
വിവരണം
ബിജെപി മുന്‍ സംസ്ഥാന സമിതി അംഗമായിരുന്ന സംവിധായകനും നിര്‍മ്മാതാവുമായ അലി അക്ബര്‍ മതം മാറുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങിലൂടെ പുറത്ത് വന്നിരുന്നു. രാമസിംഹന്‍ എന്ന പേര് സ്വീകരിച്ച് ഹിന്ദു മതത്തിലേക്ക് മാറാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം എന്നായിരുന്നു വാര്‍ത്തകള്‍. അതെ സമയം അദ്ദേഹം രാമസിംഹന്‍ നായര്‍ എന്ന പേരാണ് സ്വീകരിച്ചതെന്നും നായര്‍ ജാതിയാണ് ഹിന്ദു മതത്തില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്നതെന്നുമുള്ള പ്രചരണങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇതിനായി വിക്കിപ്പീഡിയയുടെ വിവരങ്ങള്‍ അടങ്ങിയ ഒരു സ്ക്രീന്‍ഷോട്ടും പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്. അതില്‍ Ramasimhan Nair formerly known as Ali Akbar എന്നാണ് എഴുതിയിരിക്കുന്നത്. ഇത്തരത്തില്‍ റെഡ‍് ആര്‍മി എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 195ല്‍ അധികം റിയാക്ഷനുകളും 21ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ സംവിധായകന്‍ അലി അക്ബര്‍ മതം മാറിയതിന് ഒപ്പം ജാതിയും തിരഞ്ഞെടുത്തിട്ടുണ്ടോ? അദ്ദേഹത്തിന്‍റെ പേരിനൊപ്പം നായര്‍ എന്ന് ജാതിപ്പേരും ചേര്‍ത്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ അലി അക്ബര്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും അദ്ദേഹത്തിന്‍റെ വിക്കീപ്പീഡിയ വിവരങ്ങള്‍ ലഭിച്ചു.
എന്നാല്‍ രാമസിംഹന്‍ എന്ന് മാത്രമാണ് വിക്കിയില്‍ നിന്നും ലഭിക്കുന്ന വിവരം. പേരിനൊപ്പം ജാതി ചേര്‍ത്തിട്ടില്ലെന്നും വ്യക്തം.
കൂടാതെ യൂട്യൂബില്‍ മാതൃഭൂമി ന്യൂസ് ചാനല്‍ അലി അക്ബറിന്‍റെ മതം മാറ്റ തീരുമാനത്തെ കുറിച്ച് നടത്തിയ ആദ്യ പ്രതികരണവും പങ്കുവെച്ചിട്ടുണ്ട്.
ഇതില്‍ ജാതി തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് അലി അക്ബര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്-
കര്‍മ്മം കൊണ്ടാണ് കുലം അല്ലെങ്കില്‍ ജാതി നിര്‍വചിക്കുന്നതെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഒരെ സമയം ശൂദ്രനും, ക്ഷത്രിയനും, ബ്രാഹ്മണനുമായ ഭഗവാന്‍ കൃഷ്ണനെ പോലെ കര്‍മ്മം കൊണ്ട് മാത്രമെ കുലം അല്ലെങ്കില്‍ നിര്‍വചിക്കാന്‍ കഴിയു എന്നാണ് അദ്ദേഹത്തിന്‍റെ മറുപടി. പ്രത്യേകമൊരു ജാതി സ്വീകരിക്കുന്നതായി അദ്ദേഹം പറയുന്നില്ല.
വിക്കീപ്പീഡിയ വിവരങ്ങള്‍ ഇങ്ങനെയാണ്-


മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രതികരണം-
നിഗമനം
സംവിധായകന്‍ അലി അക്ബര്‍ ഹിന്ദു മതത്തിലേക്ക് മാറുമ്പോള്‍ രാമസിംഹന്‍ എന്ന പേര് മാത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കര്‍മ്മം കൊണ്ട് മാത്രമാണ് ജാതി നേര്‍വചിക്കേണ്ടതെന്നാണ് അലി അകബര്‍ ജാതിയെ കുറിച്ച് നടത്തിയ പ്രതികരണം. അതുകൊണ്ട് തന്നെ നായര്‍ എന്ന ജാതി പേരും ഒപ്പം ചേര്‍ത്തു എന്ന തരത്തിലുള്ള പ്രചരണം വ്യാജമാണെന്ന് ഇതോടെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:സംവിധായകന്‍ അലി അക്ബര്‍ ഹിന്ദു മതം സ്വീകരിക്കുമ്പോള്‍ പുതിയ പേരിനൊപ്പം നായര്‍ എന്ന് ചേര്‍ത്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം..
Fact Check By: Dewin CarlosResult: False
