
ഇടതു പക്ഷ പാര്‍ട്ടികള്‍ ബീഹാറില്‍ തെരഞ്ഞെടുപ്പ് വിജയിച്ചതിന് ശേഷം ബീഹാറിലെ കര്‍ഷകര്‍ സന്തോഷം പ്രകടിപ്പിച്ച് നടത്തിയ ബൈക്ക് റാലി എന്ന തരത്തില്‍ ഒരു വീഡിയോ ഫെസ്ബൂക്കില്‍ വൈറല്‍ ആയിട്ടുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ബീഹാറിലെ സി.പി.എം. സ്ഥാനാര്‍ഥി അജയ് കുമാറിന് വേണ്ടി ആര്‍.ജെ.ഡി. കോണ്‍ഗ്രസും ഇടത് പക്ഷത്തിന്‍റെ മഹാസഖ്യത്തിന്‍റെ ഒരു തെരഞ്ഞെടുപ്പ് പ്രചരണം റാലിയാണെന്ന്‍ കണ്ടെത്തി. സംഭവത്തിന്‍റെ ശരിയായ വസ്തുതകള്‍ എന്താണെന്ന്‍ നമുക്ക് അറിയാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോയില്‍ നമുക്ക് ചുവന്ന കൊടികളുമായി വലിയ തോട്ടത്തില്‍ ബൈക്ക് റാലിയില്‍ പങ്ക് എടുക്കുന്ന ജന സമുഹത്തിനെ കാണാം. വീഡിയോയോടൊപ്പം പ്രചരിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “#ബിഹാറിലെ_കർഷകരുടെ_സന്തോഷം
ചുവപ്പ് എത്രമേൽ അവരെ സംരക്ഷിക്കും എന്ന് ഉറപ്പായി💪💪♥️”
ഇതേ അടികുരിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search showing similar posts.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയെ കുറിച്ച് ഫെസ്ബൂക്കില്‍ അന്വേഷിച്ചു. വീഡിയോയില്‍ ഹിന്ദിയില്‍ “യെ റാലി നഹി, രേലാ ഹൈ…” ഈ വാക്കുകള്‍ വെച്ച് ഞങ്ങള്‍ ഫെസ്ബൂക്കില്‍ അന്വേഷിച്ചപ്പോള്‍ ഇതേ റാലിയുടെ മറ്റൊരു വീഡിയോ ഞങ്ങള്‍ക്ക് ഫെസ്ബൂക്കില്‍ ലഭിച്ചു. ഒരു ഫെസ്ബൂക്ക് ഉപഭോക്താവ് പ്രസിദ്ധികരിച്ച ഈ വീഡിയോ നമുക്ക് താഴെ കാണാം.
മുകളില്‍ നല്‍കിയ വീഡിയോ താഴെ നിന്ന് എടുത്തതാണ്. ഈ വീഡിയോയില്‍ നമുക്ക് പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്ന ട്രക്ക് കാണാം. ഈ ട്രക്കിന്‍റെ മുകളില്‍ നിന്നാണ് വൈറല്‍ വീഡിയോ ഷൂട്ട് ചെയ്തത് എന്ന് മനസിലാവുന്നു. ട്രക്കിന്‍റെ മുകളിലുള്ള കോണ്‍ഗ്രസിന്‍റെ ത്രിവര്‍ണ്ണ പതാകയും നീല ഷര്‍ട്ടും തൊപ്പിയും ധരിച്ച ഒരു പ്രവര്‍ത്തകനും നമുക്ക് രണ്ട് വീഡിയോകളില്‍ കാണാം.

വീഡിയോയില്‍ കോണ്‍ഗ്രസും ആര്‍.ജെ.ഡി.യുടെയും ഇടതു പക്ഷത്തിലെ മറ്റു പാര്‍ട്ടികളുടെയും പതാകകളും പ്രവര്‍ത്തകരെയും നമുക്ക് കാണാം. ഈ റാലി സി.പി.എം. സ്ഥാനാര്‍ഥി അജയ് കുമാറിന് വേണ്ടിയാണ് സംഘടിപ്പിച്ചത്. അജയ് കുമാര്‍ വിഭൂതിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച മഹാസഖ്യത്തിന്‍റെ സ്ഥാനാര്‍ഥിയാണ്. ഈ വിവരങ്ങള്‍ വെച്ച് ഞങ്ങള്‍ വിണ്ടും ഫെസ്ബൂക്കില്‍ അന്വേഷിച്ചപ്പോള്‍ ബീഹാര്‍ സി.പി.എമിന്‍റെ ഔദ്യോഗിക ഫെസ്ബൂക്ക് പെജില്‍ തന്നെ ഈ വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. ഈ വീഡിയോ നവംബര്‍ ഒന്നാം തിയതിയാണ് പ്രസിദ്ധികരിച്ചത് അതായത് തെരെഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ സമയത്ത്. നവംബര്‍ 10നാണ് ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചത്.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. വീഡിയോ കര്‍ഷകരുടെ റാലിയുടെതല്ല. ബീഹാറിലെ വിഭൂതിപ്പൂര്‍ അസ്സെംബ്ലി മണ്ഡലത്തിലെ സി.പി.എം. സ്ഥാനാര്‍ഥി അജയ് കുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുക്കിയ മഹാസഖ്യത്തിന്‍റെ ബൈക്ക് റാലിയുടെ വീഡിയോയാണ് പ്രചരിക്കുന്നത്.

Title:ബീഹാറിലെ കര്‍ഷകര്‍ ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ സന്തോഷം പ്രകടിപ്പിക്കുന്നതിന്‍റെ വീഡിയോയല്ല ഇത്…
Fact Check By: Mukundan KResult: False
