ഇന്തോനേഷ്യൻ വിമാനം റണ്‍വേയില്‍ ഇടിച്ചിറക്കുന്ന ഈ ദൃശ്യങ്ങള്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിർമ്മിച്ചതാണ്

അന്തര്‍ദേശിയ൦

ഇൻഡോനേഷ്യൻ യാത്രാവിമാനം തകരാറിലായതിനെ തുടർന്ന്  വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ദൃശ്യങ്ങളുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ  പ്രചരിക്കുന്നുണ്ട്.

പ്രചരണം 

പറന്നുയർന്നശേഷം വിമാനം സാഹസികമായി റണ്‍വേയില്‍ ഇറക്കി മൂന്ന് നാല് തവണ തകിടം മറിഞ്ഞ് നിലത്ത് ചരിഞ്ഞ് നില്‍ക്കുന്ന  ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. വിമാനത്തിൽ നിന്ന് പുക ഉയരുന്നതും കാണാം. ഇന്തോനേഷ്യൻ വിമാനം ഇറാന് സമീപം തകരാറിലായതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തതാണ് എന്ന് സൂചിപ്പിച്ച്  ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇറാൻ വഴി കർബലയിലേക്കുള്ള ഇന്തോനേഷ്യ വിമാനം ഖോമിനും ടെഹ്‌റാനും ഇടയിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് ഇഷ്‌ഫാനിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടിവന്നു അൽഹംദുലില്ലാഹ് എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.”

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് കമ്പ്യൂട്ടറിൽ ഒരു സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ ആണെന്നും യഥാർത്ഥത്തിൽ നടന്ന സംഭവമല്ല എന്നും വ്യക്തമായി 

വസ്തുത ഇങ്ങനെ

ഈ വീഡിയോ ഇതേ അവകാശവാദവുമായി ലോകമെമ്പാടും വിവിധ ഭാഷകളിൽ പ്രചരിക്കുന്നുണ്ട്. ഞങ്ങൾ  വീഡിയോയുടെ കീ വേർഡ്സ് ഉപയോഗിച്ച് യൂട്യൂബിൽ തിരഞ്ഞപ്പോൾ 2020 മെയ് രണ്ടിന് ബോപ്ബിബുൻ എന്ന ഉപയോക്താവ് ഈ ദൃശ്യങ്ങളുള്ള ഒരു വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടു.

EMBED VIDEO

യൂട്യൂബ് വീഡിയോയ്ക്ക് കാപ്ഷന്‍ നൽകിയിരിക്കുന്നത് ഇങ്ങനെയാണ്  “മദ്യപിച്ച പൈലറ്റിന്‍റെ ഏറ്റവും ഭ്രാന്തമായ അടിയന്തര ലാൻഡിംഗ്” വീഡിയോയ്ക്ക് ഒരു ഡിസ്ക്ലെയിമര്‍ നൽകിയിട്ടുണ്ട്.  “ശ്രദ്ധിക്കുക ഇത് ഫ്ലൈറ്റ് സിമുലേഷൻ മാത്രമാണ്. ഇത് യഥാർത്ഥത്തിൽ നടന്ന സംഭവമല്ല. ഈ വീഡിയോയിലെ ദൃശ്യങ്ങൾക്ക്  യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല. ഫ്ലൈറ്റ് സിമുലേഷന്‍ പരീക്ഷണം എനിക്ക് ഒരു വെല്ലുവിളി മാത്രമാണ്. പ്രസ്തുത യുട്യൂബ് ചാനലില്‍ ഫ്ലൈറ്റ് സിമുലേഷനുകളുടെ നിരവധി വീഡിയോകള്‍ കാണാം. 

X-Plane 11 ഒരു ഫ്ലൈറ്റ് സിമുലേറ്റർ സോഫ്റ്റ്‌വെയർ ആണ്. ഇത് ഉപയോഗിച്ചാണ് വീഡിയോ നിര്‍മ്മിച്ചത് എന്ന് സൃഷ്ടാവ് പറഞ്ഞിട്ടുണ്ട്. 

യുട്യൂബ് ഉപയോക്താവായ Bopbibun ആമുഖ പേജിൽ താൻ വിനോദത്തിനായി സിമുലേഷൻ വീഡിയോകൾ സൃഷ്ടിക്കുമെന്ന്  രേഖപ്പെടുത്തിയിട്ടുണ്ട്.

“എക്സ്-പ്ലെയ്ൻ 11, എഫ്എസ്എക്സ്, പി3ഡി. ജിടിഎ 5  ഇവ ഉപയോഗിച്ച് വിമാനങ്ങളെക്കുറിച്ചുള്ള ഗെയിം വീഡിയോകൾ ഞാൻ നിർമ്മിക്കുന്നു,” ബോപ്ബിബുൻ ഇങ്ങനെ നല്‍കിയിട്ടുണ്ട്.  “ഞാൻ പൈലറ്റും വ്യോമയാനത്തിൽ വിദഗ്ദ്ധനുമല്ല. ഞാൻ ഫ്ലൈറ്റ് സിമുലേറ്ററുകൾക്കൊപ്പം കളിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്, അതിനാൽ എന്‍റെ വീഡിയോകൾ വിനോദ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്”

വിമാനങ്ങളെ കുറിച്ചുള്ള ഗെയിം വീഡിയോകൾ നിർമ്മിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരു വ്യക്തി നിർമ്മിച്ച വീഡിയോ ആണ് യഥാർത്ഥ സംഭവം എന്ന മട്ടിൽ പ്രചരിക്കുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റ് നൽകിയിരിക്കുന്ന വീഡിയോ യഥാർത്ഥ സംഭവത്തിന്‍റെതല്ല.  വീഡിയോ ഗെയിം നിർമ്മിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമ്മിച്ച ദൃശ്യങ്ങളാണ്. യഥാർത്ഥ ദൃശ്യങ്ങളാണ് എന്ന് തെറ്റിദ്ധരിച്ച് പലരും പ്രചരിപ്പിക്കുകയാണ്

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഇന്തോനേഷ്യൻ വിമാനം റണ്‍വേയില്‍ ഇടിച്ചിറക്കുന്ന ഈ ദൃശ്യങ്ങള്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിർമ്മിച്ചതാണ്

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *