നരേന്ദ്ര മോദിയെക്കുറിച്ച് എത്യോപ്യൻ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞിരുന്നോ..?

രാഷ്ട്രീയം

വിവരണം

Archived Link

Nisha Menon എന്ന പ്രൊഫൈലിൽ നിന്നും ഏപ്രിൽ 7 മുതൽ പ്രചരിപ്പിച്ചുവരുന്ന ഒരു പോസ്റ്റിനു ഏകദേശം 4500 ഷെയറുകളായിട്ടുണ്ട്. “മോഡി എന്ന പേര് പട്ടിക്ക് പോലും ഇടരുത്. ആ വീട് പോലും നശിച്ചു പോകും. എത്യോപ്യൻ പ്രധാന മന്ത്രി അബി അഹമ്മദ്” എന്ന വാചകത്തോടൊപ്പം എത്യോപ്യൻ പ്രധാന മന്ത്രിയുടേതെന്ന  മട്ടിൽ ഒരു  ചിത്രവും  ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ” ഇന്ത്യയെ അഞ്ച് കൊല്ലം കൊണ്ട് എത്യോപ്യയേപ്പോലും പിൻതള്ളി ദരിദ്ര രാഷ്ട്രമാക്കിയെന്ന് ലോക നേതാക്കൾ…” എന്ന് പോസ്റ്റിൽ ആരോപിച്ചിട്ടുണ്ട്.  ആരാണ് എത്യോപ്യൻ പ്രധാനമന്ത്രി..? അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നോ..? എത്യോപ്യൻ പ്രധാനമന്ത്രിയുടെ ചിത്രം ലഭ്യമാണോ ..? പോസ്റ്റ് വസ്തുതാപരമായി നമുക്ക് പരിശോധിച്ചു നോക്കാം

വസ്തുതാ പരിശോധന

പോസ്റ്റിനൊപ്പം നൽകിയിട്ടുള്ള ചിത്രം ഞങ്ങൾ ആദ്യം google  reverse image  ചെയ്തു നോക്കി. അപ്പോൾ കിട്ടിയ വിവരങ്ങൾ താഴെ സ്‌ക്രീൻ ഷോട്ടായി നൽകിയിരിക്കുന്നു.

കൂടാതെ yandex  വഴിയും ചിത്രം ഞങ്ങൾ തിരഞ്ഞു; പരിശോധനകളിൽ നിന്നും വ്യക്തമാകുന്നത്  പോസ്റ്റിലുള്ള ചിത്രം എറിത്രിയയുടെ പ്രസിഡണ്ട് ഇസൈയ്യ അഫേർക്കി (Isaias Afwerki) യുടേതാണ്.

എറിത്രിയയുടെ തലസ്ഥാനമായ അസ്‌മാരയിൽ 1946 ൽ ജനിച്ച ഇസൈയ്യ എറിത്രിയൻ സ്വാതന്ത്ര്യ നേതാവും 1993 മുതൽ രാഷ്ട്രത്തലവനുമാണ്. കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുള്ള ലിങ്കുകളിൽ വായിക്കാം.

എറിത്രിയൻ പ്രസിഡണ്ട് ഇസൈയ്യ അഫേർക്കി (Isaias Afwerki)
archived link
britannica
archived link
wikipedia

എത്യോപ്യയുടെ പ്രധാനമന്ത്രി ആരാണെന്നു നമുക്ക്  തിരഞ്ഞു നോക്കാം.  അബി അഹമ്മദ് തന്നെയാണ് എത്യോപ്യയുടെ പ്രധാനമന്ത്രി. അദ്ദേഹത്തിന്‍റെ  ചിത്രം താഴെ കൊടുക്കുന്നു.

എത്യോപ്യൻ പ്രസിഡണ്ട് അബി അഹമ്മദ്

പോസ്റ്റിൽ എത്യോപ്യൻ പ്രധാനമന്ത്രിയുടേത് എന്ന പേരിൽ  നൽകിയിരിക്കുന്ന ചിത്രവുമായി ഇതിനു യാതൊരു ബന്ധവുമില്ല. അബി അഹമ്മദിനെ കുറിച്ച് കൂടുതലറിയാൻ താഴെയുള്ള ലിങ്കുകൾ പരിശോധിക്കാം

archived link
wikipedia
archived link
foreignpolicy
archived link
chathamhouse

ഇനി എത്യോപ്യയുടെ പ്രധാന മന്ത്രി ഇത്തരത്തിൽ എന്തെങ്കിലും പ്രസ്താവന നടത്തിയോ എന്ന് നമുക്ക് അന്വേഷിക്കാം.  ഞങ്ങൾ അബി അഹമ്മദിന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ തിരഞ്ഞു നോക്കി. പ്രസ്തുത രീതിയിലുള്ള പ്രസ്താവനകളോ പ്രതികരണങ്ങളോ കണ്ടെത്താനായില്ല. കൂടാതെ  വാർത്താ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലും ഞങ്ങൾ പരമാവധി അന്വേഷിച്ചു. ഇത്തരത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതായി രേഖകൾ ഒന്നും തന്നെയില്ല. എത്യോപ്യയും ഇന്ത്യയുമായി ബന്ധപ്പെട്ട വൃത്തങ്ങളിലെല്ലാം ഞങ്ങൾ വാർത്ത തിരഞ്ഞു. ഇത്തരത്തിൽ ഒരു പ്രസ്താവനയെക്കുറിച്ച് യാതൊരു തെളിവുകളും ലഭ്യമല്ല.   

ഇന്ത്യയും എത്യോപ്യയും  തമ്മിൽ സൗഹാർദ്ദപരമായ ബന്ധങ്ങളാണ് ആദ്യം മുതലുള്ളത്. ഇന്ത്യയുടെ യു.എൻ . സെക്യൂരിറ്റി കൗൺസിലിൽ  സ്ഥിരം സീറ്റ് നേടാനുള്ള ആവശ്യത്തിന് എത്യോപ്യ പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയും എത്യോപ്യയുടെ വികസനത്തിനു  വേണ്ടിയുള്ള ശ്രമങ്ങളെ അനുകൂലിച്ചിട്ടുണ്ട്.

ഇന്ത്യ എത്യോപ്യ ബന്ധങ്ങൾ archived link

നിഗമനം

ഒരു രാജ്യത്തെ പ്രധാമന്ത്രി മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിയെക്കുറിച്ച് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയാൽ അതിന് സ്വാഭാവികമായും മാധ്യമ ശ്രദ്ധ ലഭിക്കും. ഈ വാർത്ത ഈ പോസ്റ്റിൽ മാത്രമേ കാണാനുള്ളൂ. അതിനാൽ ഇത് പൂർണമായും വ്യാജമാണെന്നുറപ്പിക്കാം. വസ്തുത അറിയാതെ ഇത് ദയവായി പ്രചരിപ്പിക്കാതിരിക്കുക

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:നരേന്ദ്ര മോദിയെക്കുറിച്ച് എത്യോപ്യൻ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞിരുന്നോ..?

Fact Check By: Deepa M 

Result: False

 • 2
 •  
 •  
 •  
 •  
 •  
 •  
 •  
  2
  Shares