FACT CHECK: UKയിലെ ഒരു വിമാന അഭ്യാസത്തിന്‍റെ വീഡിയോ അഫ്ഗാനിസ്ഥാനില്‍ കണ്ട പാക്കിസ്ഥാന്‍ യുദ്ധവിമാനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം

അഫ്ഗാനിസ്ഥാനിലെ പഞ്ചശീറില്‍ താലിബാനെ സഹായിക്കാന്‍ പാകിസ്ഥാന്‍ അയച്ച വിമാനം എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോ അഫ്ഗാനിസ്ഥാനിലെതല്ല എന്ന് വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു വിമാനം മലകളുടെ ഇടയില്‍ പറക്കുന്നതായി കാണാം. ഈ വീഡിയോ അഫ്ഗാനിസ്ഥാനിലെ പഞ്ചശീറില്‍ താലിബാനെ സഹായിക്കാന്‍ പാകിസ്ഥാന്‍ അയച്ച വിമാനം ആണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

പഞ്ച്‌ശീറിൽ താലിബാനെ സഹായിച്ചത് പാക് വ്യോമസേന തന്നെ,​ ദൃശ്യങ്ങൾ പുറത്തുവിട്ട് അഫ്ഗാൻ പ്രതിരോധ സേന

ദേശീയ പ്രതിരോധ സേനയ്ക്കെതിരായുള്ള പഞ്ച്ശീറിലെ പോരാട്ടത്തിൽ താലിബാനു പാക്ക് സഹായം ലഭിച്ചെന്നു രാജ്യാന്തര മാധ്യമങ്ങൾ മുൻപു റിപ്പോർട്ടു ചെയ്തിരുന്നു. പ്രതിരോധ സേനയെ കീഴ്പ്പെടുത്തിയെന്നു താലിബാനും ചെറുത്തുനിൽപ്പു തുടരുകയാണെന്നു പ്രതിരോധ സേനയും അവകാശപ്പെടുന്ന പഞ്ച്ശീറിൽ യുദ്ധസമാന സാഹചര്യം തുടരുകയാണെന്നാണു റിപ്പോർട്ടുകൾ.”

ഈ വിമാനം യഥാര്‍ത്തില്‍ താലിബാനിനെ സഹായിക്കാന്‍ പാക്കിസ്ഥാന്‍ വ്യോമസേന അയച്ച വിമാനമാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ In-Vid We Verify ഉപയോഗിച്ച് ഞങ്ങള്‍ വിവിധ കീ ഫ്രേമുകളില്‍ വിഭജിച്ചു അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ഒരു യുട്യൂബ് ചാനലില്‍ ലഭിച്ചു. മെയ്‌ മാസം മുതല്‍ ഈ വീഡിയോ യുട്യൂബില്‍ പ്രചരിക്കുന്നുണ്ട്.

വീഡിയോയെ കുറിച്ച് നല്‍കിയ വിവരണം പ്രകാരം ഇത് F-15 ഈഗല്‍ വിമാനം മാക്ക് ലൂപ്പ് എന്ന സ്ഥലത്ത് നടത്തുന്ന അഭ്യാസമാണ് എന്ന് മനസിലാവുന്നു. മാക് ലൂപ്പ് (Mach Loop) ഈ സ്ഥലം യു.കെയിലാണുള്ളത് ഇവിടെ വിമാനങ്ങളുടെ അഭ്യാസം നടത്തുന്നതാണ്. താഴെ പറക്കുന്ന അഭ്യാസങ്ങളാണ് ഈ താഴ്വരയില്‍ പ്രമുഖമായി നടത്തുന്നത്.  ഇവിടെ അഭ്യാസം നടത്തുന്ന വിമാനത്തിന്‍റെ പല വീഡിയോകള്‍ യുടുബില്‍ ലഭ്യമാണ്. ഇത്തരത്തില്‍ ഒരു വീഡിയോ നമുക്ക് താഴെ കാണാം.

കുടാതെ പാകിസ്ഥാന്‍ വ്യോമസേനയുടെ അടുത്ത് F-15 ഈഗള്‍ വിമാനമില്ല. ഈ ഫാക്റ്റ് ചെക്ക്‌ ഇംഗ്ലീഷില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:


Read in English: FACT CHECK: Video From Wales Passed Goes Viral As Pakistan Jet Flying Over Panjshir In Afghanistan


നിഗമനം

യുദ്ധവിമാനത്തിന്‍റെ വീഡിയോ അഫ്ഗാനിസ്ഥാനിലെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ വിമാനം പാകിസ്ഥാന്‍ വ്യോമസേനയുടെതുമല്ല. UKയില്‍ ഒരു F-15 യുദ്ധവിമാനത്തിന്‍റെ അഭ്യാസത്തിന്‍റെ വീഡിയോയാണ് അഫ്ഗാനിസ്ഥാനിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്.

Avatar

Title:UKയിലെ ഒരു വിമാന അഭ്യാസത്തിന്‍റെ വീഡിയോ അഫ്ഗാനിസ്ഥാനില്‍ കണ്ട പാക്കിസ്ഥാന്‍ യുദ്ധവിമാനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *