2000 കൊല്ലം മുമ്പ് നിര്‍മിച്ച ക്ഷേത്രത്തിന്‍റെ ചുമരുകളില്‍ 200 കൊല്ലം മുമ്പേ ആവിഷ്കരിച്ച സൈക്കിള്‍ എങ്ങനെ…?

കൌതുകം

വിവരണം

“1817 ല്‍ ആണ് bicycle കണ്ടുപിടിച്ചത് ..പക്ഷെ 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചോള രാജാക്കന്മാരാല്‍ നിര്‍മിതമായ ശ്രീ പഞ്ചവർണേശ്വര ക്ഷേത്രത്തിലെ തൂണുകളിലൊന്നിൽ കൊത്തി വെച്ചിരിക്കുന്നത് എന്താണ് ,,,,?

ഇതിനുത്തരം ആരു നൽകും,,,,??☺നമ്മൾ ഇതൊന്നും പഠിച്ചില്ല, നമ്മളെയാരും പഠിപ്പിച്ചുമില്ല?” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ഒക്ടോബര്‍ 7, 2019 മുതല്‍ Anil Kumar എന്ന പ്രൊഫൈലില്‍ നിന്ന് പ്രച്ചരിക്കുകയാണ്. ചിത്രത്തില്‍ ഒരു ചുമരില്‍ കൊത്തിയ സൈക്കിള്‍ ഓടിച്ചു പോകുന്ന ഒരു വ്യക്തിയുടെ രൂപമുണ്ട്. ഈ ക്ഷേത്രം തമിഴ് നാട്ടിലെ ഉരിയുരിലുള്ള പഞ്ചവ൪ണേശ്വര ക്ഷേത്രമാണ് എന്ന് പോസ്റ്റില്‍ അറിയിക്കുന്നു. 2000 കൊല്ലം മുമ്പാണ് ചോള രാജാക്കന്മാര്‍ ഈ ക്ഷേത്രം നിര്‍മിച്ചത്.  202 കൊല്ലം മുമ്പാണ് ജര്‍മ്മനിയില്‍ ബാരോണ്‍ കാറല്‍ വോണ്‍ ദ്രയിസ് സൈക്കിള്‍ ആവിഷ്കരിച്ചത്. അപ്പോള്‍ രണ്ടായിരം കൊല്ലം മുമ്പേ നിര്‍മിച്ച ഒരു ക്ഷേത്രത്തില്‍ എങ്ങനെയാണ് ചുമരുകളില്‍ സൈക്കിള്‍ ആരാണ് കൊത്തിയത്? രണ്ടായിരം കൊല്ലം മുംപേ മുതല്‍ ഇന്ത്യയില്‍ സൈക്കിള്‍ ഉപയോഗിക്കുന്നുണ്ടോ? യഥാര്‍ത്ഥ്യം എന്താണ് എന്ന് നമുക്ക് അന്വേഷിക്കാം.

FacebookArchived Link

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത് പോലെയുള്ള പോസ്റ്റുകളുടെ മുകളില്‍ നടത്തിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ക്വിന്റ്റ് ആണ് വസ്തുത അന്വേഷണം നടത്തിയത്. ക്വിന്റ്റ് നടത്തിയ വസ്തുത അന്വേഷണം പ്രകാരം ക്ഷേത്രം നവിക്കരിക്കുമ്പോഴാണ് ഈ സൈക്കിളിന്‍റെ രൂപം ക്ഷേത്രത്തിന്‍റെ ചുമരുകളില്‍ പണിക്കാര്‍ കൊത്തിയത്. ദ ഹിന്ദു പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍യില്‍ ഡോ. എം രാജാമണിക്കനാര്‍ സെന്റര്‍ ഫോര്‍ ഹിസ്റ്റൊരിക്കല്‍ റിസര്‍ചിലെ ഡോ. ആര്‍. കലൈകൊവന്‍ ഈ രൂപത്തിനെ കുറിച്ച് ഇങ്ങനെയാണ് പറയുന്നത്-

ഉറയുരിലെ ശ്രി പഞ്ചവര്‍നെശ്വാര്‍ ക്ഷേത്രത്തിലെ ഒരു പുജാരിയുടെ തിമിരത്തിന്‍റെ ശസ്ത്രക്രിയ നടത്തിയപ്പോള്‍ അദേഹം എന്നെ ക്ഷേത്രത്തില്‍ ഒരു പൂജക്ക് വിളിച്ചു. ഞാന്‍ ആ പൂജക്ക് അവിടെ ചെന്നപ്പോള്‍ ഞാന്‍ ക്ഷേത്രത്തിന്‍റെ ചുമരില്‍ സൈക്കിള്‍ കൊത്തിയത് കണ്ടു. ഇതിനെ കുറിച്ച് ഞാന്‍ അവിടെ ചോദിച്ചപ്പോള്‍ ചുമരില്‍ സൈക്കിള്‍ എങ്ങനെ വന്നു എന്ന് ആര്‍ക്കും അറിയില്ല. അതിനാല്‍ ഞാന്‍ ഈ കാര്യം അന്വേഷിക്കാന്‍ തീരുമാനിച്ചു. 1920ല്‍ ഈ ക്ഷേത്രത്തിന്‍റെ നവികരണം നടന്നിട്ടുണ്ടായിരുന്നു. ആ കാലത്ത് തിരുച്ചിയില്‍ സൈക്കിള്‍ ഒരു വലിയ കര്യമായിരുന്നു. ഈ നവികരണം നടത്തുന്ന കൊത്തുപണികാര്‍ ഇങ്ങനെയൊരു സൈക്കിള്‍ ഓടിച്ചു പോകുന്നത് കണ്ടിട്ടുണ്ടാകും എന്നിട്ട്‌ അത് ചുമരില്‍ കൊത്തി.

SM Hoax Slayer എന്ന വസ്തുത അന്വേഷണ വെബ്സൈറ്റും ഈ പോസ്റ്റിനെ കുറിച്ച് വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട്‌ പ്രകാരം ക്ഷേത്രം ഒരുപാട് പഴയതാണ്. പല ഭരണകൂട്ടങ്ങള്‍ മാറിയപ്പോള്‍ അവര്‍ അവരുടെതായ അടയാളങ്ങള്‍ ക്ഷേത്രത്തില്‍ രേഖപെടുതിയിരുന്നു. ഈ സൈക്കിള്‍ കൊത്തിയത് ബ്രിട്ടീഷ്‌ ഭരണ കാലത്തായിരിക്കാം. . 

ഇത് പോലെ സ്പൈനിലും 12ആം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ ഒരു പള്ളിയുടെ ചുമരുകളില്‍ അതിശയപരമായി ഒരു അന്തരിക്ഷയാത്രിയെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ അന്തരിക്ഷയാത്രിയെ പള്ളി നവികരിക്കുമ്പോള്‍ കൊത്തുപണിക്കാരാണ് കൊത്തിയത് എന്ന് മനസിലായി. സ്പൈനിലെ സാല്മാങ്ക നഗരത്തിലെ ഈ പള്ളിയെ 1992ലാണ് നവിക്കരിച്ചത്. 

QuintArchived Link
SM Hoax SlayerArchived Link
The HinduArchived Link
SnopesArchived Link

നിഗമനം

പോസ്റ്റില്‍ വാദിക്കുന്നത് വിശ്വസിക്കാനാകില്ല. 2000 കൊല്ലം പഴക്കമുള്ള തിരുച്ചിയിലെ ശ്രി പഞ്ചവർണേശ്വര ക്ഷേത്രം പല ഭരണകൂടങ്ങള്‍ കാലങ്ങളായി നവികരിചിട്ടുണ്ട് എന്നിട്ട്‌ ആ കാലത്തിന് അനുസരിച്ചു പരിഷ്കരിച്ചിട്ടുമുണ്ട്. അവസാന തവണ ക്ഷേത്രം 1920ലാണ് നവികരിച്ചത്. അപ്പോള്‍ കൊത്തുപണിക്കാരന്‍ സൈക്കിള്‍ കണ്ടപ്പോള്‍ അത് ക്ഷേത്രത്തിന്‍റെ ചുമരുകളില്‍ കൊത്തിവെച്ചിട്ടുണ്ടാകാം എന്ന് അനുമാനിക്കാം.

Avatar

Title:2000 കൊല്ലം മുമ്പ് നിര്‍മിച്ച ക്ഷേത്രത്തിന്‍റെ ചുമരുകളില്‍ 200 കൊല്ലം മുമ്പേ ആവിഷ്കരിച്ച സൈക്കിള്‍ എങ്ങനെ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •