
വിവരണം

Archived Link |
“കേരളത്തിൽ പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് ദുരിതാശ്വാസസഹായവുമായി ആർഎസ്എസ് – സേവാഭാരതി പ്രവർത്തകർ ഇറങ്ങിക്കഴിഞ്ഞു.ഡിവൈഎഫ്ഐ എവിടെ എന്ന് ഞങ്ങൾ ചോദിക്കുന്നില്ല..കാരണം അവരെയും രക്ഷിക്കേണ്ട ചുമതല ഇപ്പോൾ ഞങ്ങൾക്കായിരിക്കുകയാണ്” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ് 9, 2019 മുതല്‍ സംഘപുത്രന്‍ എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഒരു മുസ്ലിം യുവാവിന് അരി വിതരണം ചെയ്യുന്നതായി നാം കാണുന്നു. പോസ്റ്ററില്‍ ചിത്രത്തിന്‍റെ താഴെ എഴുതിയത് ഇങ്ങനെയാണ്: കമ്മികള്‍ കണ്ട് പഠിക്കട്ടെ… കേരളത്തിലെ പ്രളയകെടുതിയില്‍പെട്ട മുസ്ലിം യുവാവിന് ദുരിതാശ്വാസ സഹായമായി അരി വിതരണം ചെയ്യുന്ന കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍…ജയ് ബിജെപി ജയ് ആര്‍എസ്എസ്.
കേരളത്തിലെ പല ജില്ലകളും ഇപ്പോൾ കഠിനമായ ജലപ്രളയം നേരിടുകയാണ്. ഈ സമയത്ത് രക്ഷപ്രവർത്തനങ്ങളും ഏറെ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. കേന്ദ്ര ദുരുതാശ്വാസ സംഘത്തിനോടൊപ്പം പല പ്രസ്ഥാനങ്ങളും രക്ഷപ്രവർത്തനങ്ങളില്‍ സജീവമാണ്. എന്നാല്‍ പ്രളയകാലത്ത് പല വ്യാജ ചിത്രങ്ങളും ഫെസ്ബൂക്കില്‍ പ്രചരിക്കുന്നതായി കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. അതിനാല്‍ തെറ്റായ പ്രചാരണങ്ങള്‍ നിര്‍ത്താനായി ചിത്രങ്ങള്‍ പരിശോധിച്ചിട്ട് മാത്രം പ്രിയ വായനക്കാര്‍ ഷെയര്‍ ചെയ്യുക. സംശയമുള്ള ചിത്രങ്ങൾ ഞങ്ങള്‍ക്കും പരിശോധനയ്ക്കായി അയച്ചു തരാവുന്നതാണ്. ഞങ്ങളുടെ വെബ്സൈറ്റിലോ അല്ലെങ്കിൽ ഞങ്ങളുടെ ഫെസ്ബൂക്ക് പേജിലോ പോസ്റ്റുകള്‍ പരിശോധനയ്ക്ക് അയയ്ക്കാം. ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതിലുടെ ലഭിച്ച പരിണാമങ്ങൾ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ട്വീറ്റ് ലഭിച്ചു.
Looking at these pics, I think Ghulam Nabi Azad & Poonawala are 100% correct when they compare RSS with ISIS.
— Krishna (@Atheist_Krishna) March 14, 2016
. pic.twitter.com/BPxSQhikzq
മുകളില്‍ കാണുന്ന ട്വീറ്റ് 2016 ലേതാണ്. ഇതില്‍ ഉപയോഗിച്ച അതേ ചിത്രം തന്നെയാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ചിത്രം എപ്പോഴത്തേതാണ് എവിടുത്തേതാണ് എന്ന് ട്വീറ്റില്‍ നല്കിയിട്ടില്ല എന്നാല്‍ ഇത് കേരളത്തിലെ ജലപ്രളയത്തിന്‍റെ സമയത്ത് നടത്തിയ ദുരിതാശ്വാസം പ്രവർത്തനങ്ങളുടെതല്ല എന്ന് മാത്രം വ്യക്തമാണ്. ഈ ചിത്രം പഴയതാണ്.
ചിത്രത്തിനെ പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ചിത്രവുമായി ബന്ധപ്പെട്ട ഒരു ബ്ലോഗ് ഞങ്ങള്‍ക്ക് ലഭിച്ചു. ഈ ബ്ലോഗില്‍ ചിത്രത്തില്‍ കാണുന്ന ദുരിതാശ്വാസം പ്രവര്‍ത്തനത്തിനെ കുറിച്ച് എഴുതിയിട്ടുണ്ട്. ബ്ലോഗിന്‍റെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Indian Muslims and RSS Blog | Archived Link |
ഈ ബ്ലോഗിന്‍റെ പ്രകാരം ചിത്രം 2009ല്‍ ആന്ധ്രാപ്രദേശില്‍ വന്ന വെള്ളപ്പൊക്കത്തിനെ തുടർന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെതാണ്. ഈ ചിത്രത്തിനോടൊപ്പം ഈ സംഭവത്തിനോട് ബന്ധപെട്ട പല ചിത്രങ്ങളും ബ്ലോഗില്‍ നല്‍കിട്ടുണ്ട്. ചിത്രത്തിന്‍റെ കടപ്പാട് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രം ആസാദ് സിംഗ് പരിഹാര്‍ എന്നൊരു വ്യക്തിയുടെ flickriver എന്ന വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ചിത്രമാണെണ് കണ്ടെത്താന്‍ സാധിച്ചു. ചിത്രത്തിന്‍റെ കോപ്പിറൈട്ടും മറ്റു വിവരങ്ങളും ചിത്രത്തിനോടൊപ്പം നല്‍കിട്ടുണ്ട്.

Azad Singh Parihar Flickriver | Archived Link |
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം ഏകദേശം പത്ത് കൊല്ലം പഴയതാണ്. ആന്ധ്രപ്രദേശില്‍ 2009ല്‍ ആര്‍എസ്എസ് നടത്തിയ ദുരിതാശ്വാസ നടപടികളുടെ ചിത്രങ്ങളില്‍ ഒന്നാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ വസ്തുത മനസിലാക്കിയതിനെ ശേഷം മാത്രമേ പോസ്റ്റ് ഷെയര്‍ ചെയ്യുക എന്ന് ഞങ്ങള്‍ പ്രിയ വായനാക്കാരോട് അഭ്യർത്ഥിക്കുന്നു.

Title:ഈ ചിത്രം കേരളത്തില്‍ ദുരിതാശ്വാസ സഹായമായി അരി വിതരണം ചെയ്യുന്ന സേവ ഭാരതി പ്രവർത്തകരുടേതാണോ…?
Fact Check By: Mukundan KResult: False
