ചിത്രത്തില്‍ കാണുന്ന 101 വയസായ മുത്തശ്ശി പ്രസവിച്ച പെണ്‍കുഞ്ഞിന്‍റെ ഫോട്ടോയാണോ ഇത്…?

കൌതുകം

ചിത്രം കടപ്പാട്: രേടിറ്റ്

വിവരണം

FacebookArchived Link

“ലോക ചരിത്രത്തിലാദ്യമായി 101 മത്തെ വയസ്സിൽ ഈ മുത്തശ്ശി ഒരു പെൺകുഞ്ഞിനു ജന്മം നൽകി.ഗിന്നസ് ബുക്കിൽ ഇടം നേടിയ ഈ അമ്മക്കും മോൾക്കും ഒരു വിഷ് പറയൂ..” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 29, 2019 മുതല്‍ ഒരു ചിത്രം Cinema Darbaar എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ വയസായ മുത്തശ്ശിയുടെ കയ്യില്‍ ഒരു പിഞ്ചുകുഞ്ഞിനെ കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് പ്രകാരം ചിത്രത്തില്‍ കാണുന്ന മുത്തശ്ശിക്ക് 101 വയസാണ് പ്രായം എന്ന് പറയുന്നു. ഈ പ്രായത്തില്‍ പ്രസവിച്ച കുട്ടിയാണ് മുത്തശ്ശിയുടെ കയ്യില്‍ കിടക്കുന്നത് എന്ന അവകാശവാദവും പോസ്റ്റില്‍ ഉന്നയിക്കുന്നു. എന്നാല്‍ ഈ പ്രായത്തില്‍ കുട്ടിയുണ്ടാകുന്നത് അത്ഭുദം മാത്രമല്ല വിശ്വസിക്കാനും പ്രയാസമുള്ള ഒരു കാര്യമാണ്. ഈ വാര്‍ത്ത‍യുടെ സ്രോതസ്സും പോസ്റ്റില്‍ നല്കിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഈ മുത്തശ്ശിക്ക് പ്രസവിച്ച കുഞ്ഞുതന്നെയാണോ നാം ചിത്രത്തില്‍ കാണുന്നത്? സത്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

101 വയസായ സ്ത്രിക്ക് കുഞ്ഞുണ്ടായി എന്ന വാര്‍ത്ത‍കള്‍ ഓണ്‍ലൈന്‍ ലഭ്യമാണോ എന്ന് അറിയാനായി ഞങ്ങള്‍ വാര്‍ത്ത‍ സംബന്ധിച്ച കീ വേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് വേള്‍ഡ് ന്യൂസ്‌ ഡെയിലി റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ച ഒരു കുറിപ്പ് ലഭിച്ചു. ലേഖനത്തിന്‍റെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

World News Daily ReportArchived Link

ഈ ഒരു വെബ്സൈറ്റിലും ചില പഴയ ഫെസ്ബൂക്ക് പോസ്റ്റുകളിലും  അല്ലാതെ മറ്റെവിടെയും ഈ വാര്‍ത്ത‍യില്ല. ഫേസ്ബുക്കില്‍ വന്നിട്ടുള്ള ഇത് പോലെയുള്ള ചില പഴയ പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

വേള്‍ഡ് ന്യൂസ്‌ ഡെയിലി റിപ്പോര്‍ട്ട്‌ എന്ന വെബ്‌സൈറ്റില്‍ ആണ് ഈ വാര്‍ത്ത‍ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. അതിനാല്‍ ഈ വാര്‍ത്ത‍യുടെ സ്രോതസ് ഈ വെബ്സൈറ്റ് ആകാം എന്ന് അനുമാനിക്കാം. ഈ വെബ്സൈറ്റ് തമാശയും പരിഹാസവും കലര്‍ന്ന, ഭാവനയില്‍ സൃഷ്ടിച്ച വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന   വെബ്സൈറ്റ് ആണ്. ഇതില്‍ നല്‍കുന്ന കഥകള്‍ വെറും തമാശക്കായി സൃഷ്ടിച്ച നുണകഥകളാണ്. ഇതിനെ മുംപേയും ഞങ്ങള്‍ ഇതേ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു കഥയുടെ വസ്തുത അന്വേഷണം ചെയ്തിട്ടുണ്ടായിരുന്നു. ഞങ്ങളുടെ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ വായിക്കാനായി താഴെ നല്‍കിയ ലിങ്ക് സന്ദര്‍ശിക്കുക.

ചെങ്കടലിന്‍റെ അടിയില്‍ നിന്നും ഫറവോയുടെ സൈന്യത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നോ…?

 ചിത്രം 101വയസായ ഒരു സ്ത്രിക്കു കുഞ്ഞുണ്ടായതിന്‍റെതല്ല. ചിത്രത്തില്‍ കാന്നുന്ന മുത്തശ്ശിയുടെ പേര് റോസാ കാമ്ഫീല്‍ഡ് എന്നാണ്. മുത്തശ്ശിയുടെ കയ്യിലുള്ളത് മുത്തശ്ശിയുടെ പേരകുട്ടിയുടെ കുട്ടിയാണ്. ഈ മുത്തശ്ശിയുടെ പേരകുട്ടിയായ  സാറ ഹാമാണ് ഈ ചിത്രം സാമുഹ മാധ്യമങ്ങളില്‍ ആദ്യം പ്രചരിപ്പിച്ചത്. ഈ ചിത്രം പീന്നീട് സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയുണ്ടായി.

ഇതേ ചിത്രം വെച്ചിട്ടാണ് വേള്‍ഡ് ന്യൂസ്‌ ഡെയിലി റിപ്പോര്‍ട്ട്‌ ഈ വ്യാജ വാര്‍ത്ത‍ ഉണ്ടാക്കിയത്. ഈ വാര്‍ത്ത‍യുടെ വസ്തുത അന്വേഷണം ഇതിനെ മുംപേ പ്രശസ്ത വസ്തുത അന്വേഷണ ഏജന്‍സിയായ Snopes.com ചെയ്തിട്ടുണ്ടായിരുന്നു. അവരും ഈ വാര്‍ത്ത‍ സ്രിഷ്ടിച്ചതും പ്രചരിപ്പിച്ചത് വേള്‍ഡ് ന്യൂസ്‌ ഡെയിലി റിപ്പോര്‍ട്ട്‌ തമാശക്കായി വ്യാജ വാര്‍ത്ത‍ സൃഷ്ടിക്കുന്ന വെബ്സൈറ്റ്‌ തന്നെയാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

Huffington PostArchived Link
ABCArchived Link
Daily MailArchived Link
TelegraphArchived Link
CBSArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. ചിത്രത്തില്‍ കാണുന്ന മുത്തശ്ശി അവരുടെ പേരകുട്ടിയുടെ മകളെയാണ് കയ്യില്‍ എടുത്തിരിക്കുന്നത്. 

Avatar

Title:ചിത്രത്തില്‍ കാണുന്ന 101 വയസായ മുത്തശ്ശി പ്രസവിച്ച പെണ്‍കുഞ്ഞിന്‍റെ ഫോട്ടോയാണോ ഇത്…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •