
വിവരണം
Archived Link |
“നൂറുകണക്കിന് കാശ്മീരികൾ ഇന്നലെ പാക് അധീന കാശ്മീരിൽ തെരുവിലിറങ്ങി സ്വന്തം നാടിനെ പാക്കിസ്ഥാനിൽ നിന്ന് മോചിപ്പിയ്ക്കാൻ. അവരിലൊരാൾ ഈ വീഡിയോ ലോക വ്യാപകമായി പ്രചരിപ്പിയ്ക്കാൻ ആഭ്യർത്ഥിച്ചിരിയ്ക്കുന്നു. ഇത്രയും വലിയ റാലി ഇന്ത്യൻ മാദ്ധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തിട്ടില്ലായിരുന്നു. അതിനാൽ കഴിയുന്നത്ര ഷെയർ ചെയ്യുക.” എന്ന അടികുരിപ്പോടെ ഓഗസ്റ്റ് 11, 2019 മുതല്‍ Bjp Vamanapuram Mandal എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു വീഡിയോ പ്രച്ചരിപ്പിക്കുകെയാണ്. ഈ വീഡിയോയില്‍ മുസ്ലിങ്ങള്‍ പാകിസ്ഥാനെതിരെ ഹിന്ദിയില്‍ “പാകിസ്ഥാന് മുര്‍ദാബാദ്” എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതായി കാണാന്‍ സാധിക്കുന്നു. പ്രതിഷേധിക്കുന്ന മുസ്ലിങ്ങള്‍ പീന്നീട് പാകിസ്ഥാന്റെ കൊടി കത്തിക്കുന്നതായും നാം വീഡിയോയില്‍ കാണുന്നുണ്ട്. പോസ്റ്റില്‍ നല്കിയ വിവരണം പ്രകാരം വീഡിയോ പോസ്റ്റ് പ്രസിദ്ധികരിച്ചതിന്റെ ഒരു ദിവസം മുമ്പത്തെയാണ് അതായത് 11, ഓഗസ്റ്റ്, 2019നാണ് വീഡിയോ പാക് അധിന കാശ്മീരില്‍ നിന്ന് പുറത്ത് വന്നത് എന്നാണ് പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശവാദം. പക്ഷെ ഇങ്ങനെയൊരു അവകാശവാദവുമായി ഈ വീഡിയോ പോസ്റ്റ് ചെയ്ത് പല അക്കൗണ്ടുകളും പേജുകളും ഞങ്ങള്‍ കണ്ടെത്തി. ഇതില്‍ ചിലതിന്റെ സ്ക്രീന്‍ഷോട്ട് താഴെ നല്കിട്ടുണ്ട്.
എന്നാല്‍ ഈ വീഡിയോ കഴിഞ്ഞ ശനിയാഴ്ച പാക് അധിന കശ്മീരില്‍ നടന്ന സംഭവത്തിന്റെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണംഞങ്ങള് വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാനായി In-Vid ഉപയോഗിച്ച് പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭിച്ച ചിത്രങ്ങളില്‍ ഒന്നിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നദതിയപ്പൊല് ലഭിച്ച പരിണാമങ്ങളില്‍ വീഡിയോ ഈ അടുത്ത് കാലത്ത് നടന്ന സംഭവത്തിന്റെതല്ല എന്ന് വ്യക്തമായി. റിവേഴ്സ് ഇമേജ് അന്വേഷണത്തിന്റെ പരിണാമങ്ങളുടെ സ്ക്രീന്‍ഷോട്ട് താഴെ നല്കിട്ടുണ്ട്.
മുകളില്‍ നല്കിയ സ്ക്രീന്ശോട്ടില്‍ വ്യക്തമായി കാണുന്നുണ്ട് വീഡിയോ മുന്ന് കൊല്ലം മുമ്പു മുതല്‍ ഓണ്‍ലൈന്‍ ലഭ്യമാണ്. അതിനാല്‍ വീഡിയോ കഴിഞ്ഞ ശനിയാഴ്ചയുടെതാണ് എന്ന് വാദം പൂര്‍ണ്ണമായി തെറ്റാണ് എന്ന് തെളിയുന്നു. വീഡിയോ എവിടുതെതാണ് എന്ന് കണ്ടെത്താന്‍ ഇത് വരെ ആര്‍ക്കും സാധിച്ചിട്ടില്ല. വീഡിയോ ഏറ്റവും ആദ്യം പ്രത്യക്ഷപെടുന്നത് പാകിസ്ഥാനിലെ ഒരു പത്രകാരിയായ നിസാര്‍ മെഹ്ദിയുടെ ട്വിട്ടര്‍ അക്കൗണ്ടിലാണ്. ഈ വീഡിയോ 29 സെപ്റ്റംബര്‍ 2016 നാണ് നിസാര്‍ ട്വീറ്റ് ചെയ്തത്. വീഡിയോ യുപിയിലെ ദാറുല്‍ ഉള്ളും ടെവ്ബണ്ടിലെതാണ് എന്ന് ഈ ട്വീട്ടില്‍ അവകാശപ്പെട്ടിട്ടുണ്ട്.
Mullah's Of Darul Uloom Deoband India burns Pakistani flag & chanting anti-Pakistan's slogans . #PakistanZindabad pic.twitter.com/EMdMeycLg3
— Nisar Mehdi (@nisarmehdi) September 28, 2016
എന്നാല്‍ പ്രസ്തുത പോസ്റ്റിന്റെ സമാന ഒരു പോസ്റ്റിന്റെ ഓള്‍ട്ട് ന്യൂസ് എന്ന വസ്തുത അന്വേഷണ വെബ്സൈറ്റ് വസ്തുത അന്വേഷണം നടത്തിയിരുന്നു. ഈ വീഡിയോ ടെവ്ബണ്ടിലെതല്ല എന്ന് ദേവ്ബന്ദ് വ്യക്തമാക്കിട്ടുണ്ട് എന്ന് ഇവരുടെ റിപ്പോര്‍ട്ടില്‍ അരിക്കുന്നുണ്ട്. അതിനാല്‍ വീഡിയോ എവിതെത്താണ് ഇത് വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വീഡിയോ എവിടെതെതാണ് എന്ന് കണ്ടെത്തിയാലുടന്നെ ഈ റിപ്പോര്‍ട്ടില്‍ വിവരം അപ്ഡേറ്റ് ചെയ്യുന്നതാണ്.
നിഗമനം
ഈ വീഡിയോ അടുത്ത കാലത്ത് പാക് അധിന കശ്മീരില്‍ പാകിസ്തനിനെതിരെയായ പ്രതിഷേധത്തിന്റെതല്ല എന്ന് തെളിഞ്ഞിരിക്കുന്നു. വീഡിയോ എവിടുതെതാണ് എന്ന് അറിയാന്‍ സാധിച്ചിട്ടില്ല പക്ഷെ വീഡിയോ മുന്ന് കൊല്ലം പഴയതാണ് എന്ന് വ്യക്തമാണ്.

Title:പാക്കിസ്ഥാനിനെതിരെ മുദ്രാവാക്യം വിളിച്ച് പാകിസ്ഥാന് പതാക കത്തിക്കുന്ന മുസ്ലിങ്ങളുടെ വീഡിയോ ഇപ്പോഴത്തെതാണോ…?
Fact Check By: Mukundan KResult: False
