
വിവരണം
കനൽ ഒരു തരി മതിയെന്ന് വെറുതെ പറഞ്ഞതാണെന്ന് കരുതിയവർക്ക് തെറ്റി.. കത്വ കൂട്ടബലാത്സംഘം മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം.. നരാധമന്മാരെ നിയമത്തിന് മുന്നില്‍ എത്തിച്ച ധീരനായ പോരാളി സ. യൂസഫ് തരിഗാമിക്ക് വിപ്ലവാഭിവാദ്യങ്ങള്‍ എന്ന ഒരു പോസ്റ്റ് ജൂണ്‍ 10ന് ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. സ്റ്റാലിന് സേവ്യര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നുമാണ് ഇത്തരത്തിലൊരു പോസ്റ്റ് അപ്ലോഡ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 514 ഷെയറുകളും 50ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ സിപിഎം നേതാവ് യൂസഫ് തരിഗാമിക്ക് കത്വ കേസ് നിയമത്തിന് മുന്പില് എത്തിച്ചതില്‍ പങ്കുണ്ടോ? എങ്ങനെയാണ് യൂസഫ് തരിഗാമി വിഷയത്തില്‍ ഇടപെട്ടത്? വസ്തുത എന്താണെന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
കത്വാ പീഡനം നടന്ന് 3 മാസങ്ങളായിട്ടും വിഷയം ചര്‍ച്ച ചെയ്യാതെയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ വന്നപ്പോള്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും ജമ്മു കാശ്മീരിലെ കുല്‍ഗാം എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയാണ് വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. അപ്പോഴും പ്രതികളെ സംരക്ഷിക്കാന്‍ രണ്ട് ബിജെപി എംഎല്‍എമാരും സംഘപരിവാര്‍ സംഘടനകളും തെരുവിലിറങ്ങിയെന്നും മാതൃഭൂമി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ വ്യക്തമാക്കുന്നു. ആസിഫ എന്ന കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട കേസ് മാത്രമായിരുന്നു യൂസഫ് തരിഗാമി വിഷയം സഭയില്‍ ഉന്നയിക്കുന്നത് വരെ നിലനിന്നിരുന്നത്. നിയമസഭയില്‍ വിഷയം ചര്‍ച്ച ചെയ്തതോടെയാണ് ക്രൈം ബ്രാഞ്ച് വിഷയം ഏറ്റെടുത്തതും ബലാത്സംഘത്തിന് ഇരയായി കുട്ടി കൊല്ലപ്പെട്ടവിവരവും പുറം ലോകം അറിയുന്നത്.
മാതൃഭൂമിയുടെ ലേഖനം-

മാതൃഭൂമി ന്യൂസ് കത്വ സംഭവത്തെ കുറിച്ച് തരിഗാമിയുമായി നടത്തിയ അഭിമുഖം-
കൈരളി ന്യൂസ് വീഡിയോ സ്റ്റോറി റിപ്പോര്‍ട്ട്-
മറുനാടന്‍ ടിവി വീഡിയോ സ്റ്റോറി-
നിഗമനം
കത്വ കേസിലെ സുപ്രധാനമായ ഇടപെടല്‍ നടത്തിയ വ്യക്തി തന്നെയായിരുന്നു മുഹമ്മദ് യൂസഫ് തരിഗാമി എന്ന സിപിഎം എംഎല്‍എ. വിഷയം അദ്ദേഹം നിയമസഭയില്‍ ഉന്നയിച്ച ശേഷം കേസിന് ഉണ്ടായ പുരോഗതി നിര്‍ണായകമാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ സത്യമാണെന്ന് അനുമാനിക്കാം.

Title:കത്വ പീഡന കേസില്‍ പ്രതികളെ നിയമത്തിന് മുന്പില് കൊണ്ടുവരാന്‍ നിര്‍ണായക പങ്കു വഹിച്ചത് സിപിഎം എംഎല്‍എ യൂസഫ് തരിഗാമിയോ?
Fact Check By: Harishanakar PrasadResult: False
