ഫോട്ടോയില്‍ കാണുന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ ബിജെപി കണ്ണൂര്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ് സിപിഎമ്മില്‍ ചേര്‍ന്ന ആള്‍ തന്നെയാണോ?

രാഷ്ട്രീയം

വിവരണം

ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡ‍ന്‍റ് സിപിഎമ്മിലേക്ക് എന്ന തലക്കെട്ട് നല്‍കി ഒരാളുടെ ചിത്രം സഹിതമുള്ള ഒരു പോസ്റ്റ് 2019 ജനുവരി 15 മുതല്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. റെഡ് സെല്യൂട്ട് എന്ന പേരിലുള്ള പ്രൊഫൈലില്‍ പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 188ല്‍ അധികം ഷെയറുകളും 263ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഫോട്ടോയില്‍ കാണുന്നത് ബിജെപിയുടെ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ് ആയിരുന്ന വ്യക്തി തന്നെയായിരുന്നോ? കണ്ണൂരില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് യതാര്‍ത്ഥത്തില്‍ സിപിഎമ്മില്‍ ചേര്‍ന്നോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പോസ്റ്റില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് ആയിരുന്ന വ്യക്തിയുടേതെന്ന് കാണിച്ച് ഉപയോഗിച്ചിരിക്കുന്ന ചിത്രം ക്രോപ്പ് ചെയ്‌ത് ഗൂഗിള്‍ ഇമേജസില്‍ റിവേഴ്‌സ് സര്‍ച്ച് ചെയ്തപ്പോഴാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജയാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. അജയ് ജഡേജയുടെ ചിത്രമാണ് സിപിഎമ്മില്‍ ചേര്‍ന്ന ബിജെപി നേതാവെന്ന പേരില്‍ ഉപയോഗിച്ചിരിക്കുന്നത്.  veethi.com എന്ന വെബ്‌സൈറ്റില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിന്‍റെ യഥാര്‍ത്ഥ പകര്‍പ്പ് കാണാന്‍ സാധിക്കും. മാത്രമല്ല ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ബിജെപിയുടെ ഒരു ജില്ലാ വൈസ് പ്രസിഡന്‍റുമാരും സിപിഎമ്മിലേക്ക് പോയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഗൂഗിള്‍ റിവേഴ്‌സ് സര്‍ച്ച് റസള്‍ട്ടിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ-

വെബ്‌സൈറ്റില്‍ ലഭിച്ച അജയ് ജഡേജയുടെ യഥാര്‍ത്ഥ ചിത്രം-

Archived Link

നിഗമനം

അടിസ്ഥാനരഹിതമായ പ്രചരണമാണ് ഫെയ്‌സ്ബുക്കിലൂടെ നടത്തിയിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞിരിക്കുന്നു. വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരത്തിന്‍റെ ചിത്രമാണെന്നതും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റിലുള്ള വിവരങ്ങള്‍ സത്യമാണെന്ന് തെറ്റ്ദ്ധരിച്ച് ചിത്രം പങ്കുവയ്ക്കുന്നവരാണ് അധികവും. ഇത്തരം വ്യാജ പോസ്റ്റുകള്‍ പങ്കുവയ്ക്കും മുന്‍പ് ആധികാരികത പരിശോധിക്കേണ്ടത് അനിവാര്യമാണ്.

Avatar

Title:ഫോട്ടോയില്‍ കാണുന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ ബിജെപി കണ്ണൂര്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ് സിപിഎമ്മില്‍ ചേര്‍ന്ന ആള്‍ തന്നെയാണോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *