അയോധ്യയില്‍ രാമക്ഷേത്രത്തിനായി അക്ഷയ് കുമാറിന്‍റെ കുടുംബം 10 കോടി രൂപ സംഭാവന ചെയ്തുവോ…?

ദേശിയം

ചിത്രം കടപ്പാട്: ബോളിവുഡ് ഹന്ഗാമ

വിവരണം

“അയോധ്യ രാമക്ഷേത്രതിനായി 10 കോടി രൂപ സംഭാവന ചെയ്തു അക്ഷയ് കുമാറിന്‍റെ കുടുംബം”  എന്ന അവകാശവാദം ഉന്നയിക്കുന്ന പല പോസ്റ്റുകള്‍ ഈയിടെയായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ മാസം ഒമ്പതാം തിയതിക്കാണ് സുപ്രീം കോടതി അയോധ്യ കേസില്‍ വിധി പ്രഖ്യാപിച്ചത്. 2010ല്‍ അലഹാബാദ് ഹൈ കോടതി നല്‍കിയ വിധി തള്ളി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണം എന്നുള്ള വിധി മുന്‍ ചീഫ് ജസ്റ്റിസ്‌ രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗം ബെഞ്ച്‌ പ്രഖ്യാപിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനായി മുന്ന്‍ മാസത്തിന്നുള്ളില്‍ ഒരു കമ്മിറ്റി രൂപികരിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു കുടാതെ മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ 5 എക്കര്‍ ഭുമി നല്‍കണം എന്നും സുപ്രീം കോടതി വിധിയില്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്നാല്‍ ഓള്‍ ഇന്ത്യ മുസ്ലിം പെഴ്സനല്‍ ലോ ബോര്‍ഡ്‌ (AIMPLB) ഈ വിധിക്കെതിരെ റിവ്യൂ പെറ്റിഷന്‍ നല്‍കും എന്ന് തിരുമാനിച്ചു. കുടാതെ സുപ്രീം കോടതി അനുവദിക്കാന്‍ ഉത്തരവിട്ട 5 ഏക്കര്‍ ഭൂമിയും നിഷേധിക്കാന്‍ AIMPLB തിരുമാനിച്ചു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രസിദ്ധമായ ബോളിവുഡ് താരം അക്ഷയ് കുമാറും കുടുംബവും രാമക്ഷേത്രത്തിനായി 10 കോടി രൂപ സംഭാവന ചെയ്തു എന്ന അവകാശവാദം ഉന്നയിക്കുന്ന പോസ്റ്റുകള്‍ സജീവമായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

FacebookArchived Link

എന്നാല്‍ ഈ വാദം എത്രത്തോളം സത്യമാണ് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

അക്ഷയ് കുമാര്‍ അയോധ്യ വിവാദത്തിന്‍റെ മുകളില്‍ പരാമര്‍ശം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. സാധാരണ ഇത്തരത്തിലുള്ള പോസ്റ്റുകളുടെ സത്യാവസ്ഥ അറിയാന്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട വ്യക്തിയോട് നേരിട്ട് വിശദികരണം നേടുന്നതാണ് അന്വേഷണത്തിന്‍റെ രിതി. എന്നാല്‍ നേരിട്ട് വ്യക്തിയുമായി ബന്ധപെടാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഞങ്ങള്‍ പ്രമുഖ മാധ്യമങ്ങളും, ഓണ്‍ലൈന്‍ വെബ്സൈറ്റുകളും, സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളും, വ്യക്തിയുടെ ഔദ്യോഗികമായ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും പരിശോധിച്ചു സത്യാവസ്ഥ എന്താണെന്ന്‍  അറിയാന്‍ ശ്രമിക്കും.

അക്ഷയ് കുമാര്‍, കുടുംബം രാമക്ഷേത്രത്തിനായി സംഭാവന നല്‍കി എന്ന വാര്‍ത്ത‍ പ്രമുഖ മാധ്യമങ്ങളില്‍ എവിടെയും കണ്ടെത്താന്‍ സാധിച്ചില്ല. ഞങ്ങള്‍ അക്ഷയ് കുമാറിന്‍റെയും, ഭാര്യ ട്വിങ്കലിന്‍റെയും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്‌ പരിശോധിച്ചു, എന്നാല്‍ അവിടെയും നിന്നും ഇങ്ങനെയൊരു സംഭാവനയെ കുറിച്ച് യാതൊരു വിവരം ലഭിച്ചില്ല.

@akshaykumar

@mrsfunnybones

ഇതേ പോലെ അവരുടെ ഔദ്യോഗിക ഫെസ്ബൂക്ക് അക്കൗണ്ടിലും ഞങ്ങള്‍ക്ക് പോസ്റ്റില്‍ ഉന്നയിച്ച അവകാശവാദത്തിനെ സംബന്ധിച്ച യാതൊരു പോസ്റ്റുകള്‍ ലഭിച്ചില്ല. 

Akshay Kumar official fb page

Twinkle Khanna official fb page

പ്രമുഖ മാധ്യമ വെബ്സൈറ്റുകളും, വസ്തുത അന്വേഷകരും ഈ വാര്‍ത്ത‍ തെറ്റാണ്‌ എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള ലേഖനങ്ങള്‍ ഈ ലിങ്ക് സന്ദര്‍ശിച്ചു വായിക്കാം- ഇവിടെ ക്ലിക്ക് ചെയു

നിഗമനം

പ്രസ്തുത പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണ്‌ എന്ന് അനുമാനിക്കാം. ഇത്തരത്തില്‍ ഒരു സംഭാവന അക്ഷയ് കുമാറോ കുടുംബമോ നല്‍കിയെന്ന വിവരം എവിടെയും കണ്ടെത്താന്‍ സാധിച്ചില്ല.

Avatar

Title:അയോധ്യയില്‍ രാമക്ഷേത്രത്തിനായി അക്ഷയ് കുമാറിന്‍റെ കുടുംബം 10 കോടി രൂപ സംഭാവന ചെയ്തുവോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •