ഈ പാലം വായനാട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണോ?

രാഷ്ട്രീയം

നമസ്‌തെ..🙏🙏

136.39 കോടി രൂപ മോഡി സർക്കാർ ചിലവില്‍ നിര്‍മ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സുൽത്താൻ ബത്തേരി കടൽ പാലം.

വയനാട് ജില്ലയിലെ തീരദേശ മേഖലയായ സുൽത്താൻ ബത്തേരിയും മാനന്തവാടി പഞ്ചായത്തിലെ അഴീക്കലിനെയും തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് അറബി കടലിന്‍റെ പൊഴിമുഖത്തിന് കുറുകെയാണ് വലിയഴീക്കല്‍ പാലം നിര്‍മ്മിക്കുന്നത്. വായനാട്ട് കാരുടെ സ്വപ്ന പദ്ധതിയായ തീരദേശ പാത യാഥാര്‍ത്ഥ്യമാകുന്നതിന് നിര്‍ണ്ണായക പങ്കാണ് വലിയഴീക്കല്‍ പാലത്തിനുള്ളത്.

അറബിക്കടലില്‍ നിന്നും ദേശീയ ജലപാതയിലേക്കും കൽപ്പറ്റ ഹാര്‍ബറിലേക്കും ഭാവിയില്‍ ചെറിയ കപ്പലുകളും, ബാര്‍ജുകളും പാലത്തിന്‍റെ അടിയില്‍ കൂടി കടന്ന് പോകത്തക്ക വിധം ജലോപരിതലത്തില്‍ നിന്ന് 12 മീറ്റര്‍ ഉയരത്തില്‍ വെര്‍ട്ടിക്കല്‍ ക്ളിയറന്‍സും 100 മീറ്റര്‍ ഹൊറിസോണ്ടല്‍ ക്ളിയറന്‍സും നല്‍കിയിട്ടുണ്ട്.

പാലത്തിന്‍റെ പൂര്‍ത്തീകരണത്തോടെ 25 കി.മീറ്റര്‍ ദൂരം ലാഭിക്കാനാകും. വിനോദ സഞ്ചാരികള്‍ക്ക് കടലിന്‍റെ ഭംഗിയും, സൂര്യാസ്തമയവും ആസ്വദിക്കാവുന്ന വിധത്തിലാണ് പാലം രൂപകല്‍പന ചെയ്തിട്ടുള്ളത്. 976 മീറ്റര്‍ നീളമുള്ള പാലത്തിന് 16 സ്പാനുകളാണ് ആകെയുള്ളത്.

കായലിന് കുറുകെയുള്ള 3 സ്പാനുകള്‍ 110 മീറ്റര്‍ നീളമുള്ള Bow String Arch മാതൃകയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ബാക്കി 37 മീറ്റര്‍ നീളമുള്ള 13 സ്പാനുകളാണ് ഉള്ളത്. 110 മീറ്റര്‍ നീളമുള്ള Bow String Arch സ്പാന്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ Bow String Arch സ്പാനാണ്. വാഹനങ്ങളുടെയും ഡക്ക് സ്ലാബിന്‍റെയും ഭാരം ആര്‍ച്ചുകളിലേക്ക് നല്‍കുന്നത് ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന Mac Alloy എന്ന ടെന്‍ഷന്‍ റോഡ് ഉപയോഗിച്ചാണ് പ്രതീക്ഷ

പാലത്തിന്‍റെ പ്രവൃത്തി 2021 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കി മോദിജി ഉത്കടനം നിര്വഹിക്കുമെന്നാണ് പ്രതീക്ഷ

#പുതിയകാലം_പുതിയനിർമ്മാണം

ജയ് മോദിജി

ജയ് അമിട്ട് ജി

SECULAR THINKERS മതേതര ചിന്തകർ എന്ന ഗ്രൂപ്പില്‍ ദീപക്ക് കെ.നായര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 294 ലൈക്കുകളും 16 ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണോ? അങ്ങനെയെങ്കില്‍ പാലത്തിന്‍റെ നിര്‍മ്മാണം നടക്കുന്നത് വയനാട് ജില്ലയിലാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

Archived Link

വസ്‌തുത വിശകലനം

വയനാട് ജില്ലയില്‍ കടല്‍ തീരമില്ലെന്നതാണ് പോസ്റ്റിലെ പ്രചരണത്തിലെ ആദ്യ തെറ്റ്. കടലില്ലാത്ത ജില്ലയാണ് വയനാട്. ജില്ലയിലെ തന്നെ ചെറിയ ഒരു ടൗണ്‍ പ്രദേശമാണ് സുല്‍ത്താന്‍ ബത്തേരി എന്നത്. 

പിന്നീട് അവകാശവാദം ഉന്നയിക്കുന്നത് മാനന്തവാടി പഞ്ചായത്തിലെ അഴീക്കലുമായി ബന്ധപ്പിക്കുന്നതാണ് സുല്‍ത്താന്‍ ബത്തേരിയുമായി ബന്ധിപ്പിക്കുന്ന ഈ പാലം എന്നതാണ്. മാനന്തവാടി എന്നാല്‍ വയനാട് ജില്ലയിലെ ഒരു നഗരസഭയാണ്. അത് പഞ്ചായത്തല്ലെന്ന് മാത്രമല്ല അവിടെ അഴീക്കല്‍ എന്ന ഒരു സ്ഥലവുമില്ല. കൊല്ലം ജില്ലയിലെ തീരദേശ പ്രദേശമാണ് അഴീക്കല്‍.

ഒടുവില്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോളാണ് പാലം നിര്‍മ്മാണം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്‍റെ ഫണ്ടില്‍ നിന്നും നിര്‍മ്മിക്കുന്നതാണെന്ന പ്രധാന വസ്‌തുത മനസിലാക്കാന്‍ കഴിഞ്ഞത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഇതേ കുറിച്ച് വിശദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടെന്നും എന്‍ജിനീയര്‍ പറഞ്ഞു. ഇതു പ്രകാരം ഫെയ്‌സ്ബുക്ക് പോസ്റ്റ് പരിശോധിച്ചപ്പോഴാണ് ഇത് സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയാണെന്നും ആലപ്പുഴ ജില്ലയുടെ തീരദേശമായ ആറാട്ടുപുഴ മുതല്‍ കൊല്ലം ജില്ലയിലെ അഴീക്കല്‍ വരെ ബന്ധപ്പിക്കുന്ന സംസ്ഥാന തീരദേശ പാത യാഥാര്‍ഥ്യമാക്കുന്നതിന്‍റെ ഭാഗമായ വന്‍നിര്‍മ്മാണിതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. പോസ്റ്റിലെ വാചകങ്ങള്‍ അതേപടി പകര്‍ത്തി ചെറിയ തിരുത്തുകള്‍ വരുത്തിയാണ് ഫെയ്‌സ്ബുക്കില്‍ തെറ്റായ അടിക്കുറിപ്പ് നല്‍കി ഗ്രൂപ്പുകളില്‍ ഇത് കേന്ദ്ര പദ്ധതിയാണെന്ന പേരില്‍ പ്രചരപ്പിക്കുന്നതെന്നും വ്യക്തം.

മന്ത്രി ജി.സുധാകരന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

#വികസനംഅതിവേഗം
136.39 കോടി രൂപ ചിലവില്‍ നിര്‍മ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന വലിയഴീക്കല്‍ പാലം.

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും, കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് അറബി കടലിന്‍റെ പൊഴിമുഖത്തിന് കുറുകെയാണ് വലിയഴീക്കല്‍ പാലം നിര്‍മ്മിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ തീരദേശ പാത യാഥാര്‍ത്ഥ്യമാകുന്നതിന് നിര്‍ണ്ണായക പങ്കാണ് വലിയഴീക്കല്‍ പാലത്തിനുള്ളത്.

അറബിക്കടലില്‍ നിന്നും ദേശീയ ജലപാതയിലേക്കും അഴീക്കല്‍ ഹാര്‍ബറിലേക്കും ഭാവിയില്‍ ചെറിയ കപ്പലുകളും, ബാര്‍ജുകളും പാലത്തിന്‍റെ അടിയില്‍ കൂടി കടന്ന് പോകത്തക്ക വിധം ജലോപരിതലത്തില്‍ നിന്ന് 12 മീറ്റര്‍ ഉയരത്തില്‍ വെര്‍ട്ടിക്കല്‍ ക്ളിയറന്‍സും 100 മീറ്റര്‍ ഹൊറിസോണ്ടല്‍ ക്ളിയറന്‍സും നല്‍കിയിട്ടുണ്ട്.

പാലത്തിന്‍റെ പൂര്‍ത്തീകരണത്തോടെ 25 കി.മീറ്റര്‍ ദൂരം ലാഭിക്കാനാകും. വിനോദ സഞ്ചാരികള്‍ക്ക് കടലിന്‍റെ ഭംഗിയും, സൂര്യാസ്തമയവും ആസ്വദിക്കാവുന്ന വിധത്തിലാണ് പാലം രൂപകല്‍പന ചെയ്തിട്ടുള്ളത്. 976 മീറ്റര്‍ നീളമുള്ള പാലത്തിന് 16 സ്പാനുകളാണ് ആകെയുള്ളത്.

കായലിന് കുറുകെയുള്ള 3 സ്പാനുകള്‍ 110 മീറ്റര്‍ നീളമുള്ള Bow String Arch മാതൃകയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ബാക്കി 37 മീറ്റര്‍ നീളമുള്ള 13 സ്പാനുകളാണ് ഉള്ളത്. 110 മീറ്റര്‍ നീളമുള്ള Bow String Arch സ്പാന്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ Bow String Arch സ്പാനാണ്. വാഹനങ്ങളുടെയും ഡക്ക് സ്ലാബിന്‍റെയും ഭാരം ആര്‍ച്ചുകളിലേക്ക് നല്‍കുന്നത് ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന Mac Alloy എന്ന ടെന്‍ഷന്‍ റോഡ് ഉപയോഗിച്ചാണ്.

പാലത്തിന്‍റെ പ്രവൃത്തി 2021 മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

#പുതിയകാലം_പുതിയനിർമ്മാണം
#keralapwd

കേരളത്തില്‍ കടല്ലില്ലാത്ത അഞ്ച് ജില്ലകളില്‍ ഒന്നാണ് വയനാട്-

മാനന്തവാടി വയനാട് ജില്ലയിലെ നഗരസഭയാണ് (പഞ്ചായത്ത് അല്ല)-

അഴീക്കല്‍ കൊല്ലം ജില്ലയിലെ തീരദേശ പ്രദേശമാണ്-

നിഗമനം

സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍ നിര്‍മ്മിക്കുന്ന പാലം കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതിയെന്ന പേരില്‍ വസ്‌തുത വിരുദ്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഈ പാലം വായനാട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •