അരവിന്ദ് കെജ്‌രിവാളിന് ‘ടൈംസ് പേഴ്സൺ ഓഫ് ദി ഇയർ’ അവാർഡ് ലഭിച്ചെന്ന് വ്യാജ പ്രചരണം

ചരിത്രം ദേശീയം രാഷ്ട്രീയം

വിവരണം 

ഇതിന് അർഹൻ ഇദ്ദേഹംമാത്രം. Love You Kejriwal എന്ന അടിക്കുറിപ്പോടെ ഒരു വാർത്ത ഫേസ്‌ബുക്ക് പേജുകളിൽ പ്രചരിക്കുന്നുണ്ട്. വാർത്ത ഇതാണ് : ടൈംസ് പേഴ്സൺ ഓഫ് ദി ഇയർ ലഭിച്ച രണ്ടാമത്തെ ഇൻഡ്യാക്കാരനാണ് അരവിന്ദ് കെജ്‌രിവാൾ. 1930  ൽ മഹാത്മാ ഗാന്ധിക്കായിരുന്നു ആദ്യം ലഭിച്ചത്. ഞങ്ങൾക്ക് ലഭിച്ച പോസ്റ്റ് Unnikrishnan Krishnan എന്ന പ്രൊഫൈലിൽ 2020 ജനുവരി 18 നു പ്രസിദ്ധീകരിച്ചതാണ്. 

archived linkFB post

ഡൽഹിയിൽ അസംബ്‌ളി തെരെഞ്ഞെടുപ്പ് അടുത്ത സമയത്ത് പ്രത്യക്ഷപ്പെട്ട ഒരു വാർത്തയാണിത്. നമുക്ക് വാർത്ത യാഥാർഥ്യമാണോ എന്നറിയാം

വസ്തുതാ വിശകലനം

ഞങ്ങൾ വാർത്തയെ പറ്റി ഓൺലൈനിൽ അന്വേഷിച്ചപ്പോൾ ഈ വാർത്ത  സത്യമല്ല എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. കെജ്‌രിവാളിന് ഇതുവരെ ഈ അവാര്‍ഡ് ലഭിച്ചിട്ടില്ല. അതായത് ടൈം പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് 1930 ൽ മഹാത്മാ ഗാന്ധിക്ക് ലഭിച്ചിട്ടുണ്ട്. ഇതുവരെ ഈ അവാർഡ് ലഭിച്ച ഏക ഇൻഡ്യാക്കാരനും അദ്ദേഹമാണ്. ടൈംസ് പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് 2019 വരെ ലഭിച്ചവരുടെ ലിസ്റ്റ് വിക്കിപീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

തോട്ട്കോ എന്ന വെബ്‌സൈറ്റിലും ഇതേ ലിസ്റ്റ് ലഭ്യമാണ്. 

അരവിന്ദ് കെജ്‌രിവാളിന് ടൈം പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. 2019 ല്‍ ടൈം പേര്‍സണ്‍ ഓഫ് ദി അവാര്‍ഡ് ലഭിച്ചത് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രീറ്റ റ്റന്‍ബെര്‍ഗിനാണ്. 2020 ലെ വിജയിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏത് അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു വ്യാജ വാർത്ത പ്രചരിക്കുന്നത് എന്നറിയാൻ ഞങ്ങൾ വീണ്ടും ബന്ധപ്പെട്ട കീ വേർഡ്സ് ഉപയോഗിച്ച് തിരഞ്ഞു നോക്കി. അപ്പോൾ ടൈം തന്നെ പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു.

archived linktime

ഇന്ത്യൻ രാഷ്ട്രീയക്കാരൻ അരവിന്ദ് കെജ്‌രിവാൾ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയ്ക്ക് വേണ്ടിയുള്ള വായനക്കാരുടെ വോട്ടെടുപ്പിൽ വിജയിച്ചു എന്ന തലക്കെട്ടിൽ വാർത്തയുടെ ഉള്ളടക്കം ഇതാണ് : ഇന്ത്യൻ രാഷ്ട്രീയക്കാരൻ അരവിന്ദ് വായനക്കാരുടെ വോട്ടെടുപ്പിൽ വിജയിച്ചു, 2014 ല്‍ നല്ലതോ മോശമോ ആയ കാര്യങ്ങളുടെ പേരില്‍  ലോകത്തെ സ്വാധീനിച്ച 100 ആളുകളുടെ പട്ടിക ടൈം തയ്യാറാക്കിയത് ജനങ്ങളില്‍ നിന്നുള്ള വോട്ടെടുപ്പിലൂടെയാണ്. 

കാറ്റി പെറി, ജസ്റ്റിൻ ബീബർ, റിഹാന തുടങ്ങിയ താരങ്ങൾ വായനക്കാരുടെ പ്രിയങ്കരരായി ഉയർന്നുവെങ്കിലും ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കെജ്‌രിവാൾ, മോദി എന്ന രണ്ടുപേർ തമ്മിലുള്ള മത്സരമായി മാറി. 

ആം ആദ്മി പാർട്ടിക്ക് നേതൃത്വം നൽകുന്ന കെജ്‌രിവാളിന് മൊത്തം 261,114 വോട്ടുകൾ വായനക്കാരിൽ നിന്ന് ലഭിച്ചു; പാർലമെന്‍ററി സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയായ കെജ്‌രിവാൾ ഇന്ത്യയിലെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ നേതാവായി ശ്രദ്ധേയനായി. ഭാരതീയ ജനതാ പാർട്ടിയുടെ വിവാദ നേതാവും രാജ്യത്തിന്‍റെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള മുൻ‌നിരക്കാരനുമായ നരേന്ദ്ര മോദിക്ക് 164,572 വോട്ടുകൾ ലഭിച്ചു.

3.2 ദശലക്ഷത്തിലധികം വോട്ടുകൾ വോട്ടെടുപ്പിൽ രേഖപ്പെടുത്തി. വോട്ടിംഗ് നമ്പറുകൾ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും അന്തിമഫലങ്ങൾക്കായി നിയമാനുസൃതമായ വോട്ടുകൾ മാത്രമേ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. എഡിറ്റർ‌മാർ‌ തിരഞ്ഞെടുത്ത ഈ വർഷത്തെ TIME 100 ഓണററിമാരെ വ്യാഴാഴ്ച TIME പ്രഖ്യാപിക്കും.

ഗായകൻ കാറ്റി പെറി, ഗായകൻ ജസ്റ്റിൻ ബീബർ, നടൻ ലാവെർൻ കോക്സ്, നടൻ ബെനഡിക്റ്റ് കംബർബാച്ച്, ഗായകൻ ബിയോൺസ്, നടൻ ജേർഡ് ലെറ്റോ, നടൻ ലുപിറ്റ ന്യോങ്‌, ഗായിക ലേഡി ഗാഗ, സംഗീത ഗായകൻ ഡാഫ്റ്റ് പങ്ക് എന്നിവരാണ് കെജ്‌രിവാളിനും മോദിക്കും ശേഷം മികച്ച പത്ത് പേരായി തിരഞ്ഞെടുക്കപ്പെട്ടത്.

ഈ വാർത്ത ടൈംസ് പ്രസിദ്ധീകരിച്ചിരിക്കുന്നത് 2013 ഏപ്രിൽ 23 നാണ്. ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ തെരെഞ്ഞെടുപ്പിലാണ് അരവിന്ദ് കെജ്രിവാള്‍ ഇടം നേടിയത്. ഈ വാര്‍ത്ത ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടൈംസ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ അരവിന്ദ് കെജ്‌രിവാളിന് ലഭിച്ചിട്ടില്ല. 

ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ഇപ്പോഴത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ടൈംസ് പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് ഇതുവരെ ലഭിച്ചിട്ടില്ല. 2013 ൽ സമൂഹത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ 100 പേരെ തെരഞ്ഞെടുക്കാൻ ടൈംസ് ഗ്രൂപ്പ് ജനങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ ഇന്ത്യയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഒരേയൊരു വ്യക്തിയാണ് അരവിന്ദ് കെജ്‌രിവാൾ എന്ന് ടൈംസ് തന്നെ പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങൾക്ക് ലഭിച്ചതിന്‍റെ പരിഭാഷ മുകളിൽ നൽകിയിട്ടുണ്ട്. 

നിഗമനം 

ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന വാര്‍ത്ത തെറ്റാണ്. ടൈംസ് പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് അരവിന്ദ് കെജ്‌രിവാളിന് ഇതുവരെ ലഭിച്ചിട്ടില്ല. 1930 ൽ ഈ അവാർഡ് ലഭിച്ച ഒരേയൊരു ഇൻഡ്യാക്കാരൻ ഗാന്ധിജിയാണ്. ഈ വസ്തുതകള്‍ വായനക്കാരുടെ അറിവിലെയ്ക്കായി സമര്‍പ്പിക്കുന്നു.  

Avatar

Title:അരവിന്ദ് കെജ്‌രിവാളിന് ‘ടൈംസ് പേഴ്സൺ ഓഫ് ദി ഇയർ’ അവാർഡ് ലഭിച്ചെന്ന് വ്യാജ പ്രചരണം

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •