ഈ ആയുധങ്ങൾ ഗുജറാത്തിലെ മുസ്‌ലിം പള്ളികളിൽ നിന്നും പിടിച്ചെടുത്തതാണോ…?

രാഷ്ട്രീയം

വിവരണം 

Prabhu Adhithiya എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 25 മുതൽ പ്രചരിക്കുന്ന പോസ്റ്റിന് 22 മണിക്കൂർ നേരം കൊണ്ട് 1000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  “?നമസ്തേ ? 

ഗുജറാത്തിൽ മുസ്ലിം പള്ളികളിലെ റൈഡിൽ നിന്നും പിടിച്ചെടുത്തത് വൻ ആയുധശേഖരം… കേരളത്തിലെ മാദ്ധ്യമങ്ങൾ വാർത്ത മുക്കി” എന്ന അടിക്കുറിപ്പുമായി മൂന്നു ചിത്രങ്ങൾ പോസ്റ്റിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. കത്തി വാൾ വിഭാഗത്തിൽപ്പെട്ട കുറെ ആയുധങ്ങൾ നിരത്തി വച്ചിരിക്കുന്ന ചിത്രവും ഒപ്പം പോലീസുകാർ അവ കൈവശം വെച്ചവർ എന്ന് തോന്നിപ്പിക്കുന്ന ഒരു സംഘവുമൊത്തുള്ള രണ്ടു ചിത്രങ്ങളുമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.

archived linkFB post

സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേജുകളിലും ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലുമെല്ലാം ഇപ്പോൾ സാമുദായിക അക്രമങ്ങളെ പറ്റിയുള്ള വാർത്തകൾ വൻതോതിൽ പ്രചരിക്കുന്നുണ്ട്. നിരവധി പോസ്റ്റുകൾ ഞങ്ങൾ തന്നെ നിരവധി പോസ്റ്റുകളുടെ വസ്തുതാ അന്വേഷണം നടത്തിയിട്ടുണ്ട്. അവയിൽ ഭൂരിഭാഗം ചിത്രങ്ങൾക്കും വീഡിയോകൾക്കും പോസ്റ്റിൽ പറയുന്ന അവകാശവാദവുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല എന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഈ പോസ്റ്റ് ആ വിഭാഗത്തിലേത് ആയിരിക്കുമോ…?  പോസ്റ്റിൽ പറയുന്നത് പോലെ ആയുധങ്ങളുമായി സംഘം ഗുജറാത്തിലെ മുസ്‌ലിം പള്ളികളിൽ എന്തിനാണ് തമ്പടിച്ചത്..? ഈ ചിത്രങ്ങളെ പറ്റി മാധ്യമങ്ങൾ എന്തെങ്കിലും പറയുന്നുണ്ടോ ..? നമുക്ക് ഈ സംശങ്ങൾക്ക് വിശദീകരണം തേടാം 

വസ്തുതാ വിശകലനം

ഞങ്ങൾ ഈ ചിത്രങ്ങൾ google reverse image ഉപയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോൾ ചിത്രങ്ങൾ ഉപയോഗിച്ചു വാർത്തകൾ പ്രസിദ്ധീകരിച്ച നിരവധി മാധ്യമങ്ങളുടെ ലിങ്കുകൾ ഞങ്ങൾക്ക് ലഭിച്ചു. 

ആകസ്മികമായി, ഒരേ ചിത്രങ്ങള്‍ 2016 ലും 2017 ലും വ്യത്യസ്ത ക്ലെയിമുകളുമായി വൈറലായിട്ടുണ്ട്. 2016 ൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒരു പള്ളിയിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തുവെന്ന പേരില്‍ പോസ്റ്റ് പ്രചരിപ്പിച്ചു.  അടുത്ത വർഷം ഒരു ക്ഷേത്രത്തിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തുവെന്ന് പറഞ്ഞ് ഇതേ ചിത്രങ്ങള്‍ വൈറലായി.

archived linktwitter
archived linkFB post

ട്വിറ്ററിലും ഫെബുക്കിലും ചിത്രങള്‍ ഇപ്പൊഴും വൈറലാണ്.

അന്വേഷണത്തില്‍ ഞങ്ങള്‍ക്കു 2016 മാര്‍ച്ച് 5 നു പ്രസിദ്ധീകരിച്ച ഒരു പഴയ വാര്‍ത്ത ലഭിച്ചിരുന്നു. 

gujaratheadlinearchived link

ഫോട്ടോ യഥാർത്ഥത്തിൽ ഗുജറാത്തിലെ രാജ്കോട്ടിൽ നിന്നാണെന്ന് കണ്ടെത്തി. 2016 മാർച്ചിൽ ഗുജറാത്ത് പോലീസ് രാജ്കോട്ട്-അഹമ്മദാബാദ് ഹൈവേയിലെ ഇന്ത്യ പാലസ് ഹോട്ടലിൽ റെയ്ഡ് നടത്തി അവിടെ പരസ്യമായി വിൽക്കുന്ന ഈ ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു.

2017 ൽ എസ് എംഹോക്സ് സ്ലേയര്‍ ഈ ചിത്രങ്ങളുടെ വസ്തുതാ അന്വേഷണം നടത്തിയിരുന്നു.  

ടൈംസ് ഓഫ് ഇന്‍ഡ്യ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പരിഭാഷ ഇങ്ങനെയാണ്: രാജ്കോട്ട് അഹമ്മദാബാദ് ഹൈവേയിലെ ചോട്ടിലയിലെ കുച്ചിയാദാദ് ഗ്രാമത്തിനടുത്തുള്ള ഹോട്ടലിൽ നിന്ന് നടത്തിയിരുന്ന അനധികൃത ആയുധ റാക്കറ്റിനെ ക്രൈംബ്രാഞ്ചും (ഡിസിബി) കുവടവ റോഡ് പൊലീസും കണ്ടെത്തി അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഹോട്ടലിൽ നിന്ന് വാളും കത്തിയും ഉൾപ്പെടെ 257 മാരകായുധങ്ങളും ഇവർ പിടിച്ചെടുത്തു.

രാജ്കോട്ട്-അഹമ്മദാബാദ് ഹൈവേയിലെ ഇന്ത്യ പാലസ് ഹോട്ടലിൽ വാളുകളും കത്തികളും പോലുള്ള മാരകായുധങ്ങൾ ചിലർ നിയമവിരുദ്ധമായി വിൽക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. അതിനാൽ അവർ സ്ഥലത്ത് റെയ്ഡ് നടത്തി ആയുധങ്ങൾ കണ്ടുകെട്ടി.

വാളുകൾ, കത്തികൾ, ബേസ് ബോളുകൾ എന്നിവയുൾപ്പെടെ 257 ആയുധങ്ങൾ ഞങ്ങൾ പിടിച്ചെടുത്തു. ഹോട്ടൽ ഉടമ ആരിഫ് കർബാലി ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

കർബാലിക്ക് പുറമെ ഇർഫാൻ ദിലാവർ ദിവാൻ, ഇസ്രിഷ് ദിലാവർ ദിവാൻ, റംസാൻ ദിലാവർ ദിവാൻ, സഫി ബെയ്ഗ് മിർസ എന്നിവരും അറസ്റ്റിലായി.

എത്ര കാലമായി മാരകായുധങ്ങൾ അനധികൃതമായി വിൽക്കുന്നുണ്ടെന്നും റാക്കറ്റിൽ ഉൾപ്പെട്ട മറ്റുള്ളവർ ആരാണെന്നും പ്രതികളെ ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

പോസ്റ്റില്‍ ആരോപിക്കുന്നതുപോലെ ഇത് ഗുജറാത്തിലെ മുസ്ലീം പള്ളികളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളല്ല എന്നു തെളിഞ്ഞിട്ടുണ്ട്.  വാർത്തയിൽ നൽകിയിരിക്കുന്നത് ഇത് ഗുജറാത്തിലെ രാജ്‌കോട്ട് അഹമ്മദാബാദ് ഹൈവേയില്‍ ഒരു ഹോട്ടലിൽ അനധികൃതമായി വിൽക്കാൻ ശ്രമിച്ച ആയുധങ്ങൾ പോലീസ് പിടിച്ചതാണ് എന്നാണ്. വാർത്ത 2016 ൽ പുറത്തുവന്നതാണ്.

ഏതാനും വസ്തുതാ പരിശോധന വെബ്സൈറ്റുകള്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ ലിങ്കുകള്‍ താഴെ കൊടുക്കുന്നു.  എല്ലാ വസ്തുതാ അന്വേഷകരും വാര്‍ത്ത തെറ്റാണ് എന്ന നിഗമനത്തില്‍ ത്തന്നെയാണ് ലേഖനം നല്കിയിട്ടുള്ളത്. 

archived linktimesofindia
archived linkindiatoday
archived linkboomlive

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഈ ചിത്രത്തിൽ കാണുന്ന ആയുധങ്ങൾ ഗുജറാത്തിലെ മോസ്കുകളിൽ നിന്നും പിടിച്ച ആയുധങ്ങളല്ല. 

2016 ൽ ഗുജറാത്തിലെ രാജ്കോട്ട്-അഹമ്മദാബാദ് ഹൈവേയിലെ ഇന്ത്യ പാലസ് ഹോട്ടലിൽ അനധികൃതമായി വിൽപ്പനയ്‌ക്കെത്തിയ ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തതിന്റെയാണ്. അതിനാൽ തെറ്റായ വിവരണമുള്ള ഈ പോസ്റ്റ് ഷെയർ ചെയ്യാതിരിക്കാൻ മാന്യ വായനക്കാർ ശ്രമിക്കുക

Avatar

Title:ഈ ആയുധങ്ങൾ ഗുജറാത്തിലെ മുസ്‌ലിം പള്ളികളിൽ നിന്നും പിടിച്ചെടുത്തതാണോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •