
വിവരണം
വിഭജനത്തിന് ശേഷം ഇവിടുത്തെ മുസ്‌ലിമിന് പൂര്‍ണ്ണ പിന്തുണ നല്‍കിയവരാണ് ഹിന്ദുക്കള്‍. ഇപ്പോള്‍ അവര്‍ക്കെതിരെ തിരിയുന്നത് തന്തായില്ലായിമ്. –ആര്യാടന്‍ മുഹമ്മദ് എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ജയന്‍ കുട്ടനെല്ലൂര്‍ എന്ന വ്യക്തി വന്ന വഴി മറക്കരുത് എന്ന തലക്കെട്ട് നല്‍കി ജനുവരി 20ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 156ല്‍ അധികം ഷെയറുകളും 109ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Facebook Post | Archived Link |
എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ആര്യാട് മുഹമ്മദന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രസ്താവനയെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയാണ്-
ഞാന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയല്ല. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സമരങ്ങള്‍ യോജിച്ച് ഒറ്റക്കെട്ടായി നടത്തേണ്ട സമരമാണ്. അസാമില്‍ നിയമം നടപ്പിലാക്കിയപ്പോള്‍ 19 ലക്ഷത്തില്‍ 14 ലക്ഷം ഹിന്ദുക്കളുടെ പൗരത്വമാണ് നഷ്ടമായത്. അതുകൊണ്ട് തന്നെ ഒരു വിഭാഗത്തിന്‍റെ മാത്രം പ്രശ്നമായി കാണുകയോ ഹിന്ദുവിനെതിരെയാണ് മുസ്‌ലിം എന്നോ ഒരു സന്ദേശം സമരത്തിനില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ലക്ഷ്യവെച്ചാണ് ബിജെപിയുടെ തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി വിഷയം ഹിന്ദു മുസ്‌ലിം ചേരിതിരിവാക്കി മാറ്റാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അതങ്ങനെയല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം എല്ലാ പൗരന്‍മാര്‍ക്കുമുണ്ടെന്നും ഒറ്റക്കെട്ടായ പ്രതിഷേധങ്ങളാണ് നാടിന് ആവശ്യമെന്നുമാണ് താന്‍ പ്രസംഗത്തില്‍ പറഞ്ഞതെന്നും ആര്യാടന്‍ മുഹമ്മദ് വിശദീകരിച്ചു.
നെഹ്‌റു സെക്യുലര്‍ അവാര്‍ഡ് എന്ന പൊതുപരിപാടിയിലാണ് ആര്യാടന്‍ മുഹമ്മദ് പ്രസംഗം നടത്തിയത്. ജനുവരി 20ന് തന്നെ യുഡിഎഫ് കേരള എന്ന യൂട്യൂബ് ചാനലില്‍ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വീഡിയോ കാണാം-
നിഗമനം
ഹിന്ദുവിനെതിരെ തിരിഞ്ഞ് മുസ്‌ലിങ്ങള്‍ സമരം നടത്തുന്നു എന്ന അര്‍ധത്തില്‍ യാതൊരു വിധത്തിലുള്ള പ്രസംഗവും താന്‍ നടത്തിയിട്ടില്ലെന്ന് ആര്യാടന്‍ മുഹമ്മദ് തന്നെ വ്യക്തമാക്കി. അതെ സമയം ഹിന്ദുവും മുസ്‌ലിമും ഒറ്റക്കെട്ടായി സമരമുഖത്ത് അണിനിരക്കണമെന്നും ഇത് മതങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി മാറ്റാന്‍ ശ്രമിക്കുന്ന ബിജെപിക്കുള്ള മറുപടിയാകണമെന്നുമാണ് ആര്യാടന്‍റെ പ്രസ്താവന എന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:വിഭജനത്തിന് ശേഷം മുസ്ലിങ്ങളെ പിന്തുണച്ച ഹിന്ദുക്കള്‍ക്കെതിരെ ഇപ്പോള്‍ തിരിയുന്നത് തന്തയില്ലായിമാണെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞോ?
Fact Check By: Dewin CarlosResult: False
