ആസ്സാമിൽ നിന്നും പൗരത്വ ബിൽ പിൻ‌വലിക്കുന്നു എന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതായി വ്യാജ പ്രചാരണം…

ദേശീയം

വിവരണം 

SiMz 4u Media എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ജനുവരി 8 മുതല്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 3000 ത്തോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. “ഇത് കേട്ടാൽ സംഘികൾക്ക് നെഞ്ചുവേദന വരും 🤣🤣🤣🤣🤣” എന്ന അടിക്കുറിപ്പോടെ പോസ്റ്റില്‍ അകിയിരിക്കുന്ന വാര്‍ത്ത ഇതാണ് : “ഇന്ത്യക്കാരുടെ പോരാട്ടം ഫലം കാണുന്നു. ആസാമിൽ പൗരത്വ ബിൽ പിൻ‌വലിക്കുന്നു. ബിജെപി മുഖ്യമന്ത്രി. അന്തം വിട്ട് അമിത് ഷാ അഭിനന്ദനങ്ങൾ

archived linkFP post

ആസാമില്‍ പൌരത്വ ബില്‍ പിന്‍വലിക്കുന്നു എന്നതാണ് പോസ്റ്റില്‍ നല്കിയിട്ടുള്ള വാര്‍ത്ത. പൌരത്വ രജിസ്റ്റര്‍ എന്ന ആശയം തന്നെ കേന്ദ്ര സര്‍ക്കാര്‍ മുമ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചത് തന്നെ ആസ്സാമിലേയ്ക്കുള്ള അന്യ രാജ്യക്കാരുടെ കുടിയേറ്റം നിയമപരമായി നിയന്ത്രിക്കാനാണ്. ഈ സാഹചര്യത്തില്‍ ആസ്സാം മുഖ്യമന്ത്രിയെ തന്നെ പൌരത്വ ബില്‍ പിന്‍വലിക്കുമെന്ന് പ്രല്‍ഖ്യാപിച്ചോ..? നമുക്ക് അന്വേഷിച്ചു നോക്കാം

വസ്തുതാ വിശകലനം

ഈ പോസ്റ്റിലെ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഞങ്ങള്‍ ഓണ്‍ലൈനില്‍ തിരഞ്ഞപ്പോള്‍ ഇത്തരത്തില്‍ ഒരു വാര്‍ത്തയും എവിടേയും പ്രസിദ്ധീകരിച്ചിട്ടുള്ളതായി കാണാന്‍ കഴിഞ്ഞില്ല. മാത്രമല്ല, അസം മുഖ്യമന്ത്രി സർബാനന്ദ സൊനോബാൾ പൗരത്വബില്ലിനെ അനുകൂലിക്കുന്നയാളാണ് എന്ന് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പരിശോധിച്ചാൽ മനസ്സിലാകും. പൗരത്വബിൽ ജനാധിപത്യത്തിനെതിരല്ലെന്നും ജനങ്ങൾ ആശങ്കാകുലരാകേണ്ടതില്ലെന്നും സൊനോബാൾ പറഞ്ഞതായി മാധ്യമ വാർത്തകളുണ്ട്. 

archived linkindiatoday
archived linkddnews
archived linkbusiness-standard

 “ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് വസ്തുതാപരമായി തെറ്റാണ്. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ബിൽ ഏകപക്ഷീയമായി പിൻവലിക്കാൻ ഭരണഘടനാപരമായി അസം മുഖ്യമന്ത്രിക്ക് അധികാരമില്ല,  പാർലമെന്റ് പാസ്സാക്കുന്ന ഒരു നിയമം അസ്ഥിരപ്പെടുത്താനോ പിൻവലിക്കാനോ ഇന്ത്യൻ ഭരണഘടനാ പ്രകാരം സുപ്രീം കോടതിക്ക് മാത്രമേ അധികാരമുള്ളൂ. ഭരണഘടനയുടെ ആർട്ടിക്കിൾ 32 വിഭാവനം ചെയ്യുന്നത് ഇക്കാര്യമാണ്. ഇതുപ്രകാരമാണ് കേരള സർക്കാർ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പാർലമെന്റ് നിയമമായി പാസ്സാക്കിയവ ഇന്ത്യ മുഴുവൻ ഒരുപോലെ ബാധകമാണ്.  ഇതറിയാത്ത ആളായിരിക്കില്ല ആസാം മുഖ്യമന്ത്രി.”   ഈ വിഷയം സംബന്ധിച്ച് അഭിഭാഷകനായ കൃഷ്ണകുമാർ വാസുദേവ് ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ വിശദീകരണമാണ്  മുകളിൽ..

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയിൽ പറയുന്നതുപോലെ  ആസാം മുഖ്യമന്ത്രി സർബാനന്ദ സൊനോബാൾ ആസ്സാമിൽ നിന്ന് പൗരത്വ ബിൽ  പിൻവലിക്കുമെന്ന് ഒരിടത്തും പ്രഖ്യാപിച്ചിട്ടില്ല.പോസ്റ്റിലെ വാർത്ത തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ആസ്സാമിൽ നിന്ന് പൗരത്വ ബിൽ 

പിൻവലിക്കുമെന്ന് അസം മുഖ്യമന്ത്രി ഒരിടത്തും പറഞ്ഞിട്ടില്ല. തെറ്റിധാരണ സൃഷ്ടിക്കാനുള്ള വ്യാജ പ്രചാരണം മാത്രമാണിത്.

Avatar

Title:ആസ്സാമിൽ നിന്നും പൗരത്വ ബിൽ പിൻ‌വലിക്കുന്നു എന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതായി വ്യാജ പ്രചാരണം…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •