ബിഡിജെഎസിനെ എൻഡിഎ പുറത്താക്കിയോ…?

രാഷ്ട്രീയം

വിവരണം 

Sreekumar Sree  പ്രൊഫൈലിൽ നിന്നും കേരളസിംഹം കെ.സുരേന്ദ്രൻ(LION OF KERALA)🚩🚩🚩🕉🇮🇳 എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് 2019 നവംബർ 5 ന്  പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.  “BDJS ചതിയന്മാരെ NDAയിൽനിന്നും പുറത്താക്കി” എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. 

archived linkFB post

ബിഡിജെഎസിനെ  എൻഡിഎ യിൽ നിന്നും പുറത്താക്കി എന്നാണ് പോസ്റ്റിലൂടെ അറിയിക്കുന്നത്. ബിഡിജെഎസ്  – ബിജെപി ബന്ധം ലോക്സഭാ തെരെഞ്ഞെടുപ്പിനു ശേഷം അത്ര പ്രബലമല്ല എന്ന വാർത്തകൾ മാധ്യമങ്ങൾ  പ്രചരിപ്പിച്ചിരുന്നു. എന്നാൽ ബിജെഡിഎസ് മുന്നണി വിട്ടു പോകുന്നുവെന്നോ അല്ലെങ്കിൽ എൻഡിഎ ബിഡിജെഎസിനെ പുറത്താക്കുന്നുവെന്നോ വാർത്തകൾ വന്നിട്ടില്ല. പോസ്റ്റിലൂടെ  പ്രചരിപ്പിക്കുന്ന വാർത്തയുടെ വസ്തുത നമുക്ക് അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയെ പറ്റി  അറിയാൻ പ്രാദേശിക മാധ്യമങ്ങളുടെയും ദേശീയ മാധ്യമങ്ങളുടെയും വെബ്‌സൈറ്റുകൾ പരിശോധിച്ച് നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത കാണാൻ സാധിച്ചില്ല. തുടർന്ന് ഞങ്ങൾ ബിജെപിയുടെ ഔഗ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ച് നോക്കി. അതിൽ ഈ വാർത്ത സത്യമാണെന്നു തെളിയിക്കുന്ന യാതൊരു സൂചനകളുമില്ല. തുടർന്ന് ഞങ്ങൾ ബിഡിജെഎസിൻ്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് തിരഞ്ഞു നോക്കി. എന്നാൽ അവർക്ക് വെബ്സൈറ്റ് ഇല്ല എന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്.  അവരുടെ ഫേസ്‌ബുക്ക് പേജിൽ 2018 ന്  ശേഷം പോസ്റ്റുകൾ ഒന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ല. 

വാർത്തയുടെ വസ്തുത അറിയാൻ ഞങ്ങൾ ബിജെപി സംസ്ഥാന ഓഫീസുമായി ബന്ധപ്പെട്ടു. “ഇത്തരത്തി;ൽ വരുന്ന വാർത്തകൾ അധിഷ്ഠാന രഹിതമാണ്‌. ഇതുവരെ ഇത്തരത്തിൽ തീരുമാനങ്ങളില്ല. ഔദ്യോഗിക തലത്തിൽ നിന്നും ഇത്തരത്തിൽ യാതൊരു അറിയിപ്പുകളും വന്നിട്ടില്ല. 

കൂടാതെ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അദ്ദേഹത്തിൻറെ ഫേസ്‌ബുക്ക് പേജിൽ  ഇതേപ്പറ്റി ഒരു വിശദീകരണം നൽകിയിട്ടുണ്ട്. 

archived linkThushar Vellappally official

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ തുഷാർ വെള്ളാപ്പള്ളിയുമായി  നേരിട്ട് സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ്; 

ഞങ്ങളുടെ അന്വേഷണത്തിൽ ഇത് വെറും വ്യാജ വാർത്തയാണെന്ന്  വ്യക്തമായിട്ടുണ്ട്. 

നിഗമനം 

 പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. ബിഡിജെഎസിനെ എൻഡിഎയിൽ നിന്ന് പുറത്താക്കിയിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നതൊക്കെ വ്യാജ വാർത്തകളാണെന്ന്  എൻഡിഎ കേരള കൺവീനറും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തെറ്റിധാരണ സൃഷ്ടിക്കുന്ന ഈ വാർത്ത പ്രചരിപ്പിക്കാതിരിക്കുക 

Avatar

Title:ബിഡിജെഎസിനെ എൻഡിഎ പുറത്താക്കിയോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •