ഭരണത്തില്‍ വീണ്ടും എത്തിയാല്‍ ഇന്ധനവില പത്തു രൂപയായി കുറയ്ക്കുമെന്ന് മോദി വാഗ്ദാനം നല്‍കിയോ?

രാഷ്ട്രീയം

വിവരണം

വീണ്ടും അധികാരത്തില്‍ എത്തിയാല്‍ മോദി സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില 10 രൂപയാക്കുമെന്ന വാഗ്ദാനം നല്‍കിയതായി സുദർശനം എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രകാരമാണ്-

മോഡിജിയുടെ ധീരമായ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം.ബിജെപി വീണ്ടും അധികാരത്തിലേറിയാൽ വെറും 10 രൂപക്ക് ഓരോ ഭാരതീയനും ഒരു ലിറ്റർ പെട്രോൾ….

കമ്മി കൊങ്ങി ആപ്പൻമാർ ഇന്ന് കുരു പൊട്ടി ചാവും…

Archived Link

പോസ്റ്റിന് ഇതുവരെ 150ല്‍ അധികം ലൈക്കുകളും 30ല്‍ അധികം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഇന്ധനവില കുറയ്ക്കുമെന്നും 10 രൂപയാക്കുമെന്നും പ്രഖ്യാപനം ബിജെപി അല്ലെങ്കില്‍ എന്‍ഡിഎ നടത്തിയിരുന്നോ. എന്താണ് സത്യാവസ്ഥ എന്നത് പരിശോധിക്കാം.

വസ്‌തുത വിശകലനം

2019 ഏപ്രല്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ച്ചയ്ക്കു മുന്‍പ് തന്നെ ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രഖ്യാപനം നടന്നിരുന്നു. എന്നാല്‍ ഇന്ധനവില സംബന്ധമായ ഒരു വാഗ്ദാനങ്ങളും അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുമെന്ന് മോദിയോ ബിജെപിയോ വാഗ്ദാനം നല്‍കിയിട്ടില്ലെന്നതാണ് വാസ്തവം. ഇന്ധനവില കുറയ്ക്കുമെന്നോ ഇതിനായി പെട്രോളിയം കമ്പനികളുമായി ചര്‍ച്ച നടത്തുകയോ എന്ന് തുടങ്ങി യാതൊന്നും വാഗ്ദാനങ്ങളിലില്ല. ദേശീയ മാധ്യമങ്ങള്‍ എല്ലാം തന്നെ ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടും പുറത്ത് വിട്ടിരുന്നു. പ്രധാനമായും അടുത്ത മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ നടപ്പിലാക്കുമെന്ന് ഉറപ്പു നല്‍കുന്ന 75 പദ്ധതികളെ ഊന്നിയായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍ എക്കണോമിക്സ് ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ മുഖ്യാധാര ദേശീയ മാധ്യമങ്ങളുടെ വെബ്‌സൈറ്റില്‍ പരിശോധിക്കുമ്പോള്‍ തന്നെ സമഗ്രമായ വിവരങ്ങള്‍ ലഭിക്കും. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തിരിച്ചറിയാന്‍ കഴിയും.

BJP manifesto for Lok Sabha polls released: Top promises

Lower tax rates, interest-free agriculture loans up to Rs 1 lakh and steps to make India a USD 5 trillion economy by 2025 are among the key promises of the Bharatiya Janata Party (BJP) as it unveiled the manifesto or ‘Sankalp Patra’ (document of resolve) for the general elections starting April 11.

Archived Link

നിഗമനം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വജിയിച്ചാല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം നേരത്തെ തന്നെ ബിജെപി പുറത്ത് വിട്ടിരുന്നതാണ്. അതിലൊന്നും ഉള്‍പ്പെടാത്ത ഇന്ധന വില കുറയ്ക്കുന്നത് സംബന്ധമായ വിവരങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. പ്രധാനമായും ബിജെപി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുമുള്ളതാണ്. അതുകൊണ്ട് തന്നെ യാതൊരു വസ്‌തുതകളുടെയും അടിസ്ഥാനത്തില്ലാ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നതെന്നും വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്നും തെളിഞ്ഞിരിക്കുകയാണ്.

Avatar

Title:ഭരണത്തില്‍ വീണ്ടും എത്തിയാല്‍ ഇന്ധനവില പത്തു രൂപയായി കുറയ്ക്കുമെന്ന് മോദി വാഗ്ദാനം നല്‍കിയോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •