ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരാനാകില്ല എന്ന് കേന്ദ്രം പറഞ്ഞുവോ…?

രാഷ്ട്രീയം | Politics
ചിത്രം കടപ്പാട്: ഗൂഗിള്‍

വിവരണം

FacebookArchived Link

“അംബാനി അദാനിമാരുടെ തൊഴില്‍ ഉറപ്പാക്കും, പട്ടിണി പാവങ്ങള്‍ ജയ്ശ്രീറാം വിളിച്ചും ,പശുവിന്‍റെ പേര് പറഞ്ഞു തമ്മി തല്ലി ജീവിക്കട്ടെ ..!!” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 18, മുതല്‍ Sagav Vapputy എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിന്‍റെ താഴെ എഴുതിയ വാചകം ഇപ്രകാരം: “ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരാനാകില്ല കേന്ദ്രം…വര്‍ഗിയതയും ഫാസിസവും തിന്ന്‍ ജിവിക്കട്ടെ ജനങ്ങള്‍…വയറ്റത്തടിച്ച് ചാണകം-2”. ഗ്രാമീണ തൊഴിലാളികള്‍ക്ക് 100 ദിവസത്തിനായി തൊഴിലുറപ്പിക്കുന്ന ഏറെ ജനപ്രിയ പദ്ധതിയായ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് എന്ന ഗ്രാമീണ തൊഴില്‍   പദ്ധതി (MNREGS) കേന്ദ്ര സര്‍കാര്‍ തുടരാനാകില്ല എന്ന് പറഞ്ഞുവോ? പാവങ്ങള്‍ക്ക് തുണയാകുന്ന ഈ പദ്ധതി ഇനി സര്‍കാര്‍ തുടരാന്‍ പോകുന്നില്ലേ? പോസ്റ്റില്‍ ഉന്നയിക്കുന്ന ഈ ആരോപണം എത്രത്തോളം സത്യമാണ് എന്ന് നമുക്ക് പരിശോധിച്ച് നോക്കാം.

വസ്തുത അന്വേഷണം 

ഞങ്ങള്‍ കൂടതല്‍ വിശദാംശങ്ങള്‍ നേടാനായി ഗൂഗിളില്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദത്തിനെ സംബന്ധിച്ച് വാര്‍ത്ത‍കള്‍ അന്വേഷിക്കാന്‍ ശ്രമിച്ചു. ഗൂഗിളില്‍ കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി തുടരുന്നില്ല  എന്ന് അന്വേഷിച്ചപ്പോള്‍ ഇത് സംബന്ധിച്ച് യാതൊരു വാര്‍ത്ത‍ ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഞങ്ങള്‍ ഗൂഗിളില്‍ “Central government says it can’t continue MNREGA” എന്ന കീ വേര്‍ഡ്സ് വെച്ച് അന്വേഷിച്ചപ്പോള്‍ Economic Times പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. എന്നെന്നേക്കുമായി തൊഴിലുറപ്പ് പദ്ധതി തുടരുന്നതിന്‍റെ പക്ഷത്തില്‍ ഞാന്‍ ഇല്ല എന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നാണ് വാ൪ത്തയുടെ തലക്കെട്ട്. 

കേന്ദ്ര സര്‍ക്കാര്‍ എന്നന്നേക്കുമായി കേന്ദ്ര സര്‍കാരിന്‍റെ പ്രധാന പദ്ധതികളില്‍ ഒന്നായ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരുന്നതിന്‍റെ പക്ഷതിലല്ല കാരണം ഇത് ദാരിദ്രര്‍ക്കുള്ള  പദ്ധതിയാണ് കുടാതെ ദാരിദ്ര്യം ഇല്ലതെയാക്കുക എന്നതാണ് നരേന്ദ്ര മോദി സര്‍കാരിന്‍റെ വലിയ ലക്‌ഷ്യം എന്ന് ഗ്രാമീണ വികസന കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമ൪ പറഞ്ഞത്തായി വാ൪ത്തയില്‍ അറിയിക്കുന്നു.

പാര്‍ലമന്‍റില്‍ കൃഷി വകുപ്പിനായി സഹായധനത്തിനായി നടക്കുന്ന ചര്‍ച്ചയിലാണ് ഈ പ്രസ്ഥാവന കേന്ദ്ര മന്ത്രി നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് പറയുമ്പോള്‍ കേന്ദ്ര ഗ്രാമീണ വികസന മന്ത്രി പറഞ്ഞതത് ഇങ്ങനെയാണ്:

പരിഭാഷ: “ഞാന്‍ എന്നന്നേക്കുമായി MNREGA തുടരാനാഗ്രഹിക്കുന്ന പക്ഷത്തില്‍ ഇല്ല, കാരണം ഇത് ദാരിദ്രര്‍ക്കുള്ള പദ്ധതിയാണ് ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം ഇല്ലാതെയാക്കാനാണ് സര്‍കാരിന്‍റെ ലക്‌ഷ്യം, ഞങ്ങള്‍ ഈ ദിശയില്‍ ജോലികള്‍ എടുക്കുന്നുണ്ട്.”

2018-19 നെ കാലും അധികം ധനമാണ് ഈ കൊല്ലം അതായത് 2019-20ല്‍ MNREGAക്കായി നല്കിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി എന്ന് വാ൪ത്തയില്‍ അറിയിക്കുന്നു. 2018-19ല്‍ MNREGAക്ക് അനുവദിച്ചത് 55000 കോടി രുപയായിരുന്നു. എന്നാല്‍ ഈ കൊല്ലം MNREGAക്ക് അനുവദിച്ചിരിക്കുന്നത് 60000 കോടി രുപയാണെന്നു മന്ത്രി പാര്‍ലമന്‍റില്‍ അറിയിച്ചു. ഇതേ വാര്‍ത്ത‍ പ്രമുഖ മാധ്യമങ്ങളും അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍കാര്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരാനാകില്ല എന്നത് പറഞ്ഞിട്ടില്ല. പ്രസ്തുത പോസ്റ്റില്‍ കേന്ദ്ര മന്ത്രിയുടെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ച് തെറ്റിദ്ധാരണ സ്രിഷ്ടിപ്പിക്കുകയാണ് എന്ന് മനസിലാക്കുന്നു. യുടുബില്‍ ഞങ്ങള്‍ നരേന്ദ്ര സിംഗ് തോമര്‍ നടത്തിയ പ്രസംഗതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ബിജെപിയുടെ യുടുബ് ചാനലില്‍ ഞങ്ങള്‍ക്ക് അദേഹത്തിന്‍റെ പൂര്‍ണ്ണ പ്രസംഗത്തിന്‍റെ വീഡിയോ ലഭിച്ചു. വീഡിയോയില്‍ 23ആമത്തെ മിനിറ്റിലാണ് കേന്ദ്ര മന്ത്രി പ്രസ്ഥാവന നടത്തുന്നത്. വായനക്കാര്‍ക്ക് താഴെ നല്‍കിയ വീഡിയോയില്‍ മന്ത്രി നടത്തിയ പ്രസംഗം കാണാം. . അദേഹം 17മിനിറ്റ് മുതലാണ്‌ MNREGA കുറിച്ച് പറയുന്നത്.

കൂടതല്‍ അറിയാനായി വിവിധ മാധ്യമങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ ഇതിനെ കുറിച്ച് പ്രസിദ്ധികരിച്ച വാര്‍ത്തകള്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.

Economic TimesArchived Link
News18Archived Link
Business StandardArchived Link

നിഗമനം

പോസ്റ്റിളുടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. കേന്ദ്ര മന്ത്രിയുടെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ച് തെറ്റിദ്ധാരണയാണ് പോസ്റ്റ്‌ സ്രിഷ്ടിക്കുന്നത്. അതിനാല്‍ വസ്തുത അറിയാതെ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.

Avatar

Title:ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരാനാകില്ല എന്ന് കേന്ദ്രം പറഞ്ഞുവോ…?

Fact Check By: Mukundan K 

Result: False