ഈ വീഡിയോ ചൈനയിൽ ചൈനയിൽ കൊറോണ രോഗികളെ കണ്ടെത്തി പിടികൂടുന്നതിന്റെതല്ല

Coronavirus അന്തർദേശിയ൦

വിവരണം 

ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, കൊറോണ വൈറസ് ബാധിച്ച മനുഷ്യജീവിതത്തെ വൻതോതിൽ ഉന്മൂലനം ചെയ്യാൻ ചൈനീസ് സർക്കാർ ആരംഭിച്ചതായി സാമൂവ്യ മാധ്യമങ്ങളിൽ  പ്രചരണം ആരംഭിച്ചു. ചൈനീസ് സർക്കാർ രോഗബാധിതരെ അവരുടെ വീടുകളിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്.

2020 ഫെബ്രുവരി 24 ലെ കണക്കനുസരിച്ച് കൊറോണ വൈറസ് ചൈനയിൽ 2595 ഓളം പേർ കൊല്ലപ്പെടുകയും 77262 പേർക്ക് രോഗം ബാധിക്കുകയും ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ  പറയുന്നു.

ഇതിനിടയിൽ, കൊറോണ വൈറസ് രോഗികളെ ഹൈവേയിൽ പൊലീസും അധികൃതരും ബലംപ്രയോഗിച്ച് തടയുന്നു എന്ന വിവരണത്തൊടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ഒരു വൈറൽ വീഡിയോ താഴെ കൊടുക്കുന്നു.

archived linkFB post

ഒരു വ്യക്തി തന്റെ കാർ നിർത്തുമ്പോൾ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ കൂട്ടാക്കാത്തതിനാൽ ഹസ്മത് സ്യൂട്ടുകളിലുള്ള ഒരു സംഘം പോലീസ് നിർബന്ധിച്ച് തടയുന്നത് നമുക്ക് കാണാം. ഇയാൾ ഓടാൻ തുടങ്ങുമ്പോൾ, അയാളെ ഒരു പോലീസ് വാൻ തടയുകയും കാറിൽ നിന്നിറങ്ങുമ്പോൾ തലയിൽ വല വീശുകയും ഉദ്യോഗസ്ഥർ അവനെ പിടിക്കുകയും ചെയ്യുന്നു.

വസ്തുതാ വിശകലനം 

വീഡിയോയുടെ മുകളിൽ  ശ്രദ്ധാപൂർവ്വം ഞങ്ങൾ അന്വേഷണം ആരംഭിച്ചു, അതിൽ 1:22 സെക്കൻഡ് സമയത്ത്  ഒരു ചൈനീസ് വാക്കിനൊപ്പം എക്സെർസൈസസ് ” എന്ന വാക്ക് ഉൾക്കൊള്ളുന്ന ഒരു ബാനർ  കാണാൻ കഴിയുന്നുണ്ട്. ഈ വാക്കുകൾ വിവർത്തനം ചെയ്തപ്പോൾ തീവ്രവാദത്തിനെതിരെയുള്ള  നടപടികൾ ” എന്നാണ് ലഭിച്ചത്. 

തുടർന്ന്  ഇൻ‌വിഡ് എന്ന വീഡിയോ വിശകലനം ചെയ്യുന്ന ടൂൾ ഉപയോഗിച്ച് വേർതിരിച്ച  ഒരു പ്രധാന ഫ്രെയിം എടുത്ത് Baidu ഉപയോഗിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. വാഷിംഗ്ടൺ പോസ്റ്റിന്റെ ബീജിംഗ് ബ്യൂറോ ചീഫ് അന്ന ഫിഫീൽഡ് ഇതേ വീഡിയോ റീട്വീറ്റ് ചെയ്തതായി അന്വേഷണ ഫലങ്ങളിൽ കണ്ടെത്തി.  

archived link

“ചൈനയിൽ മാത്രം: കൊറോണ വൈറസ് ലക്ഷണങ്ങളുള്ള ഒരാളെ പിടിക്കാൻ പരിശീലനം നടത്തുന്ന കലാപ പരിചകളും ഡോഗ് ക്യാച്ചർ വലകളുമുള്ള മെഡിക്കൽ സ്വാറ്റ് ടീമുകൾ.” എന്ന വിവരണമാണ് നൽകിയിരിക്കുന്നത്. 

ബിൽ ബിഷപ്പിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഇതേ വീഡിയോ  ട്വീറ്റ് ചെയ്തിട്ടുണ്ട്. “രോഗലക്ഷണങ്ങളുള്ള ഒരു ഡ്രൈവറെ പിടിക്കുന്നതിനുള്ള പരിശീലന വീഡിയോ”.

archived link

വൈറൽ വീഡിയോയുടെ കൂടുതൽ വിവരങ്ങൾ അറിയാനായി ഞങ്ങൾ ഓൺലൈനിൽ   കീവേഡ്സ് ഉപയോഗിച്ചു തിരഞ്ഞു നോക്കി. 2020 ഫെബ്രുവരി 24 ന് ദി ടെലിഗ്രാഫ്   ചാനൽ പ്രസിദ്ധീകരിച്ച ഒരു YouTube വീഡിയോ ഞങ്ങൾക്ക് ലഭിച്ചു. വീഡിയോയ്ക്ക് നൽകിയിട്ടുള്ള അടിക്കുറിപ്പ്  “കൊറോണ വൈറസ്:‘ സ്വാറ്റ് ’ടീം പരിശീലന വ്യായാമത്തിൽ മനുഷ്യനെ നേരിടുന്നു.” എന്നാണ്. 

archived link

വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്  ‘സഹകരിക്കാൻ കൂട്ടാക്കാത്ത’ കൊറോണ വൈറസ് രോഗികലെ കണ്ടെത്തുന്നതിനുള്ള    തയ്യാറെടുപ്പുകൾക്കായി ഹെനാൻ ടോങ്‌ബായിലെ അധികൃതർ പരിശീലനം നൽകുന്നുണ്ടെന്നാണ്. ഈ നടപടിയിൽ , പോലീസും സുരക്ഷാ സംഘങ്ങളും ആളുകളെ തടഞ്ഞു നിർത്തി മാസ്‌ക് അഴിച്ചു പരിശോധിക്കുന്നു.

2020 ഫെബ്രുവരി 24 ന് സ്കൈ ന്യൂസും  ഗ്ലോബൽ ന്യൂസും പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം , കൊറോണ വൈറസ് ബാധിച്ച രോഗികൾ സഹകരിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ  അവരെ കണ്ടെത്താൻ സ്വാറ്റ് ടീമിന് പരിശീലനം നൽകുന്ന ഒരു മോക്ക് ഡ്രിൽ വീഡിയോ ആണിത്.

ടോങ്‌ബായ് സെക്യൂരിറ്റി ബ്യൂറോയുടെ വേരിഫൈഡ്  അക്കൗണ്ടിൽ നിന്ന് ഈ വീഡിയോ 2020 ഫെബ്രുവരി 22 ന് ചൈനീസ് ആപ്ലിക്കേഷനായ വെയ്‌ബോയിൽ  അപ്‌ലോഡുചെയ്‌തിട്ടുണ്ട്.  “പകർച്ചവ്യാധി പ്രതിരോധത്തിനായി  ടോങ്‌ബായ് പോലീസിന് സായുധ പരിശീലനങ്ങൾ നല്കുന്നതിനായുള്ള  നടപടിയുടെ മോക് ഡ്രിൽ ഉണ്ടായിരുന്നു എന്ന വിവരണം നൽകിയിട്ടുണ്ട്.

archived link

ഞങ്ങളുടെ അന്വേഷണ പ്രകാരം   പോസ്റ്റിൽ നൽകിയ വിവരണം തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഞങ്ങളുടെ ഇംഗ്ലീഷ് ടീം ഇതേ വീഡിയോയ്ക്കു മുകളിൽ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ട് ഇവിടെ വായിക്കാം.

നിഗമനം 

 പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോയിൽ ചൈനീസ് ഉദ്യോഗസ്ഥർ കൊറോണ വൈറസ് രോഗികളെ ബലം പ്രയോഗിച്ച്  പിടികൂടുന്ന ദൃശ്യങ്ങളല്ല ഉള്ളത്. കൊറോണ വൈറസ് ബാധിച്ച രോഗികൾ സഹകരിക്കുന്നില്ലെങ്കിൽ അവരെ കണ്ടെത്താൻ ടോങ്‌ബായ് പോലീസ് നടത്തിയ മോക്ക് ഡ്രില്ലിന്റെ  വീഡിയോ ആണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്. 

Avatar

Title:ഈ വീഡിയോ ചൈനയിൽ ചൈനയിൽ കൊറോണ രോഗികളെ കണ്ടെത്തി പിടികൂടുന്നതിന്റെതല്ല

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •