ശി ജിങ്‌പിങ് ദക്ഷിണേന്ത്യൻ വസ്ത്രം ധരിച്ചുകൊണ്ട് പാകിസ്ഥാനില്‍ ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തിയോ…?

അന്തർദേശിയ൦

വിവരണം 

Hari Pillai എന്ന പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 13 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഭാരതത്തിൽ നിന്ന് പാകിസ്ഥാനിൽ എത്തിയ ചൈനീസ് പ്രസിഡന്റ്‌.. ഇതാണ് മോദി മാജിക്‌ <3” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നല്കിയിക്കുന്നത് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടൊപ്പം ചൈനീസ് പ്രസിഡണ്ട് സി ജിൻപിങ് സൗത്ത്  ഇന്ത്യൻ വേഷം ധരിച്ചു നിൽക്കുന്ന ചിത്രമാണുള്ളത്. 

FacebookArchived Link

പോസ്റ്റിൽ ഉന്നയിക്കുന്ന വാദഗതി ചൈനീസ് പ്രസിഡണ്ട് ഇന്ത്യൻ സന്ദർശനത്തിന് ശേഷം പാകിസ്ഥാനിലേക്കാണ് പോയത് എന്നാണ്. സൗത് ഇന്ത്യക്കാരുടെ വേഷം ധരിച്ച് നിൽക്കുന്നതാണ് ചൈനീസ് പ്രസിഡണ്ടിന്‍റെ ചിത്രം. 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെത്തി അവിടുത്തെ പരമ്പരാഗത വേഷം ധരിച്ച് ചൈനീസ് പ്രസിഡന്റിനൊപ്പം സംസാരിക്കുന്ന  ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ചൈനീസ് പ്രസിഡന്റ് ഇത്തരത്തിൽ വേഷം ധരിച്ച വാർത്തകളൊ ചിത്രങ്ങളോ പുറത്തു വന്നിട്ടില്ല. ചൈനീസ് പ്രസിഡണ്ട് ഇവിടെ നിന്നും നേരെ പാക്കിസ്ഥാനിലേയ്ക്കാണോ പോയത്..? അദ്ദേഹം സൗത് ഇന്ത്യയിലെ പരമ്പരാഗത വസ്ത്രം ധരിച്ചാണോ ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തിയത്…? നമുക്ക് അന്വേഷിച്ചു നോക്കാം. 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഞങ്ങൾ google reverse image പരിശോധനയ്ക്ക് വിധേയമാക്കി നോക്കി. അപ്പോൾ  ഇതേ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ചൈനീസ് പ്രസിഡണ്ട് ചൈനീസ് പ്രസിഡന്റ് ശീ ജിൻപിംഗ് 2018 നവംബർ 2 ന് ബീജിംഗിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തി” എന്ന അടിക്കുറിപ്പിൽ പോസ്റ്റിലെ ചിത്രത്തിന്‍റെ യഥാർത്ഥ ചിത്രം ഫോറിൻ പോളിസി ഡോട്കോം എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Foreign PolicyArchived Link

പോസ്റ്റിൽ നൽകിയിരിക്കുന്നത് ഈ ചിത്രത്തിന്‍റെ ഫോട്ടോഷോപ്പ് വേർഷനാണ്. ഇൻഡ്യാ സന്ദർശനത്തിന് ശേഷം ചൈനീസ് പ്രസിഡണ്ട് നേപ്പാളിലേക്കാണ് യാത്ര തിരിച്ചത്. യഥാര്‍ത്ഥ ചിത്രവും ഫോടോഷോപ്പ് ചിത്രവും താഴെ കൊടുക്കുന്നു. 

പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ തെറ്റാണ്. ഇന്ത്യ സന്ദർശനത്തിന് ശേഷം ചൈനീസ് പ്രസിഡണ്ട്  സിം ജിഗ്‌പിങ് പാകിസ്ഥാനിലേക്കല്ല, നേപ്പാളിലേക്കാണ് യാത്ര തിരിച്ചത്. പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്. യഥാർത്ഥ ചിത്രം മാധ്യമങ്ങളിൽ നേരത്തെ വന്നിട്ടുള്ളതാണ്.

നിഗമനം 

ഈ പോസ്റ്റിൽ നല്കിയിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും തെറ്റാണ്. ഭാരത സന്ദർശനത്തിന് ശേഷം ചൈനീസ് പ്രസിഡണ്ട് ശീ ജിങ്‌പിങ് നേപ്പാളിലേക്കാണ് യാത്ര തിരിച്ചത്. പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു 

Avatar

Title:ശി ജിങ്‌പിങ് ദക്ഷിണേന്ത്യൻ വസ്ത്രം ധരിച്ചുകൊണ്ട് പാകിസ്ഥാനില്‍ ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തിയോ…?

Fact Check By: Vasuki S 

Result: False