FACT CHECK: ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ക്രോപ്പ് ചെയ്ത വീഡിയോ വെച്ച് ദുഷ്പ്രചരണം…

രാഷ്ട്രീയം

ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ഥി വോട്ടിംഗ് മെഷീനില്‍ ക്രമകേട്‌ നടത്തിയെന്ന് സമ്മതിക്കുന്നു എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ജനുവരി 21, 2020 മുതല്‍ പ്രചരിക്കുന്നുണ്ട്. ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ ഫെസ്ബൂക്കില്‍ അന്വേഷിച്ചപ്പോള്‍ ഇത്തരത്തിലുള്ള പോസ്റ്റ്‌ കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ പ്രചരിക്കുന്നുണ്ട് എന്ന് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഇത്തരത്തില്‍ ചില പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.

Facebook

എന്നാല്‍ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് പോസ്റ്റിലുള്ളത് എന്ന് നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “വോട്ടിംഗ് യന്ത്രത്തില്‍ താന്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ഹരിയാനയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി.

പുറത്ത് വന്ന ഒരു വീഡിയോയിലാണ് ഹരിയാനയിലെ അസന്ത് മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ബക്ഷിക് വിര്‍ക് യന്ത്രത്തില്‍ താന്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് പറയുന്നത്.

വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബി.ജെ.പിക്ക് ലഭിക്കുമെന്ന് തന്റെ അണികളോട് ബക്ഷിക് വിര്‍ക് പറയുന്നതാണ് വീഡിയോയില്‍ കാണുന്നത്…” 

പോസ്റ്റില്‍ കാണുന്ന വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താന്നെന്ന്‍ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഈ വീഡിയോ കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ തന്നെ ഫാക്റ്റ് ക്രെസണ്ടോ ഹിന്ദിയില്‍ വസ്തുത അന്വേഷണം നടത്തിയിരുന്നു. ഹിന്ദിയില്‍ വസ്തുത അന്വേഷണ റിപ്പോര്‍ട്ട്‌ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:

वोटों की हेराफेरी का आरोप लगाते हुए हरियाणा के उम्मीदवार का वायरल वीडियो |

പോസ്റ്റില്‍ നല്‍കിയ വീഡിയോ ക്രോപ്പ് ചെയ്തതാണ്. ഹരിയാനയിലെ ബിജെപി നേതാവായ ബഷിക് വിര്‍ക്കിന്‍റെ പ്രസംഗത്തിന്‍റെ നീണ്ട ദൈര്‍ഘ്യമുള്ള വീഡിയോ ഇന്ത്യ ടുഡേ പുറത്ത് വിട്ടിരുന്നു. സമുഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്ന വീഡിയോ ക്രോപ്പ് ചെയ്താതാണ് എന്ന് മനസിലാക്കുന്നു.

വീഡിയോയില്‍ 2 മിനിറ്റ് 14 സെക്കന്റില്‍ ബഷിക് വിര്‍ക്ക് പറയുന്നത്തിന്‍റെ മലയാളം പരിഭാഷണം ഇങ്ങനെയാണ്:

നിങ്ങള്‍ക്ക് അറിയാമോ ഇപ്പോള്‍ അവര്‍ (പ്രതിപക്ഷം) എന്താണ് പറയുന്നത്? അവര്‍ (പ്രതിപക്ഷം) പറയാണ്, നിങ്ങള്‍ ആരെയും വോട്ട് ചെയ്‌താല്‍ ആ വോട്ട് പോക്കുന്നത് ബിജെപിക്കാണ്. തു ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക് പോകും. അവര്‍ യന്ത്രങ്ങളില്‍ ക്രമക്കേട് വരുത്തിയിട്ടുണ്ട്

വീഡിയോയില്‍ ബഷിക് വിര്‍ക്ക് കൃത്യമായി പ്രതിപക്ഷതിനെ പരിഹസിച്ചിട്ടാണ് ഈ പ്രസ്താവന നടത്തുന്നത് എന്ന് വ്യക്തമാകുന്നു. ബിജെപി ജയിക്കുന്നത് ഏതു ബട്ടന്‍ അമര്‍ത്തിയാലും ബിജെപ്പിക്ക് വോട്ട് ലഭിക്കുന്നതു കാരണമാണ് എന്ന്‍ പ്രതിപക്ഷം വാദിക്കുന്നു എന്നാണ് അദേഹം യഥാര്‍ത്ഥത്തില്‍ പറയുന്നത്. ബിബിസിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍, “തന്‍റെ പ്രസ്താവനയെ വളച്ചൊടിച്ച് രാഷ്ട്രിയ ലാഭം നേടാനായി തെറ്റായ രിതിയില്‍ പ്രച്ചരിപ്പിക്കുകയാണ്” എന്ന് അദേഹം പറഞ്ഞു.

നിഗമനം

ബിജെപി വോട്ടിംഗ് മെഷീനില്‍ ക്രമകേട്‌ നടത്തിയതിനാല്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്ക് വോട്ട് ലഭിക്കും എന്ന് പ്രതിപക്ഷം വാദിക്കുന്നു എന്നാണ് യഥാര്‍ത്ഥത്തില്‍ ഹരിയാനയിലെ ബിജെപി നേതാവ് ബഷിക് വിര്‍ക്ക് പറഞത്. പ്രസ്തുത പോസ്റ്റുകളിലൂടെ പ്രചരിപ്പിക്കുന്ന വീഡിയോ ക്രോപ്പ് ചെയ്തതാണ്. ഈ ക്രോപ്പ് ചെയ്ത വീഡിയോ കാരണം അദേഹം ബിജെപി വോട്ടിംഗ് മെഷീനില്‍ ക്രമകേട്‌ നടത്തുന്നു എന്ന തരത്തിലുള്ള തെറ്റിധാരണയാണ് പോസ്റ്റിലൂടെ സൃഷ്ടിക്കുന്നത്.

Avatar

Title:FACT CHECK: ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ക്രോപ്പ് ചെയ്ത വീഡിയോ വെച്ച് ദുഷ്പ്രചരണം…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •