ഗുജറാത്തില്‍ സവര്‍ണരായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു ദളിത്‌ യുവാവിനെ തല്ലി കൊന്നുവോ…?

രാഷ്ട്രീയം

വിവരണം

FacebookArchived Link

“#ഡിജിറ്റൽ_ഇന്ത്യ ഗുജറാത്തിൽ അഹമ്മദാബാദിൽ ഒരു ദളിതനെ കൂടി സംഘികൾ തല്ലി കൊന്നു #ബ്രേക്കിങ്_ന്യൂസ് ….” എന്ന അടിക്കുറിപ്പോടെ റിയാസ് ഹാഷിര്‍ എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ REBEL THINKERS എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ ജൂലൈ 10, 2019 മുതല്‍  പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന് 15 മണിക്കുറുകളില്‍ ലഭിച്ചത്   99 പ്രതികരണങ്ങളും  87 ഷെയറുകളുമാണ്. ഇതേ പ്രൊഫൈലിലൂടെ സമാനമായ പോസ്റ്റ്‌ സഖാവ്-The Real Comrade എന്ന ഫെസ്ബുക്ക് ഗ്രൂപ്പിലും പ്രസിദ്ധീകരിക്കുകയുണ്ടായി. 

പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന്‍റെ മുകളില്‍ Mirror Now എന്ന ദേശിയ മാധ്യമ ചാനലിന്‍റെ ഒരു ചര്‍ച്ച പരിപാടിയുടെ ചിത്രത്തിനോടൊപ്പം ഒരു വാചകം നല്‍കിട്ടുണ്ട്. ചിത്രത്തില്‍ നല്‍കിയ ചര്‍ച്ചയുടെ സ്ക്രീന്ഷോട്ടില്‍ ഇംഗ്ലീഷില്‍ നല്‍കിയ വാചകത്തിന്‍റെ പരിഭാഷ ഇപ്രകാരം: ഗുജറാത്തില്‍ ദളിത്‌ വ്യക്തിയെ തല്ലി കൊന്നു. ചിത്രത്തില്‍ താഴെ മലയാളത്തില്‍ നല്‍കിയ വാചകം ഇപ്രകാരം: “ഗുജറാത്തില്‍ ദളിതനെ സവര്‍ണ്ണ ജാതിക്കാരായ സംഘികള്‍ തല്ലി കൊന്നു. കൊല നടത്തിയ ആര്‍എസ്എസ് നേതാക്കള്‍ ഒളിവില്‍.” യഥാര്‍ത്ഥത്തില്‍ സവര്‍ണ്ണ ജാതിക്കാരായ ആര്‍എസ്എസ് നേതാക്കളാണോ ഈ വ്യക്തിയെ ദളിത്‌ ആയതിനാല്‍ തല്ലി കൊന്നത്? യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ പോസ്റ്റില്‍ നല്‍കിയ വിവരണം പ്രകാരം ഈ സംഭവത്തിനെ കുറിച്ച് ഗൂഗിളില്‍ വാര്‍ത്തകള്‍ അന്വേഷിച്ചു. അതിലുടെ പല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്ത ഒരു ദളിത്‌ വ്യക്തിയുടെ കൊലപാതകത്തിനെ കുറിച്ചുള്ള വാര്‍ത്ത‍കള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഈ വാര്‍ത്തകള്‍ ഗുജറാത്തില്‍ ഭാര്യ വിട്ടില്‍ ഭാര്യയെ തിരിച്ചു വിടാന്‍ പോലീസ് കാരുടെ ഒപ്പം ചെന്നപ്പോള്‍ ഭാര്യ വീട്ടുക്കാര്‍ ആക്രമിച്ചു കൊന്നു എന്നാണ് വാര്‍ത്ത‍. വാ൪ത്ത പ്രകാരം ഹരേഷ് സോളങ്കി എന്നൊരു ദളിത്‌ യുവാവ് ഊര്‍മിള എന്ന ഒരു സവര്‍ണ്ണ പെണ്‍കുട്ടിയെ സ്നേഹിച്ച് വിവാഹം കഴിച്ചു. ഈ വിവാഹത്തിനെ പെണ്ണിന്‍റെ വീട്ടുക്കാര്‍ എതിര്‍ത്തിട്ടുണ്ടായിരുന്നു. പക്ഷെ ഇവര്‍ വിവാഹം കഴിച്ച് ഗാന്ധിധാമില്‍ ഹരേഷിന്‍റെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങി. ചില മാസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ  വീട്ടുകാര്‍ അവളുടെ അമ്മക്ക് സുഖമില്ല എന്ന് പറഞ്ഞ് പെണ്ണിനെ കൂടെ അഹമാദാബാദിലെക്ക് കൊണ്ടുവന്നു. പിന്നിട് അവര്‍ പെണ്ണിനെ തിരിച്ചയച്ചില്ല. ഭര്‍ത്താവുമായി സംസാരിക്കാനും അനുവദിച്ചില്ല. ഹരേഷ് ഭാര്യയുടെ വീട്ടുകാരെ പറഞ്ഞ് മനസിലാക്കി തന്‍റെ ഭാര്യെയെ തിരിചായിക്കണം എന്ന് അപേക്ഷിച്ച് ഗുജറാത്ത്‌ പോലീസിന്‍റെ വനിതകള്‍ക്ക് വേണ്ടിയുള്ള അഭയം എന്നാ ഹെല്‍പ്ലൈന്‍ നമ്പരില്‍ വിളിച്ച് സഹായം അപേക്ഷിച്ചു അതിനെ തുടര്‍ന്നു പോലീസുമായി ഹരേഷ് അഹമ്മദാബാദില്‍ ഭാര്യയുടെ വീട്ടില്‍ എത്തി. അവിടെ ഹരേഷ് വാനില്‍ തന്നെ ഇരുന്നു, പോലീസ് വീട്ടുകാരോട് സംസാരിക്കാന്‍ വീട്ടിലേയ്ക്ക് ചെന്നു. ഹരേഷ് വാനില്‍ ഇരിക്കുന്നുണ്ട് എന്ന് അറിഞ്ഞ ഉര്‍മിലയുടെ വീട്ടുകാര്‍ ഹരേഷിനെ ആക്രമിച്ചു തല്ലി കൊന്നു. ഹരേഷിന്‍റെ ഒപ്പം ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും ഇവര്‍ ആക്ക്രമിച്ചു. ഈ സംഭവത്തിനെ കുറിച്ച് ഗുജറാത്ത്‌ പോലീസ് എ.എസ്.പി. പ്രവീണ്‍ കുമാര്‍ സംഭവത്തിനെ കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്ന വീഡിയോ താഴെ നല്‍കിട്ടുണ്ട്.

ദേശിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സംഭവത്തിനെ കുറിച്ച് അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍കള്‍ താഴെ നല്‍കിട്ടുണ്ട്. ഹരെഷിന്‍റെ മരണത്തിന്‍റെ പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് യാതൊരു വാര്‍ത്ത‍കളും അറിയിക്കുന്നില്ല. കുടാതെ വാര്‍ത്ത‍കളോ, പോലീസോ കുറ്റവാളികള്‍ക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. 

India TodayArchived Link
Indian ExpressArchived Link

പോസ്റ്റില്‍ നല്‍കിയ Mirror Now ചര്‍ച്ചയുടെ ചിത്രം ഇതേ സംഭവത്തിനെ തുടര്‍ന്നു നടന്ന ചര്‍ച്ചയുടെ തന്നെയാണോ എന്ന് അറിയാനായി ഞങ്ങള്‍ ഈ വാര്‍ത്ത‍ പ്രസിദ്ധീകരിച്ച Mirror Nowന്‍റെ യുടുബ് ചാനലില്‍ അന്വേഷിച്ചു. ഞങ്ങള്‍ക്ക് Mirror Now അവരുടെ യുടുബ് ചാനലില്‍ പ്രസിദ്ധികരിച്ച ഈ ചര്‍ച്ചയുടെ വീഡിയോ ലഭിച്ചു. 

മോകളില്‍ നല്‍കിയ വീഡിയോയുടെ ഒരു സ്ക്രീന്ഷോട്ട് എടുത്താണ് പ്രസ്തുത പോസ്റ്റിലൂടെ ഈ വ്യജാപ്രചരണം നടത്തുന്നത്.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. ഒരു ദുരഭിമാന കൊലയെ രാഷ്ട്രിയ കൊലപതകമായി കാണിക്കാനാണ് പോസ്റ്റിളുടെ ശ്രമിക്കുന്നത്. ഈ കൊലപാതകത്തിന്‍റെ പിന്നില്‍ യാതൊരു രാഷ്ട്രിയവുമില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ്‌ പ്രിയ വായനക്കാര്‍ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

Avatar

Title:ഗുജറാത്തില്‍ സവര്‍ണരായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു ദളിത്‌ യുവാവിനെ തല്ലി കൊന്നുവോ…?

Fact Check By: Mukundun K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •