ഫ്രാന്‍സിസ് മാര്‍പ്പാപ്പ പൊതുമധ്യത്തില്‍ യുവതിയെ ചുംബിക്കുന ചിത്രം വ്യാജമാണ്!

സാമൂഹികം

വിവരണം

ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒരു യുവതിയുടെ നെഞ്ചില്‍ ചുംബിക്കുന്ന ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അശ്ലീലച്ചുവ കലര്‍ന്ന തലക്കെട്ട് നല്‍കിയാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. വികെഎസ് അധീഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ ജൂണ്‍ 14 (2019) ചിത്രം അപ്‌ലോഡ് ചെയ്‌തിരുന്നത്. പോസ്റ്റിന് ഇതുവരെ 385ല്‍ അധികം ഷെയറുകളും 130ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ ഒരു യുവതിക്ക് ചുംബനം നല്‍കിയിട്ടുണ്ടോ. പ്രചരിപ്പിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം-

വ‌സ്‌തുത വിശകലനം

2018 ജൂലൈ ഒന്നിന് റാപ്പ്ളര്‍ എന്ന പേരിലുള്ള ഒരു വിദേശ വെബ്‌സൈറ്റ് ഇതെ ചിത്രം സംബന്ധിച്ച് വസ്‌തുത വിശകലനം നടത്തിയിട്ടുള്ളതായി ഞങ്ങളുടെ അന്വേഷൻത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. റാപ്പ്ളറിന്‍റെ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും മാര്‍പ്പാപ്പ യുവതിക്ക് ചുംബനം കൊടുക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 2015ല്‍ പരാഗ്വേയില്‍ മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തിയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ വഴിയോരത്ത് കാത്ത് നില്‍ക്കുന്ന മോഡലാണിതെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ വസ്ത്രധാരണ ശരിയല്ലെന്ന പേരില്‍ യുവതിയെ മാര്‍പ്പയെ സന്ദര്‍ശിക്കുന്നതില്‍ നിന്നും അധികൃതര്‍ വിലക്കിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Archived Link

മാന്യമല്ലാത്ത വസ്‌ത്രധാരണയുടെ പേരില്‍ യുവതിയെ പ്രദേശത്ത് നിന്നും മാറ്റിയതായി ഡെയ്‌ലി മെയില്‍ യുകെയുടെ റിപ്പോര്‍ട്ട്

Archived Link

യുവതി ഒറ്റയ്‌ക്ക് നിന്ന് കൈവീശുന്നതാണ് യഥാര്‍ത്ഥ ചിത്രം. ചിത്രം ചുവടെ-

മാര്‍പ്പാപ്പ ഒരു കുട്ടിയുടെ കവളില്‍ ചുംബിക്കുന്നതാണ് മറ്റൊരു ചിത്രം-

ഈ രണ്ട് ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് അശ്ലീലച്ചുവ കലര്‍ന്ന ക്യാപ്ഷനും നല്‍കി പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.

നിഗമനം

ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നത് തെളിവ് സഹിതം കണ്ടെത്തിക്കഴിഞ്ഞു. ഇത്തരം ഫോട്ടോഷോപ്പ് ചെയ്‌ത ചിത്രങ്ങള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യക്തിഹത്യ നടത്തുന്നത് നിയമപരമായി ശിക്ഷാര്‍ഹമാണ്. അതുകൊണ്ട് തന്നെ ഇത്തരം വ്യാജ പോസ്റ്റുകള്‍ ജനങ്ങള്‍ പ്രചരിപ്പിക്കരുത്.

Avatar

Title:ഫ്രാന്‍സിസ് മാര്‍പ്പാപ്പ പൊതുമധ്യത്തില്‍ യുവതിയെ ചുംബിക്കുന ചിത്രം വ്യാജമാണ്!

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •