24 ന്യൂസ് ചാനലിന്‍റെ സ്ക്രീൻഷോട്ടിൽ തെറ്റായ സ്ലഗ് ലൈൻ കൃത്രിമമായി എഴുതി വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നു

സാമൂഹികം

വിവരണം 

കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രചാരം ലഭിച്ച ഏറെപ്പേർ കണ്ട് ഒരു പോസ്റ്റാണിത്.  24 ന്യൂസ് ചാനലിന്‍റെ ഒരു സ്ക്രീൻഷോട്ടുമായി വാർത്തയുടെ താഴെക്കാണുന്ന ഭാഗത്ത് എഴുതി കാണിക്കുന്ന സ്ലഗ് ലൈനില്‍ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് “ആദ്യദിനം എത്തിയ പ്രവാസികളിൽ മൂന്നുവർഷം വരെ ഗർഭമുള്ള നാലു പേര്”

archived link
FB post

വാർത്ത ടെലികാസ്റ്റ് ചെയ്തപ്പോൾ 24 ന്യൂസ് ചാനലിന് ഇത്തരത്തിൽ ഒരു അബദ്ധം പറ്റി എന്നാണു പോസ്റ്റിലൂടെ നൽകുന്ന സന്ദേശം. പ്രവാസികളുമായി ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം അന്യരാജ്യങ്ങളിൽ നിന്നും വിമാനങ്ങൾ  മടങ്ങിയെത്താൻ തുടങ്ങിയിട്ടുണ്ട്. ഞങ്ങൾ ഈ വാർത്തയെപ്പറ്റി അന്വേഷിച്ചപ്പോൾ തെറ്റാണെന്നു കണ്ടെത്തി വിശദാംശങ്ങൾ ഇങ്ങനെയാണ്:  

വസ്തുത വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ വിശദാംശങ്ങൾക്കായി 24 ന്യൂസ് ചാനലിന്‍റെ കൊച്ചി ഓഫീസുമായി ബന്ധപ്പെട്ടു.  24 ന്യൂസ് ചാനലില്‍ ജേണലിസ്റ്റായ ശ്രീജിത്ത് നൽകിയ വിവരം ഇങ്ങനെയാണ്. ഇത് തെറ്റായ വാർത്തയാണ്. ഒരാൾ ഫോട്ടോഷോപ്പ് ചെയ്ത് ഇത്തരത്തിൽ സ്ക്രീൻഷോട്ട് ഉണ്ടാക്കി പ്രചരിപ്പിച്ചതാണ് 24 ന്യൂസ് ഇതിനെതിരെ മുഖ്യമന്ത്രിക്കും കൊച്ചി പോലീസ് മേധാവികളും പരാതി നൽകിയിട്ടുണ്ട് നിയമനടപടികളുമായി  മുന്നോട്ടുപോകും. മാത്രമല്ല ഞങ്ങൾ വാർത്തയുടെ താഴെ എഴുതി കാണിക്കുന്നത് മഞ്ഞനിറത്തിലുള്ള പ്രതലത്തിൽ  കറുത്ത അക്ഷരങ്ങളിൽ ആണ്. എന്നാൽ ഈ വ്യാജ  സ്ക്രീൻ ഷോട്ടിൽ ചുവന്ന നിറങ്ങളിൽ വെളുത്ത അക്ഷരത്തിൽ ആണ് വാർത്ത എഴുതി കാണിക്കുന്നത് കൂടാതെ ഈ ഫോണ്ട് ഞങ്ങൾ ഉപയോഗിക്കുന്നതല്ല.  ഞങ്ങൾ സ്വന്തമായ ഞങ്ങൾക്ക് മാത്രമായ ഫോണ്ടാണ് ഉപയോഗിക്കുന്നത്. ഇക്കാര്യങ്ങൾ വെച്ച് ഞങ്ങൾ ഒരു വാർത്ത ഞങ്ങളുടെ ചാനലിൽ പ്രസിദ്ധീകരിച്ചിരുന്നു

archived link

യൂട്യൂബിൽ നിന്നും ഞങ്ങൾക്ക് ട്വൻറി ഫോർ ന്യൂസ് ചാനൽ മേധാവി ആർ ശ്രീകണ്ഠൻ നായർ ഈ വാർത്തയ്ക്കെതിരെ നൽകിയ വസ്തുതാ അന്വേഷണം ലഭിച്ചു. അത് താഴെ കൊടുക്കുന്നു.

archived link

ഈ വാർത്ത പൂർണമായും തെറ്റാണ്. ഇത്തരത്തിൽ ആശയകുഴപ്പം ഉള്ള രീതിയിൽ സ്ലഗ് ലൈൻ 24ന്യൂസ് പ്രസിദ്ധീകരിച്ചിട്ടില്ല. ട്വൻറി ഫോർ ന്യൂസിന്‍റെ സ്ക്രീൻഷോട്ട് എടുത്ത് അതിൽ ഫോട്ടോഷോപ്പ് ചെയ്തു പ്രസിദ്ധീകരിച്ച ദൃശ്യങ്ങളാണ് ഫേസ്ബുക്ക് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ് 24 ന്യൂസ് ചാനൽ അവരുടെ വാർത്തയുടെ അടിയിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് പോലെ ഒരു സ്ലഗ് ലൈൻ നൽകിയില്ല. 24 ചാനലിന്‍റെ സ്ക്രീൻ ഷോട്ടിൽ ഫോട്ടോഷോപ്പ് ചെയ്ത് ഇത്തരത്തിൽ ഒരു വരി കയറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കാനായി പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. ഇതിനെതിരെ ചാനൽ നിയമനടപടിക്കൊരുങ്ങുകയാണ്

Avatar

Title:24 ന്യൂസ് ചാനലിന്‍റെ സ്ക്രീൻഷോട്ടിൽ തെറ്റായ സ്ലഗ് ലൈൻ കൃത്രിമമായി എഴുതി വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നു

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •