എഡിറ്റഡ് ചിത്രം ഉപയോഗിച്ച് ബ്രിട്ടീഷ് രാജ്ഞി ആർഎസ്എസ് പ്രവർത്തകരെ ആദരിക്കുന്നതിന്‍റെ ദൃശ്യം എന്ന് പ്രചരിപ്പിക്കുന്നു

അന്തർദേശിയ൦ ദേശീയം രാഷ്ട്രീയം

വിവരണം 

സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസിന് പങ്കില്ലെന്ന് പറയുന്ന അന്തം കമ്മികൾക്ക് സമർപ്പിക്കുന്നു. ഗാന്ധിജിക്ക് പോലും ലഭിക്കാത്ത പരിഗണന ആർഎസ്എസിന് ബ്രിട്ടീഷുകാർ നൽകിയിരുന്നു എന്നതിന് ഇതിൽ കൂടുതൽ തെളിവിന്റെ ആവശ്യമില്ല എന്ന വിവരണവുമായി ഒരു  ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ ആർഎസ്എസ് പ്രവർത്തകർ ഔദ്യോഗിക വേഷത്തിൽ നിരനിരയായി നിൽക്കുന്നതും ബ്രിട്ടീഷ് രാജ്ഞി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു കൊണ്ട് മുന്നോട്ട് നീങ്ങുന്നതുമായ ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ചിത്രത്തോടൊപ്പം ഇങ്ങനെ നൽകിയിട്ടുണ്ട്: സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആർഎസ്എസ് ഇല്ല എന്ന് പറയുന്ന അന്തം കമ്മികളെ 1943 ൽ ബ്രിട്ടീഷ് രാജ്ഞി ആർഎസ്എസ് പ്രവർത്തകരെ ആദരിക്കുന്ന ചിത്രം പുറത്തു വന്നു. ഗാന്ധിജിക്ക് പോലും നൽകാത്ത മര്യാദയും പരിഗണയും ബ്രിട്ടീഷുകാർ ആർഎസ്എസിന് നൽകിയിരുന്നു. 

archived linkFB post

1943 ൽ ആർഎസ്എസ് പ്രവർത്തകരെ ബ്രിട്ടീഷ് രാജ്ഞി ആദരിക്കുന്ന ചിത്രമാണിത് എന്നാണ് പോസ്റ്റിലെ അവകാശവാദം. നമുക്ക് ഈ ചിത്രത്തിന്‍റെ യാഥാർഥ്യം അന്വേഷിച്ചു നോക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ ചിത്രം വസ്തുതാ അന്വേഷണം നടത്താൻ ആരംഭിച്ചപ്പോൾ തന്നെ പോസ്റ്റിലാണ് താഴെ ലഭിച്ച ഒരു കമന്‍റ് ശ്രദ്ധയിൽ പെട്ടു. ഇതിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന സംഘപ്രവർത്തകരുടെ ചിത്രത്തിന്‍റെ കളർ ചിത്രമാണ് നൽകിയിരിക്കുന്നത്. 

പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിലെ സംഘ പ്രവർത്തരുടെ ഭാഗം  ഇതേ ചിത്രത്തിന്‍റെ ബ്ളാക്ക് ആൻഡ് വൈറ്റ് വേർഷനാണ്. 

തുടർന്ന് എലിസബത്ത് II രാഞ്ജിയുടെ ചിത്രം ക്രോപ്പ് ചെയ്തെടുത്ത ശേഷം ഞങ്ങൾ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കി. 

അപ്പോൾ 1957 ജൂലൈ 26 ന് ഗ്വെൻസിയും ചാനൽ ദ്വീപുകളും സന്ദർശിച്ച സമയത്ത് എലിസബത്ത് രാജ്ഞി എലിസബത്ത് കോളേജ് സംയോജിത കേഡറ്റ് ഫോഴ്സിന്‍റെ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു എന്ന വിവരണത്തോടെ ഈ ചിത്രം ഗെറ്റി ഇമേജസിലും കൂടാതെ പിന്‍ററസ്റ്റ്  എന്ന സാമൂഹ്യ മാധ്യമത്തിൽ പല പ്രൊഫൈലുകളിൽ നിന്നും അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി.

ഈ രണ്ടു ചിത്രങ്ങളും എഡിറ്റ്‌  ചെയ്ത് ഒന്നാക്കിയ ശേഷം തെറ്റിധാരണ സൃഷ്ടിക്കുന്ന വിവരണത്തോടെ പോസ്റ്റിലൂടെ പ്രചരിപ്പിക്കുകയാണ്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഇത് എഡിറ്റു ചെയ്ത ചിത്രമാണ്. 1957 ജൂലൈ 26 ന്എലിസബത്ത് രാജ്ഞി  ഗ്വെൻസിയും ചാനൽ ദ്വീപുകളും സന്ദർശിച്ച സമയത്ത് കോളേജ് സംയോജിത കേഡറ്റ് ഫോഴ്സിന്റെ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്ന ചിത്രവും സംഘപരിവാർ പ്രവർത്തകർ നടത്തിയ പരേഡിന്റെ ചിത്രവും എഡിറ്റ് ചെയ്ത്  തെറ്റിധാരണ സൃഷ്ടിക്കുന്ന വിവരണത്തോടെ പ്രചരിപ്പിക്കുകയാണ്. 

Avatar

Title:എഡിറ്റഡ് ചിത്രം ഉപയോഗിച്ച് ബ്രിട്ടീഷ് രാജ്ഞി ആർഎസ്എസ് പ്രവർത്തകരെ ആദരിക്കുന്നതിന്‍റെ ദൃശ്യം എന്ന് പ്രചരിപ്പിക്കുന്നു

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •