
വിവരണം
റഷ്യയ്ക്ക് വായ്പയായി 100 കോടി ഡോളര്‍ കൊടുത്ത മോദി സര്‍ക്കാര്‍ പ്രളയസഹായമായി സംസ്ഥാനങ്ങള്‍ക്ക് 14,000 കോടി അനുവദിച്ചപ്പോഴും കേരളത്തിന് ഒരു രൂപപോലും സഹായധനം നല്‍കിയില്ലെന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി ഫാന്‍സ് കേരള എന്ന പേജില്‍ സെപ്റ്റംബര്‍ 6ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 469ല്‍ അധികം ലൈക്കുകളും 466ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Archived Link |
എന്നാല്‍ യഥാര്‍ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരസഹായധനമായി കേരളത്തിന് തുകയൊന്നും നല്‍കിയിട്ടില്ലേ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഓഗസ്റ്റ് മാസം കേരളത്തില്‍ രണ്ടാമത് പ്രളയം ഉണ്ടായപ്പോള്‍ കേന്ദ്രം അടിയന്തര സഹായം അനുവദിച്ചതായി മുഖ്യധാരമാധ്യമങ്ങളില്‍ എല്ലാം തന്നെ വാര്‍ത്ത വിന്നിരുന്നു. കേന്ദ്ര സഹമന്ത്രിയായ വി.മുരളീധരന്‍ ധനസഹായം അനുവദിച്ചതായി പ്രസ്തവാന നടത്തുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 10നാണ് കേന്ദ്രം 52.275 കോടി രൂപ സഹായം കേരളത്തിന് നല്‍കുമെന്ന കാര്യം മുരളീധരന്‍ അറിയിച്ചത്. അടിയന്തര സഹായത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തൃപ്‌തി അറിയിച്ചെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.
കൗമുദി ന്യൂസ് വാര്‍ത്ത ലിങ്ക്-

വി.മുളീധരന്‍ സഹായധനം അനുവദിച്ചതിനെ കുറിച്ച് വിശദീകരിക്കുന്നു-
മലയാള മനോരമയില്‍ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്ത-

Archived Link |
നിഗമനം
റഷ്യയ്ക്ക് വായ്പ നല്‍കിയപ്പോഴും മറ്റുസംസ്ഥാനങ്ങള്‍ക്ക് പ്രളയസഹായം നല്‍കിയപ്പോഴും കേരളത്തിനെ തഴഞ്ഞു എന്ന തരത്തിലുള്ള പ്രചരണം വ്യാജമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. അടിയന്തര സഹായധനം ഓഗസ്റ്റ് മാസം തന്നെ അനുവദിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഒരു രൂപ പോലും ധനസഹായം നല്‍കിയിട്ടില്ലേ?
Fact Check By: Dewin CarlosResult: False
