FACT CHECK: മുതിര്‍ന്ന ബിജെപി നേതാക്കളുടെ മക്കള്‍ കല്യാണം കഴിച്ചത് മുസ്ലിങ്ങളെ എന്ന് ആരോപിക്കുന്ന പോസ്റ്റ്‌ എത്രത്തോളം സത്യമാണ്…?

രാഷ്ട്രീയം

ലവ് ജിഹാദ് എന്നൊരു വിഷയം ബിജെപിയുടെ പ്രമുഖ വിഷയങ്ങളില്‍ ഒന്നാണ്. ലവ് ജിഹാദ് എന്ന കാര്യം യഥാര്‍ത്ഥമാണെന്നും ഇത് നിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കണം എന്നും ബിജെപി സ്ഥിരം വാദിച്ചിട്ടുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ ലാല്‍ കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി, സുബ്രമണ്യം സ്വാമി, മുന്‍ വിശ്വ ഹിന്ദു പരിഷദ് മേധാവി അശോക്‌ സിംഘല്‍ എന്നി മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കളുടെ മക്കള്‍ മുസ്ലിങ്ങളെയാണ് വിവാഹം കഴിച്ചിരിക്കുന്നത് എന്ന് വാദിച്ച് പല പോസ്റ്റുകള്‍ സമുഹ മാധ്യമങ്ങളില്‍ പ്രച്ചരിക്കുകയാണ്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇതില്‍ വാദിക്കുന്നത് തെറ്റാന്നെണ്  കണ്ടെത്തി. പോസ്റ്റില്‍ എന്താണ് നല്‍കിയിരിക്കുന്നത് നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന്‍റെ മുകളില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്:

“എത്ര പേര്‍ക്ക് അറിയാം.

LK അദ്വാനിയുടെ മകള്‍ പ്രതിഭ തന്‍റെ സവര്‍ണ്ണ ഹിന്ദുവായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മുസ്ലിമിനോടൊപ്പം പോയതിനെ അദ്വാനിയെന്തെ എതിര്‍ത്തില്ല.

മുരളി മനോഹര്‍ ജോഷിയുടെ മകള്‍ രേണു ജിവിച്ചാല്‍ മുസ്ലിമിനോപ്പമേ ജീവിക്ക് എന്ന് പറഞ്ഞപ്പോള്‍ ജോഷി മകളെ നല്കീയത് ഷാനവാസ് ഹുസസൈനല്ലേ?

വലിയ സവര്‍ണ്ണവാദി സുബ്രമണ്യം സ്വാമിയുടെ മകള്‍ BBC ന്യൂസ്‌ രീഡര്‍ സുഹാസിനി മുസല്മാനെയല്ലേ വരിച്ചത്‌? നദീം ഹൈദറിനെ

കൊടിയ വര്‍ഗീയ  ഭ്രാന്തന്‍ VHP നേതാവ് അശോക്‌ സിംഗാള്‍ മറുത്തൊരക്ഷരം പറയാതെ മകള്‍ രേണുവിനെ മുസ്ലിമായ നഖ്‌വിക്ക് നല്‍കിയില്ലേ…

ഇവര്‍ക്കില്ലാത്ത എന്ത് ലവ് ജിഹാദാടോ സാധാരണക്കാരായ പാവം ഹിന്ദുകള്‍ക്ക് ???

ജനങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്നു.

ലവ് ജിഹാദ് പോലും… “

പോസ്റ്റില്‍ ഉന്നയിക്കുന്ന പല വാദങ്ങള്‍ നമുക്ക് ഒന്ന്-ഒന്നായി പരിശോധിക്കാം.

വസ്തുത അന്വേഷണം

LK അദ്വാനിയുടെ മകള്‍ പ്രതിഭ അദ്വാനി ഹിന്ദുയായ കൈലാഷ് ഥടാനിയെയാണ് വരിച്ചത്‌ എന്നാല്‍ പരസ്പരം വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ ഇവര്‍ പിരിയാന്‍ തിരുമാനിച്ചു. ഇതിനെ ശേഷം പ്രതിഭ അദ്വാനി തന്‍റെ അച്ഛനോടും  അമ്മയോടും  ജേഷ്ഠനോടുമൊപ്പമാണ് താമസിക്കുന്നത്. പ്രതിഭ അദ്വാനി രണ്ടാം വിവാഹം കഴിച്ചിട്ടില്ല. 

TOIArchived Link

മുരളി മനോഹര്‍ ജോഷിക്ക് രേണു എന്ന്‍ പേരുള്ള മകളില്ല. മുരളി മനോഹര്‍ ജോഷിയുടെ രണ്ട് മക്കളുടെ പേര് പ്രിയംവദ നിവേദിത എന്നിങ്ങനെയാണ്. ബിജെപി വക്താവും മുന്‍ എം.പിയുമായ ഷാനവാസ് ഹുസൈന്‍ വിവാഹം കഴിച്ചത് രേണു ശര്‍മ്മയെയാണ്. ഷാനവാസ് ഹുസൈന്‍റെ ഭാര്യക്ക് മുരളി മനോഹര്‍ ജോഷിയുമായി യാതൊരു ബന്ധവുമില്ല. ഇതിനു മുന്നേയും ഇത്തരത്തില്‍ ദുഷ്പ്രചരണം ഇവരുടെ പേരില്‍ ഉണ്ടായിട്ടുണ്ട്. ഈ വാദം തള്ളുന്ന ചില വസ്തുത അന്വേഷണ റിപ്പോര്‍ട്ടുകളുടെ ലിങ്കുകള്‍ താഴെ നല്‍കിട്ടുണ്ട്.

Web DuniaArchived Link
Times Fact CheckArchived Link

സുബ്രമണ്യം സ്വാമിയുടെ മകള്‍ സുഹാസിനി വിവാഹം കഴിച്ചത് മുന്‍ നയതന്ത്രജ്ഞനായ ഹൈദറിന്‍റെ മകന്‍ നദീം ഹൈദരിനെയാണ്  എന്ന് മാത്രമാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വാദങ്ങളില്‍ ആകെയുള്ള ഒരു യാഥാര്‍ഥ്യം.  എന്നാല്‍ ഈ വിവാഹം സുബ്രമണ്യം സ്വാമി ബിജെപിയില്‍ ചേരുന്നതിനു മുമ്പേയായിരുന്നു കൂടാതെ മാധ്യമ പ്രവര്‍ത്തകയായ തന്‍റെ മകള്‍ വിവാഹത്തിന് ശേഷം സുഹാസിനി  മതം മാറിയിട്ടില്ല എന്ന് സുബ്രമണ്യം സ്വാമി തന്നെ വിശദികരിച്ചിട്ടുണ്ട്.

അവസാനമായി മുന്‍ VHP മേധാവി അശോക്‌ സിംഗാളുടെ മകള്‍ മുസ്ലിമായ നഖവിയെ വരിച്ചു എന്ന വാദം പൂര്‍ണ്ണമായി തെറ്റാണ്. അശോക്‌ സിംഗാല്‍ ബ്രഹ്മചാരിയായി ജീവിതം നയിച്ച് 89 മത്തെ വയസില്‍ മരിച്ചു. അദ്ദേഹതിന് മക്കളില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

One IndiaArchived Link

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരം തെറ്റിധരിപ്പിക്കുന്നതാണ്. പോസ്റ്റില്‍ നല്‍കിയ വാദങ്ങളില്‍ മിക്കവാറും തെറ്റാണ് .  തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തോടെയാണ് ഇവ പ്രചരിപ്പിക്കുന്നത്.

Avatar

Title:FACT CHECK: മുതിര്‍ന്ന ബിജെപി നേതാക്കളുടെ മക്കള്‍ കല്യാണം കഴിച്ചത് മുസ്ലിങ്ങളെ എന്ന് ആരോപിക്കുന്ന പോസ്റ്റ്‌ എത്രത്തോളം സത്യമാണ്…?

Fact Check By: Mukundan K 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •