
വിവരണം
ജില്ലാ കോൺഗ്രസ്സ് നേതൃത്വം ആലപ്പുഴ ജില്ലയിലെ അതിഥി തൊഴിലാളികളുടെ യാത്രാചിലവായ 1060200 രൂപയുടെ ചെക്ക് ഇന്നലെ ആലപ്പുഴ ജില്ല കളക്ടർക്ക് കൈമാറുന്നതായി വാർത്തകൾ വന്നിരുന്നു. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ പേരിൽ കാത്തലിക് സിറിയൻ ബാങ്കിന്റെ ജില്ലാ ശാഖയിൽ നിന്നുള്ള ചെക്ക് ആണ് സംഭാവനയായി നൽകാൻ ഉദ്ദേശിച്ചത്.
എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഇതേപ്പറ്റി മറ്റൊരു പ്രചാരണം വ്യാപിച്ചു തുടങ്ങി.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പേര് കാത്തലിക് സിറിയൻ ബാങ്ക് ലിമിറ്റഡ് ആലപ്പുഴ ബ്രാഞ്ച് ചെക്കിന്റെ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് “ചെക്ക് ഡേറ്റ് ആയ 5/ 5 / 2020 ന് കാത്തലിക് സിറിയൻ ബാങ്കിന് ആലപ്പുഴ മുല്ലക്കൽ ശാഖയിലെ അക്കൗണ്ട് നമ്പർ 00004047396195001 എന്ന ഈ അക്കൗണ്ട് ഹോൾഡറുടെ അക്കൗണ്ടിൽ ലഭ്യമായ ലെഡ്ജർ ബാലൻസ് 3,86,000 ആണ്. ചെക്ക് എഴുതിയിരിക്കുന്നത് 10,60,200 രൂപയ്ക്കും ബാക്കി ഒന്നും ഞാൻ പറയുന്നില്ല.” ഞങ്ങൾ ഈ വാർത്തയുടെ വിശദാംശങ്ങൾ അന്വേഷിച്ചു വാർത്ത തെറ്റാണ് എന്ന് ബോധ്യപ്പെട്ടു. ഞങ്ങൾക്ക് കണ്ടെത്തിയ വിവരങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കാം
വസ്തുത വിശകലനം
ഞങ്ങൾ വാർത്തയെ കുറിച്ച് അന്വേഷിച്ചപ്പോൾ ജില്ലാ കോൺഗ്രസ് ആലപ്പുഴ പ്രസിഡന്റ് എം ലിജുവിന്റെ ഫെയ്സ്ബുക്ക് പേജിൽ ഈ വാർത്ത തീർത്തും തെറ്റാണെന്നും യാഥാർത്ഥ്യം മറ്റൊന്നാണ് എന്നും പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണ പരത്താൻ ആയി പ്രചരിപ്പിക്കുകയാണ്, ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ആലപ്പുഴ എസ് പിക്കും പരാതി നൽകിയിട്ടുണ്ട് എന്നും വ്യക്തമാക്കുന്ന ഒരു പോസ്റ്റ് ലഭിച്ചു. ഇതുകൂടാതെ കാത്തലിക് സിറിയൻ ബാങ്ക് പ്രസിദ്ധീകരിച്ച ഒരു സാക്ഷ്യപത്രം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നൽകിയിട്ടുണ്ട്. അക്കൗണ്ട് നമ്പറിൽ ചെക്ക് പാസാകാൻ ആവശ്യമായ തുകയുണ്ടായിരുന്നു എന്നാണ് കാത്തലിക് സിറിയൻ ബാങ്ക് അധികൃതർ സാക്ഷ്യ പത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഞങ്ങൾ വാർത്തയെ കുറിച്ച് അന്വേഷിക്കാനായി ആദ്യം കാത്തലിക് സിറിയൻ ബാങ്കിന്റെ ആലപ്പുഴയിലെ പ്രസ്തുത ശാഖയുടെ ബന്ധപ്പെട്ടു. അവിടെ നിന്നും ബ്രാഞ്ച് ഹെഡ്ഡായ സന്ധ്യ പി എസ് ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയതിങ്ങനെയാണ്. “ഇത് അനാവശ്യമായ ഇത് അനാവശ്യമായ വിവാദം ആണ് ഞങ്ങൾ ഇവിടെ നിന്നും ഇതിന് ഒരു ക്ലാരിഫിക്കേഷൻ നൽകിയിരുന്നു അതിൽ ഞങ്ങൾ വ്യക്തമായി എഴുതിയിട്ടുണ്ട്. ചെക്ക് ഇഷ്യൂ ചെയ്ത സമയത്ത് അക്കൗണ്ടില്‍ മതിയായ ബാലൻസ് ഉണ്ടായിരുന്നു. ബാക്കി വരുന്ന വിവാദങ്ങളെല്ലാം തെറ്റാണ്. ഇത്തരത്തില്‍ വരുന്ന വാർത്തകള്‍ക്കൊന്നും ബാങ്കിന് ഉത്തരവാദിത്തമില്ല.
ഇവിടെനിന്ന് രണ്ടുതരം രണ്ട് ലെറ്റർ ഇഷ്യൂ ചെയ്തിരുന്നു. അതിന് കാരണം ആദ്യംനല്‍കിയ ലെറ്റര്‍ ഹെഡ്ഡില്‍ ബാങ്കിന്റെ ലോഗോ ഉണ്ടായിരുന്നില്ല. രണ്ടാമത് ലോഗോ ചേർത്ത ലെറ്റർ ഹെഡ്ഡില്‍ ഞങ്ങൾ സാക്ഷ്യ പത്രം നൽകുകയായിരുന്നു ആ ലെറ്ററുകൾ ആണ് ഇപ്പോള്‍ വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്.”

കാത്തലിക് സിറിയന്‍ ബാങ്ക് പുറപ്പെടുവിച്ച സാക്ഷ്യപത്രം
ഇങ്ങനെ കൂടാതെ എം ലിജുവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യാജ പ്രചരണം സംബന്ധിച്ച് കേസ് നൽകിയ വിവരങ്ങൾ ഉണ്ട് അവർ നൽകിയ പരാതിയും അതിൽ അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാർത്ത പൂർണ്ണമായും തെറ്റാണെന്നാണ് അതിൽ നൽകിയിരിക്കുന്ന വിശദീകരണം ഇതുകൂടാതെ ഞങ്ങളെ ലിജുവിനെ നേരിട്ട് വിളിച്ചിരുന്നു. ഇത് പൂർണ്ണമായും തെറ്റായ വാർത്തയാണ്. യാതൊരു ആധികാരികതയും ഇല്ലാതെ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് ഞങ്ങൾക്കെതിരെ വ്യാജപ്രചരണം നടത്തുകയാണ്. ഈ കേസുമായി മുന്നോട്ടു പോകാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം ഞങ്ങൾക്കെതിരെയുള്ള വ്യാജ പ്രചരണം വെളിച്ചത്ത് കൊണ്ട് വരും വരെ കേസ് തുടരും ഇതാണ് അദ്ദേഹം നൽകിയ വിശദീകരണം.
വ്യാജ പ്രചരണം സംബന്ധിച്ച് ഏതാനും പോസ്റ്റുകള്‍ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിട്ടുണ്ട്.
ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ നിന്നും പോസ്റ്റിൽ നൽകിയിരിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന ആരോപണം പൂർണ്ണമായും തെറ്റാണ് അതിഥി തൊഴിലാളികളുടെ യാത്ര ചിലവിനായി കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി കളക്ടർക്ക് കൈമാറിയ 1060200 രൂപയ്ക്കുള്ള ചെക്ക് നൽകിയപ്പോൾ അക്കൗണ്ടിൽ മതിയായ ബാലൻസ് ഉണ്ടായിരുന്നില്ല എന്ന വാദം തെറ്റാണെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റും ചെക്ക് ഇഷ്യൂ ചെയ്ത കാത്തലിക് സിറിയൻ ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്

Title:കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി കളക്ടര്‍ക്ക് ചെക്ക് കൈമാറിയപ്പോൾ മതിയായ ബാലൻസ് അക്കൗണ്ടിൽ ഉണ്ടായിരുന്നില്ല എന്ന ആരോപണം തെറ്റാണ്….
Fact Check By: Vasuki SResult: False
