ഡോ. എസ് വൈ ഖുറേഷി തെരെഞ്ഞെടുപ്പ് കമ്മീഷനെ ചട്ടം പഠിപ്പിക്കാൻ ശ്രമിച്ചോ …?

രാഷ്ട്രീയം

വിവരണം

പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 22ന് രാവിലെ  11.32 നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് നാല് മണിക്കൂർ സമയം കൊണ്ട് 2000  ത്തോളം ഷെയറുകൾ ലഭിച്ചു വൈറൽ ആവുകയാണ്..ഇന്ത്യയുടെ 17 മത്തെ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന (2010 ജൂൺ  30 മുതൽ 2012 ജൂൺ 10 വരെ) എസ്‌വൈ ഖുറേഷിയുടെ ചിത്രത്തോടൊപ്പം “ഇങ്ങനെയാണോ ഇ വിഎമ്മുകൾ സൂക്ഷിക്കേണ്ടത്..? ചട്ടങ്ങൾ എടുത്തു പറഞ്ഞു തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ മുൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ..” എന്ന  വാചകവും ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

archived FB post

വോട്ടിങ് യന്ത്രങ്ങൾ സുരക്ഷാ മുറികളിലേക്ക് അനധികൃതമായി എത്തിക്കുന്നു എന്ന പേരിൽ നിരവധി ചിതങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുകയാണ്‌. ഇത്തരം വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്നും കനത്ത സുരക്ഷയിലാണ് വോട്ടിങ് യന്ത്രങ്ങൾ രാജ്യമെമ്പാടും സൂക്ഷിച്ചിട്ടുള്ളതെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ ഔദ്യോഗിക വാർത്താക്കുറിപ്പ് നൽകിയിട്ടുണ്ട്. ഈ അവസരത്തിൽ മുൻ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഇത്തരത്തിൽ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവന നടത്തിയോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം.

eci.gov.in
archived link

വസ്തുതാ പരിശോധന

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും ഇത്തരത്തിലൊരു വാർത്ത മാധ്യമങ്ങളിൽ വന്നിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. കൂടുതലറിയാൻ ഞങ്ങൾ എസ്‌വൈ ഖുറേഷിയുടെ ബന്ധപ്പെട്ട വാർത്തകൾ തിരഞ്ഞു. എന്നാൽ പോസ്റ്റിലെ വാദഗതിയെ സാധൂകരിക്കുന്ന വാർത്ത ലഭ്യമായില്ല. എൻ ഡിടിവിയിൽ 2019  മെയ് 21 ന് സുരക്ഷയില്ലാത്ത വോട്ടിങ് യന്ത്രങ്ങളെപ്പറ്റിയുള്ള ആശങ്ക എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ എസ് വൈ ഖുറേഷി പങ്കെടുത്തിരുന്നു. എന്നാൽ ചർച്ചയിൽ അദ്ദേഹം തെരെഞ്ഞെടുപ്പ് കമ്മീഷനെ അനുകൂലിച്ചാണ് സംസാരിച്ചത്.

archived link
ndtv

കുറ്റപ്പെടുത്തി ഒന്നുംതന്നെ പറഞ്ഞില്ല. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിന്റെ ചട്ടങ്ങളെപ്പറ്റി തെരെഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ബോധിപ്പിച്ചതുമില്ല.

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ അദ്ദേഹത്തിൻറെ ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചു. ട്വിറ്ററിൽ സജീവമായ അദ്ദേഹം തെരെഞ്ഞെടുപ്പ് കമ്മീഷൻ  പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

archived Twitter link

കൂടാതെ ട്വിറ്റരിൽ അദ്ദേഹം പൊതുജനങ്ങളുടെ അറിവിലേയ്ക്കായി വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട ചില മാർഗ നിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived Twitter link

അതായത് അദ്ദേഹം തെരെഞ്ഞെടുപ്പ് കമ്മീഷനെ അനുകൂലിക്കുകയാണ്  ചെയ്തത്.

കൂടാതെ ഞങ്ങൾക്ക് the hindu പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. ഡോ. എസ്‌വൈ ഖുറേഷിയുടെ  2019 മെയ് 7 നു പ്രസിദ്ധീകരിച്ച ഒരു ലേഖനമാണത്.സ്ഥാനാർത്ഥികളുടെയും നേതാക്കന്മാരുടെയും പെരുമാറ്റരീതികളെപ്പറ്റിയല്ല തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെച്ചൊല്ലിയാണ് സംവാദങ്ങൾ നടക്കുന്നത് എന്നാണ് ലേഖനത്തിൽ അദ്ദേഹം പറഞ്ഞിട്ടുള്ളത്.  കമ്മീഷന്റെ പ്രവർത്തനം ദൃഢമാക്കണമെന്ന അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതല്ലാതെ പോസ്റ്റിൽ പറയുന്ന വാർത്ത മറ്റൊരിടത്തും കാണാനില്ല.

archived link
thehindu

മുൻ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഇപ്പോഴത്തെ തെരെഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുകയോ വിമർശിക്കുകയോ അല്ല ചെയ്തത്. വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ടുള്ള   ഇപ്പോഴത്തെ വിവാദങ്ങൾക്ക് പരിഹാരം കമ്മീഷൻ എത്രയും വേഗം ഉണ്ടാക്കണം എന്ന് അദ്ദേഹത്തിൻറെ ട്വിറ്റർ പേജ് വഴി അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട ചില മാർഗ നിർദേശങ്ങൾ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് പൊതുജനങ്ങളുടെ അറിവിലേക്കാണ്. അല്ലാതെ തെരെഞ്ഞെടുപ്പ് കമ്മീഷന് മാർഗനിർദേശം നല്കിയതല്ല.

അതിനാൽ ഈ പോസ്റ്റിൽ പറയുന്ന അരോപണത്തിന് അടിസ്ഥാനമില്ല.

നിഗമനം

ഈ പോസ്റ്റിൽ പറയുന്ന കാര്യങ്ങളിൽ ഡോ.വൈ എസ് ഖുറേഷി വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട ചില മാർഗ നിർദേശങ്ങൾ പോസ്റ്റ് ചെയ്തു എന്നത് ശരിയാണ്. എന്നാൽ തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെയാണ് അദ്ദേഹം പറഞ്ഞത് എന്നത് തെറ്റായ വാർത്തയാണ്. അതിനാൽ ഈ പോസ്റ്റ് മിശ്രിത വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു. പോസ്റ്റിലെ ചിത്രത്തിൽ നൽകിയിരിക്കുന്ന മുൻ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഡോ. എസ്‌വൈ ഖുറേഷി കമ്മീഷനെതിരെ ഇത്തരത്തിൽ യാതൊരു പ്രസ്താവനകളും നടത്തിയിട്ടില്ല.

ചിത്രങ്ങൾ കടപ്പാട്: ഗൂഗിൾ

Avatar

Title:ഡോ. എസ് വൈ ഖുറേഷി തെരെഞ്ഞെടുപ്പ് കമ്മീഷനെ ചട്ടം പഠിപ്പിക്കാൻ ശ്രമിച്ചോ …?

Fact Check By: Deepa M 

Result: Mixture

  •  
  •  
  •  
  •  
  •  
  •  
  •  
  •