
വിവരണം
Archived Link |
“ജോൺ മകൈൻ മുൻ അമേരിക്കൻ ഹോം സെക്രട്ടറി ഇസ്ലാമിനെ അറിഞ്ഞു ഇസ്ലാമിലേക്ക്.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 18, 2019 മുതല്‍ Deeni Prabhashakar-ദീനി പ്രഭാഷകർ എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. മുന്‍ അമേരിക്കന്‍ ഹോം സെക്രട്ടറി ജോണ്‍ മേക്കൈന്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് അവകാശവാദം. വീഡിയോയില്‍ ഒരു സൂറ്റ് ധരിച്ച വയസായ വ്യക്തി ഇസ്ലാം സ്വീകരിക്കുന്നതായി നാം കാണുന്നു. മൌലാനയുടെ സാന്നിധ്യത്തില്‍ ഇദേഹം കലമ ചൊല്ലുന്നതായി കാണാന്‍ സാധിക്കുന്നു. വീഡിയോയില്‍ ഇസ്ലാം മതം സ്വീകരിക്കുന്ന വ്യക്തി മുന്‍ അമേരിക്കന്‍ ഹോം സെക്രട്ടറിയായിരുന്ന ജോണ്‍ മേക്കൈനാണോ? വീഡിയോയുടെ പിന്നിലുള്ള യഥാര്‍ത്ഥ്യം എന്താന്നെണ് നമുക്ക് അന്വേഷണത്തോടെ അറിയാന്‍ ശ്രമിക്കാം.
വസ്തുത അന്വേഷണം
ജോണ്‍ മേക്കൈന്‍ മുന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് സെനറ്റര്‍ ആയിരുന്നു. അദേഹം 2008ല്‍ അമേരിക്കയുടെ രീപബ്ലിക്കന്‍ പാര്‍ട്ടിയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയുമായിരുന്നു. എന്നാല്‍ അദേഹം 2008ല്‍ ബരാക് ഒബാമയോട് പരാജയപെട്ടു. അദേഹം അമേരിക്കന്‍ സൈന്യത്തിന് വേണ്ടി വിയറ്റ്നാം യുടത്തില്‍ പോരാട്ടം നടത്തിയിരുന്നു. അദേഹം ഒരു തടവുകാരനായി വിയത്നാമില്‍ കഴിഞ്ഞിരുന്നു. യുദ്ധം കഴിഞ അമേരിക്കയില്‍ തിരിച്ച് വന്ന മേക്കൈന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. അരിസോണയില്‍ നിന്ന് കോണ്‍ഗ്രസില്‍ 1982ല്‍ സെനട്ടരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ കൊല്ലം ഓഗസ്റ്റ് മാസത്തില്‍ കാന്‍സറിനെ തുടര്‍ന്ന് അന്തരിച്ചു. അദേഹം ഇസ്ലാം സ്വീകരിച്ചതായി യാതൊരു വാര്‍ത്തയും എവിടെയുമില്ല.

വീഡിയോയില്‍ കാണുന്ന വ്യക്തി ജോണ്‍ മകൈനല്ല. രണ്ട് വ്യക്തികളെയും താരതമ്യം ചെയ്താല്‍ വ്യത്യാസം വ്യക്തമായി കാണാന്‍ സാധിക്കും.

കുടാതെ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ 2018 മുതല്‍ ആണ് പ്രചരിക്കുന്നത് എന്ന് മനസിലാക്കാന്‍ സാധിച്ചു.
هذا قائد جيوش في وزارة الدفاع الامريكية يعلن إسلامه في مسقط اللهم أعز الإسلام والمسلمين وأذل أعداء الإسلام
— تاريخنا العظيم (@mssmK900) March 18, 2018
لا تيأس أخي المسلم عليك بالعلم والعمل
pic.twitter.com/EgQeAuzACt
വ്യത്യസ്തമായ അവകാശവാദങ്ങളുമായി ഈ വീഡിയോ കഴിഞ്ഞ കൊല്ലം മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇതിനെ മുംപേയും ലോകത്തെ ഏറ്റവും വലിയ ധനവാനായ ബില്‍ ഗേറ്റ്സ് ഇസ്ലാം സ്വീകരിച്ചു എന്ന അവകാശവാദവുമായി പ്രചരിപ്പിച്ചിരുന്നു. ഇതിന്‍റെ വസ്തുത അന്വേഷണം നടത്തി ഞങ്ങള്‍ ജൂണ്‍ മാസത്തില്‍ ഞങ്ങളുടെ ഹിന്ദി വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിരുന്നു. ഹിന്ദിയില്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് സന്ദര്‍ശിക്കുക.
क्या दुनिया के सबसे अमिर आदमी बिल गेट्स ने इस्लाम कुबूल किया ?
യഥാര്‍ത്ഥത്തില്‍ ഈ വീഡിയോയില്‍ കാണുന്ന വ്യക്തി ആരാണ് എന്ന് വ്യക്തമല്ല. കഴിഞ്ഞ കൊല്ലം ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ ഒമാനില്‍ ഇസ്ലാം മതം സ്വീകരിച്ചു എന്ന അടിക്കുറിപ്പോടെ സാമുഹ മാധ്യമങ്ങളില്‍ വീഡിയോ വൈറല്‍ ആയതാണ്. ഈ വൈറല്‍ വീഡിയോയുടെ മുകളില്‍ ഖലീജ് ടൈംസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ വീഡിയോയില്‍ കാന്നുന്ന വ്യക്തി ആരാണ് എന്നിട്ട് എവിടെയാണ് ഇദേഹം ഇസ്ലാം സ്വീകരിച്ചത് എന്ന് വ്യക്തമല്ല.

Tribune | Archived Link |
Khaleej Times | Archived Link |
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. വീഡിയോയില്‍ കാണുന്ന വ്യക്തി മുന്‍ അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മേക്കൈന്‍ അല്ല. വീഡിയോയില്‍ കാന്നുന്ന വ്യക്തി ആരാണ് എന്ന് വ്യക്തമല്ല, കഴിഞ്ഞ കൊല്ലം ഒമാനില്‍ ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ ഇസ്ലാം സ്വീകരിച്ചു എന്ന ഭാഷ്യത്തോടെ വൈരലായ ഒരു വീഡിയോയാണ് പ്രസ്തുത പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്.

Title:മുന്‍ അമേരിക്കന്‍ ഹോം സെക്രട്ടറി ജോണ്‍ മേക്കെന്‍ ഇസ്ലാം സ്വീകരിച്ചിരുന്നോ…?
Fact Check By: Mukundan KResult: False
