ഡല്‍ഹിയില്‍ പ്രചാരണത്തിനായി ഗൌതം ഗംഭീര്‍ ‘ഡ്യൂപ്ലിക്കേറ്റ്‌’ ഉപയോഗിച്ചോ…?

ദേശീയം

വിവരണം

FacebookArchived Link

“തന്റെ ഡ്യൂപ്ലിക്കേറ്റിനെ വെയില് കൊള്ളാ൯ വിട്ടിട്ട് കാറില്‍ ഏസിയുമിട്ടിരിക്കുന്ന ഗൗതം ഗംഭീ൪ കൊലമാസ്സാണ്.?” എന്ന അടിക്കുറിപ്പോടെ  ഒരു ചിത്രം M Sabin Shinos എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ REVOLUTION THINKERS (വിപ്ലവചിന്തകർ) എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ 2019 മെയ്‌ 10 ന് പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഈ ചിത്രത്തില്‍ കാറിന്‍റെ അകത്തിരിക്കുന്ന മുന്‍ ക്രിക്കറ്റ്‌ താരവും നിലവില്‍ കിഴക്കന്‍ ഡല്‍ഹി ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഗൌതം ഗംഭീറിൻ്റെ ടെ മുഖം വട്ടം വരച്ചു അടയാളപ്പെടുത്തിയിട്ടുണ്ട്. അത് പോലെ വണ്ടിയുടെ മുകളില്‍ നില്കുന്ന ഒരു വ്യക്തിയെ ചുണ്ടി കാണിക്കുന്ന ഒരു അമ്പടയാളവും വരച്ചു കാണിച്ചിട്ടുണ്ട്. ചൂട് കാരണം പ്രചാരണത്തിന് ഇറങ്ങാന്‍ വയ്യാതെ ഗൌതം ഗംഭീര്‍ ഒരു ‘ഡ്യൂപ്ലിക്കേറ്റ്‌’ ഉപയോഗിച്ചിട്ടാണ് പ്രചരണം നടത്തുന്നത്  എന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ പോസ്റ്റിലൂടെ ഉന്നയിക്കുന്ന ഈ അവകാശവാദം എത്രത്തോളം ശരിയാണ് എന്ന് നമുക്ക് പരിശോധിച്ച് നോക്കാം.

വസ്തുത വിശകലനം

ഈ വാ൪ത്തയെ കുറിച്ച്‌  കൂടുതൽ അറിയാനായി ഞങ്ങള്‍ ഓണ്‍ലൈന്‍ ഈ സന്ദര്‍ഭത്തില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍കള്‍ അന്വേഷിച്ചു. ഗൌതം ഗംഭിറിന്‍റെ മേൽ  ഉന്നയിച്ച ഈ ആരോപണത്തിനെ കുറിച്ച്‌ ഞങ്ങള്‍ക്ക് വാര്‍ത്ത‍കൾക്കൊപ്പം വസ്തുത പരിശോധന റിപ്പോർട്ടുകളും ലഭിച്ചു. ഗൌതം ഗംഭിറിന്‍റെ മേൽ ഈ ആരോപണം ആദ്യം ഉയർന്നു വന്നത്  ട്വിട്ടരിലാണ്. കപില്‍ എന്ന ഒരു ട്വിട്ടര്‍ ഉപഭോക്താവ് ഈ ചിത്രം പ്രസ്തുത പോസ്റ്റില്‍ പറയുന്ന വാചകത്തിനു സമാനമായ ഒരു വാചകം ഉപയോഗിച്ച് ട്വീറ്റ് ചെയ്തിരനു.

ഇതിനു മറുപടിയായി ഗൌതം ഗംഭിറിന്‍റെ അക്കൗണ്ടിൽ നിന്നും ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. ഗൌതം കാറിന്‍റെ അകത്താണെന്ന് എല്ലാവർക്കും അറിയാമായിരുന്നു , അതുകൊണ്ടു തന്നെയാണ് അവര്‍ കാറില്‍ ഇരിക്കുന ഗംഭിറിന്‍റെ ഫോട്ടോ എടുത്തതെന്ന് ഗൌതം ഗംഭീരിന്‍റെ ടീം ഔദ്യോഗിക അക്കൗണ്ടിലൂടെ അറിയിച്ചു. ഈ ട്വീറ്റ് താഴെ നല്‍കിട്ടുണ്ട്.

ഗൌതം ഗംഭിറിന്‍റെ ഡ്യൂപ്ലിക്കേറ്റ്‌ ആണെന്ന് പറയുന്ന ഈ വ്യക്തിയുടെ പേര് ഗൌരവ് അറോറ എന്നാണ്. ഇദേഹം കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ടിക്കറ്റില്‍ 2017 എം.സി.ഡി. തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു എന്ന വിവരണം ദുര്‍ഗേഷ് പാഠക് എന്ന വ്യക്തി ട്വീറ്റ് ചെയ്ത് അറിയിച്ചിരുന്നു. ഈ ട്വീറ്റ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ റിട്വീറ്റ് ചെയ്തിരുന്നു. എന്തിനാണ് കോണ്‍ഗ്രസ്‌ ബിജെപിയിനെ ഇങ്ങനെ സഹായിക്കുനത് എന്നതിന്‍റെ മറുപടി അജയ് മാകാന്‍ പറയണം എന്ന് ഈ ട്വീറ്റില്‍ ദുര്‍ഗേഷ് ആവശ്യപ്പെടുന്നു. അപ്പോള്‍ ഗൌതം ഗംഭീര്‍ വെയിൽ കൊള്ളാതിരിക്കാന്‍ കോണ്‍ഗ്രസ്‌ കാരന്‍ ആയ ഒരു ഡ്യൂപ്ലിക്കേറ്റിനെ ഉപയോഗിക്കുന്നു എന്ന് സിസോദിയ ആക്ഷേപിക്കുന്നു.

Boom, Altnews എന്നി വസ്തുത പരിശോധന വെബ്സൈറ്റുകള്‍ ഈ വാര്‍ത്ത‍ പരിശോധിച്ചിരുന്നു. ഇവര്‍ പ്രസിദ്ധികരിച്ച റിപ്പോർട്ടുകൾ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.

BoomArchived Link
ScrollArchived Link
AltnewsArchived Link
Indian ExpressArchived Link

ഗൌരവ് അറോറ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ എം.സി.ഡി. തെരെഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഈ വിവരം Myneta.info എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിച്ചു.

പക്ഷെ ഗൌതം ഗംഭിരുമായി നല്ല ബന്ധമാണ് ഗൌരവ് അറോറയ്ക്കുള്ളത്. AltNews പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടില്‍ ഗൌതം ഗംഭിറിന്‍റെ ഒപ്പം ഗൌരവ് അറോറയുടെ ഫെസ്ബൂക്ക് ചിത്രങ്ങള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

പല തവണ ഗൌതം ഗംഭിറിനെ പിന്തുണച്ച് ട്വിട്ടരില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇങ്ങനത്തെ ചില ട്വീറ്റുകൾ   താഴെ നല്‍കിയിട്ടുണ്ട്.

ഗൌരവ് അറോറ ഗൌതം ഗംഭിറിന്‍റെ കുട്ടികാലത്തെ സുഹൃത്താണ്. ഗൌതം ഗംഭിരും ഗൌരവ് അറോറയും ഒരുമിച്ച് ഡല്‍ഹിയുടെ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുണ്ടെന്ന്  ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മെയ് 14 പ്രസിദ്ധികരിച്ച വാർത്തയിൽ അറിയിക്കുന്നു. ആം ആദ്മി പാര്‍ട്ടി ഉന്നയിക്കുന്ന ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഗൌരവ് ഇന്ത്യന്‍ എക്സ്പ്രസ്സിനെ അറിയിച്ചു. ഒരുപാട് നേരം മുകളിൽ നിന്ന് പ്രസംഗിച്ച  കാരണം ഗൌതം ഗംഭിറിനു തലചുറ്റുന്നത് പോലെ തോന്നിയതിനാൽ കാറിന്‍റെ അകത്ത് അദ്ദേഹം പോയി ഇരുന്നു . ഞാന്‍ ഡ്യൂപ്ലിക്കേറ്റ്‌ ആണെങ്കില്‍ അദേഹം എന്തിനാണ് കാറില്‍ കയറി ഇരുന്നതെന്ന ചോദ്യം ഗൌരവ് ഉണയിച്ചു.

Indian ExpressArchived Link

ബിജെപിയുടെ കിഴക്കന്‍ ഡല്‍ഹി ലോകസഭ പ്രചരണ ഭാരവാഹിയായ രാജിവ് ബബ്ബര്‍ ഈ ആരോപണങ്ങൾ നിഷേധിച്ചു തലചുറ്റുന്നത് പോലെ തോന്നിയതിനാലാണ് അദ്ദേഹം കാറില്‍ കയറി ഇരുന്നത് തുടർന്ന്  അദ്ദേഹത്തിന്‍റെ സ്ഥാനത്ത് ഗൌരവ് വന്നു നിൽക്കുകയാണുണ്ടായത് . അദേഹം ഡ്യൂപ്ലിക്കേറ്റ്‌ ഉപയോഗിച്ചില്ല.

നിഗമനം

ഗൌതം ഗംഭീര്‍ ഡ്യൂപ്ലിക്കേറ്റ്‌ ഉപയോഗിച്ചു പ്രചരണം ചെയ്തു എന്ന ആരോപണം തെറ്റാണ്‌. ഗൌതം ഗംഭീര്‍ കാറിന്‍റെ അകത്ത് ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ സുഹൃത്തായ ഗൌരവ് അറോറയാണ് കാറിന്‍റെ മേലെ കയറി ഗംഭീറിനു പകരം നിന്നത്. അദ്ദേഹം ഡ്യൂപ്ലിക്കേറ്റ്‌ ഉപയോഗിച്ചില്ല.

Avatar

Title:ഡല്‍ഹിയില്‍ പ്രചാരണത്തിനായി ഗൌതം ഗംഭീര്‍ ‘ഡ്യൂപ്ലിക്കേറ്റ്‌’ ഉപയോഗിച്ചോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •