FACT CHECK: ആര്‍.ബി.ഐ. പതഞ്‌ജലിയുടെ 2212 കോടി രൂപ കടം എഴുതി തള്ളിയോ…? സത്യാവസ്ഥ അറിയാം…

രാഷ്ട്രീയം | Politics

ഈയിടെയായി ആര്‍.ബി.ഐ വിജയ്‌ മല്ലായയുടെയും, നീരവ് മോദിയുടെയും കമ്പനികളുടെ അടക്കം 50 കോര്‍പ്പറേറ്റ് കമ്പനികളുടെ 68000 കോടി രൂപ കടം എഴുതി തള്ളി എന്ന വാര്‍ത്ത‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചയാക്കുന്നു. കോടി കണക്കിന് അഴിമതി നടത്തി വിദേശത്തില്‍ ഓടി പോയ വിജയ്‌ മല്ലായ, മേഹുല്‍ ചോക്സി, നീരവ് മോദി എന്നവരുടെ പേരിന്‍റെ ഒപ്പം ചര്‍ച്ച ചെയ്യപെടുന്ന ഇന്നി ഒരു പേരുമുണ്ട്. ഈ പേരാണ് പതഞ്‌ജലി ആയുര്‍വേദയുടെ ഉടമസ്ഥനായ ബാബ രാംദേവ്. ആര്‍.ബി.ഐ ലോണ്‍ എഴുത്തിതള്ളിയ 50 കമ്പനികളുടെ പട്ടികയില്‍ ബാബാ രാംദേവിന്‍റെ കമ്പനിയുമുണ്ട് എന്നാണ് ഈ ചര്‍ച്ചയുടെ കാരണം. കേന്ദ്ര സര്‍ക്കാരിനോട് അടപ്പമുള്ളതിനാല്‍ ബാബ രാംദേവിന്‍റെ കടം ആര്‍.ബി.ഐ. എഴുതി തള്ളി എന്ന ആരോപണം ഉന്നയിച്ച് പലോരും സാമുഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ ഇതിന്‍റെ വസ്തുത അന്വേഷിച്ചപ്പോള്‍ ബാബ രാംദേവിന്‍റെ കമ്പനിയുടെ കടം ആര്‍.ബി.ഐ. എഴുതി തള്ളിയിട്ടില്ല എന്ന് ഞങ്ങള്‍ക്ക് മനസിലായി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “പതഞ്ജലി ബാബ രാംദേവ് , 2212 കോടി ആർ.ബി.ഐ എഴുതിതള്ളിയ സന്തോഷത്തിൽ”

വസ്തുത അന്വേഷണം

ആര്‍.ബി.ഐ. ബാബ രാംദേവിന്‍റെ കമ്പനിയുടെ 2212 കോടി രൂപ കടം എഴുതിതള്ളി എന്ന വാദത്തിന്‍റെ അടിസ്ഥാനം ഇയടെയായി പുറത്ത് വന്ന ഒരു വിവരാവകാശ രേഖയാണ്. സാകേത് ഗോഖലെ എന്നൊരു വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയുടെ മറുപടിയിലാണ് ഈ രേഖകള്‍ ആര്‍.ബി.ഐ. പുറത്ത് വിട്ടത്. ഈ രേഖകളില്‍ ആര്‍.ബി.ഐ. സെപ്റ്റംബര്‍ 30, 2020 വരെ 50 കമ്പനികളുടെ 68000 കോടി രൂപയുടെ കടം എഴുതി തള്ളിയതിന്‍റെ വിവരങ്ങളുണ്ട്. ഈ വിവരങ്ങള്‍ സാകേത് ഗോഖലെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഈ ലിസ്റ്റില്‍ പതഞ്‌ജലിയുടെ പേരില്ല പക്ഷെ പതഞ്‌ജലി ഗ്രൂപ്പിന്‍റെ ഭാഗമായ രുച്ചി സോയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരുണ്ട്. ഈ കമ്പനിയുടെ പേരിലുള്ള 2212 കോടി രൂപ എഴുതിതള്ളിയതായി രേഖകളില്‍ നിന്ന് വ്യക്തമാക്കുന്നു.

പക്ഷെ ഈ രേഖകള്‍ സെപ്റ്റംബര്‍ 2020 വരെ എഴുതിതള്ളിയ കടത്തിന്‍റെതാണ്. ഈ കമ്പനിയുടെ മുകളില്‍ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (പാപ്പർ നിയമ സംഹിത) പ്രകാരം നടപടി നടക്കുകയായിരുന്നു. ഈ കമ്പനിയെ വാങ്ങാന്‍ ബാബാ രാംദേവിന്‍റെ പതഞ്‌ജലി ഗ്രൂപ്പ് താല്പര്യം കാണിച്ചു. ഡിസംബര്‍ 2019ല്‍ പതഞ്‌ജലിയുടെ 4350 കോടി രൂപയുടെ ഓഫര്‍ സ്വീകരിച്ചു.  

LivemintArchived Link

ആര്‍.ബി.ഐ. രുച്ചി സോയയുടെ കടം എഴുതിതള്ളിയത് പതഞ്‌ജലി കമ്പനി വാങ്ങുന്നതിനെ മുന്നേയായിരുന്നു. ഈ കാര്യം മനസിലായ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും സാമുഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത്‌ ഭൂഷന്‍ പതഞ്‌ജലിക്കെതിരെ ആദ്യം ചെയ്ത ഒരു ട്വീറ്റിനെ കുറിച്ച് ഖേദം പ്രകടിപ്പിച്ച് ഈ ട്വീറ്റ് ചെയ്തു.

നിഗമനം

പതഞ്‌ജലിയുടെ പേരിലുള്ള 2212 കോടി രൂപ ആര്‍.ബി.ഐ. തള്ളി എന്ന വാദം തെറ്റാണ്. പതഞ്‌ജലി ഡിസംബര്‍ 2019ല്‍ വാങ്ങിച്ച രുച്ചി സോയ എന്ന കമ്പനിയുടെ 2212 കോടി രൂപ കടമാണ് ആര്‍.ബി.ഐ. സെപ്റ്റംബര്‍ 2019 നെ മുമ്പേ അതായത് പതഞ്‌ജലി കമ്പനി വാങ്ങിക്കുന്നതിന്‍റെ മാസങ്ങള്‍ക്ക് മുമ്പേയാണ് എഴുതിതള്ളിയത്.

Avatar

Title:FACT CHECK: ആര്‍.ബി.ഐ. പതഞ്‌ജലിയുടെ 2212 കോടി രൂപ കടം എഴുതി തള്ളിയോ…? സത്യാവസ്ഥ അറിയാം…

Fact Check By: Mukundan K 

Result: False