
സമുഹ മാധ്യമങ്ങളില്‍ രണ്ട് ചിത്രങ്ങള്‍ വൈറല്‍ ആവുന്നുണ്ട്. ഈ ചിത്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം കാനഡയുടെ പ്രധാനമന്ത്രിയെയും അദേഹത്തിന്‍റെ ഭാര്യയെയും കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുടോയുടെ ഭാര്യയെ സോഫി ട്രുടോവിനെ സ്വീകരിക്കാന്‍ കൈകൊടുത്തപ്പോള്‍ സോഫി തിരിച്ച് കൈകൊടുത്തില്ല എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്ന പോസ്റ്റുകളില്‍ ഉന്നയിക്കുന്ന വാദം. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റിന്‍റെ സത്യാവസ്ഥ അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണ് എന്ന് കണ്ടെത്തി. പോസ്റ്റില്‍ എന്താണ് ഉള്ളത് നമുക്ക് കാണാം.
വിവരണം
Archived Link |
മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരം: “മാറ്റി നിർത്തേണ്ടതിനെ അകറ്റി നിറുത്തുക തന്നെ വേണം…!”
രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യമാണ് മുകളില്‍ നകിയ പോസ്റ്റില്‍ കാണിക്കുന്നത്. മുകളിലുള്ള ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകൊടുക്കുമ്പോള്‍ സോഫി ട്രുടോ രണ്ട് കൈകള്‍ ചേര്‍ത്ത് അഭിവാദ്യം നല്‍കുന്നതായി നമുക്ക് കാണാം. താഴെ നല്‍കിയ ചിത്രത്തില്‍ മറ്റേ ചിത്രത്തില്‍ കാനഡയുടെ രക്ഷ മന്ത്രി ഹര്‍ജ്ജിത് സജ്ജനാണ് കാണുന്നത്. സോഫി ട്രുടോ ഹര്ജിത് സജ്ജനിനെ കൈകൊടുത്ത് അഭിവാദ്യങ്ങള്‍ നല്‍കുന്നതായി നമുക്ക് കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൈകൊടുക്കാന്‍ മനപൂര്‍വം സോഫി ട്രുടോ വിസമ്മതിച്ചു എന്ന തരത്തിലാണ് ഈ രണ്ട് ചിത്രങ്ങളും പ്രചരിപ്പിക്കുന്നത്. എന്നാല്‍ സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന്‍ നമുക്ക് അറിയാം.
വസ്തുത അന്വേഷണം
ചിത്രങ്ങളെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ “Justin Trudeau meets Modi” എന്ന കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരിയല്‍ നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് 2018ല്‍ ജസ്റ്റിന്‍ ട്രുടോ ഇന്ത്യ സന്ദര്‍ശിച്ച സമയത്തുള്ള പല ന്യൂസ് ക്ലിപ്പുകള്‍ ലഭിച്ചു. ഡി.ഡി. ന്യൂസ് അവരുടെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ച ഈ സന്ദര്‍ശനത്തിന്‍റെ ഒരു വീഡിയോ നമുക്ക് താഴെ കാണാം.
ഫെബ്രുവരി 2018ല്‍ കാനഡയുടെ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചു. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുടോവിന് വേണ്ടി പ്രധാനമന്ത്രി മോദി രാഷ്‌ട്രപതി ഭവനത്തില്‍ സ്വീകരണം ഒരുക്കി. ഈ സ്വീകരണ ചടങ്ങുകളുടെ ചിത്രങ്ങളാണ് ഇപ്പൊ തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. വീഡിയോയില്‍ ജസ്റ്റിന്‍ ട്രുടോവിനെ ആലിംഗനം ചെയ്ത സ്വീകരിച്ചതിനു ശേഷം അദ്ദേഹം സോഫി ട്രുടോയ്ക്കു അഭിവാദ്യം നല്‍കുന്നു. പ്രധാനമന്ത്രി മോദിയെ നമസ്കരിച്ച് അഭിവാദ്യങ്ങള്‍ നല്‍കിയതിനെ ശേഷം സോഫി ട്രുടോ അദേഹത്തിനെ കൈകൊടുത്ത് അഭിവാദ്യങ്ങള്‍ സ്വീകരിക്കുന്നതായി നമുക്ക് വീഡിയോയില്‍ വ്യക്തമായി കാണാം.
ഈ ദൃശ്യങ്ങള്‍ മറ്റേ ചില ദേശിയ മാധ്യമങ്ങളും അവരുടെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. യുട്യൂബ് വീഡിയോകളുടെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.
ABP News | NDTV |
നിഗമനം
പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുടോവിന്‍റെ ഭാര്യ കൈകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ചിരുന്നു.

Title:FACT CHECK: കാനഡയുടെ പ്രധാനമന്ത്രിയുടെ ഭാര്യ മോദിക്ക് കൈകൊടുത്തില്ലേ…? സത്യാവസ്ഥ അറിയാം…
Fact Check By: Mukundan KResult: False
