പെൺ കടന്നൽ പങ്കാളിയുടെ മൃതദേഹം മണ്ണിനടിയിൽ മറവു ചെയ്യുന്ന കാഴ്ച –യാഥാര്‍ഥ്യം ഇതാണ്…

കൌതുകം

ഒരു പെൺ കടന്നൽ തന്‍റെ പങ്കാളിയുടെ മൃതദേഹം മണ്ണിനടിയിൽ മറവു ചെയ്യുന്ന കാഴ്ച എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഈയിടെ വൈറലായിരുന്നു. 

പ്രചരണം 

ഒരു കടന്നല്‍ കുഴി ഉണ്ടാക്കുന്നതും ഇടയി വരുന്ന വലിയ കല്ലുകൾ പോലും പാടുപെട്ട്  നീക്കം ചെയ്യുന്നതും പിന്നീട് പറന്നുപോയി മറ്റൊരു ജീവിയെ ചേർത്തു പിടിച്ചു പറന്നു വരുന്നതും അതിനെ കുഴിയിലേക്ക് വച്ച് മൂടുന്നതുമായ  ദൃശ്യങ്ങളാണ് കാണുന്നത്. ഒരു പെണ്‍ കടന്നൽ തന്നെ പങ്കാളിയുടെ മൃതദേഹം മറവു ചെയ്യുകയാണ് എന്ന് അവകാശപ്പെട്ട് വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: ഒരു പെൺ കടന്നൽ അതിന്റെ പങ്കാളിയുടെ മൃതശരീരം മറവുചെയ്യുന്ന അത്ഭുതകരമായ കാഴ്ച്ച!!!

തന്റെ ഇണയെ മൂടാനുള്ള കുഴി, കുഴിച്ച ശേഷം, തന്റെ ശരീരത്തോട് ചേർത്തുവെച്ച് ആ ശവശരീരം കൊണ്ട് വരുന്നു. ശേഷം കുഴിയിൽ വെച്ചു മണ്ണിട്ട് മൂടുന്നു…

ഒരു കടന്നലോളം ചെറിയ ജീവിയെപ്പോലും ഈ വിധത്തിൽ പ്രവർത്തിക്കാൻ പഠിപ്പിച്ച പ്രകൃതിക്കു സ്തുതി…🤲🤲🤲

നമ്മൾ മനുഷ്യർക്കുള്ള തോന്നലാണ് നമുക്ക മാത്രമാണ് ചിന്തിക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനും കഴിയൂ എന്നത്.

എന്നാൽ ഇത്തരം ജീവികളുടെ പ്രവൃത്തികൾ നമ്മെ ചുറ്റുപാടുമുള്ള ജീവജാലങ്ങളുടെ കഴിവുകളെക്കുറിച്ച് ആയിരം വട്ടം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു”

FB postarchived link

എന്നാൽ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്ന താര ആണെന്നും കടന്നൽ പങ്കാളിയെ മറവുചെയ്യുന്ന ദൃശ്യങ്ങൾ അല്ല ഇതൊന്നും ഒന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇങ്ങനെ 

വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമാകും കടന്നൽ ചേർത്ത് പിടിച്ച് കൊണ്ടുവരുന്ന ജീവി മറ്റൊരു കടന്നൽ അല്ല. ആ ജീവി പുല്ച്ചാടിയാണെന്ന് അതിന്‍റെ രൂപംകൊണ്ട അനുമാനിക്കാം.  നമുക്ക് അറിയേണ്ടത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്; കടന്നൽ ഇത്തരത്തിൽ ഇണയുടെ മൃതദേഹം മറവ് ചെയ്യുമോ, ഇണയോട് കടന്നലിന് ഇത്തരത്തിൽ  സമര്‍പ്പണ മനോഭാവം കാണിക്കുമോ? 

ഇതിനായി ഞങ്ങൾ കേരള യൂണിവേഴ്സിറ്റി സുവോളജി വിഭാഗം മേധാവി ഡോ. ജി പ്രസാദുമായി സംസാരിച്ചു അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “ഈ വീഡിയോ ഞാൻ കണ്ടിരുന്നു. പലരും വീഡിയോയുടെ വിശദീകരണത്തിനായി എന്നെ വിളിച്ചിരുന്നു തെറ്റായ പ്രചരണമാണ്. മണ്ണിനടിയിൽ ജീവിക്കുന്ന ഒരിനം കടന്നലാണ്. ഇവ സ്വന്തം ലാർവകളെ തന്നെ ഭക്ഷിക്കാറുണ്ട്. കൂടാതെ ഇത്തരത്തിൽ മറ്റു ജീവികളെ പിടിച്ചു കൊണ്ടു വരുന്നത് അതിന് ഭക്ഷണം ആക്കാനാണ്.  അല്ലാതെ ഇണയുടെ മൃതദേഹം മറവു ചെയ്യുകയല്ല. ഇവ ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്.  തേനീച്ചകളെ പോലെ കൂട്ടമായി ജീവിക്കുന്ന തരം കടന്നലുകളുണ്ട്. ഒരു ഇണയെ മാത്രം സ്വീകരിക്കുന്ന സ്വഭാവ രീതി ഇവയ്ക്കില്ല. ഇങ്ങനെയൊരു സ്വഭാവ സവിശേഷത ഈ വിഭാഗത്തില്‍ പെട്ട ഒറ്റ ഈച്ചകള്‍ക്ക് പോലുമില്ല.  

ഡിഗർ വാസ്പ് എന്ന ഇനത്തില്‍ പെട്ട കടന്നല്‍ കുഴി ഉണ്ടാക്കുന്നതും ഈറ പിടിക്കുന്നതുമായ ദൃശ്യങ്ങള്‍ താഴെയുള്ള വീഡിയോയില്‍  കാണാം: 

ഡിഗർ വാസ്പ് എന്ന ഇനം കടന്നലുകളെ കുറിച്ച്  നിരവധി പഠനങ്ങളും ലേഖനങ്ങളും ലഭ്യമാണ്. അവയുടെ ഇരതേടൽ രീതിയുടെ പ്രത്യേകതകളും ലേഖനങ്ങളിൽ എടുത്തുപറയുന്നുണ്ട്. പോസ്റ്റിൽ അവകാശപ്പെടുന്നതു പോലെയുള്ള സ്വഭാവസവിശേഷതകൾ ഈ കടന്നലുകള്‍ക്ക് ഉള്ളതായി ഒരിടത്തും പരാമർശമില്ല.

നിഗമനം 

പോസ്റ്റിനെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പെണ്‍ കടന്നൽ തന്‍റെ ഇണയുടെ മൃതദേഹം മറവു ചെയ്യാൻ കൊണ്ടു പോകുന്ന ദൃശ്യങ്ങളല്ല ഇത്. മണ്ണില്‍ ജീവിക്കുന്ന ഒരിനം കടന്നല്‍ ഇരതേടി പിടിച്ചു മാളത്തിൽ കൊണ്ടുവന്ന് വെക്കുന്ന ദൃശ്യങ്ങളാണിത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പെൺ കടന്നൽ പങ്കാളിയുടെ മൃതദേഹം മണ്ണിനടിയിൽ മറവു ചെയ്യുന്ന കാഴ്ച –യാഥാര്‍ഥ്യം ഇതാണ്…

Fact Check By: Vasuki S 

Result: False