ഐഷി ഘോഷിന്‍റെ ഇടതു കൈയിലെ പ്ലാസ്റ്റ൪ വലതു കയ്യില്‍ എങ്ങനെ വന്നു…? സത്യാവസ്ഥ അറിയാം…

ദേശിയം

ജെ.എന്‍.യു. വിദ്യാര്‍ഥി യുണിയന്‍റെ അധ്യക്ഷ ഐഷി ഘോഷിന്‍റെ പേര് നമ്മള്‍ വാര്‍ത്തകളിലൂടെ ഈയിടെയായി നിരന്തരം  കേട്ടുകൊണ്ടിരിക്കുന്നു.  ഞായറാഴ്ചയാണ് ‍ജെഎൻയുവിലെ ക്യാംപസിൽ മുഖംമൂടി ധരിച്ച ഒരുപറ്റം ആളുകൾ അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ടത്.
അക്രമത്തിൽ ഐഷി ഘോഷിനടക്കം നിരവധി പേർക്കു പരുക്കേറ്റിരുന്നു. ഇതിനെ പുറമേ ജെ.എന്‍.യുവിനെ സംബന്ധിച്ച് പല പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ ആണ് നമ്മള്‍ ഇവിടെ കാണാന്‍ പോകുന്നത്. താഴെ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “വീണ്ടും medical miracle..😂”. ഇതിനോടൊപ്പം ഐഷി ഘോഷിന്‍റെ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നുണ്ട്. രണ്ട് ചിത്രങ്ങളിലും ഐഷിയുടെ കയ്യില്‍ കെട്ടിയ പ്ലാസ്റ്ററിനെ അടയാളപെടുത്തിയിട്ടുണ്ട്. ഒരു ചിത്രത്തില്‍  ഇടതുകൈയ്യില്‍  കെട്ടിയ പ്ലാസ്റ്റര്‍ അടുത്ത ചിത്രത്തില്‍ വലംകൈയില്‍ കാണുന്നു. ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത് 2500 ക്കാളധികം ഷെയറുകളാണ്.

Facebook Archived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ രണ്ടു ചിത്രങ്ങളില്‍ വ്യത്യസ്ഥ കയുകളില്‍ പ്ലാസ്റ്റര്‍ എങ്ങനെയാണ് വന്നത്? ഐഷി ഘോഷ് രണ്ട് വ്യത്യസ്ഥ സാഹചര്യങ്ങളില്‍ വേറെ വേറെ കയ്യില്‍ പ്ലാസ്റ്റര്‍ കെട്ടിയിരുന്നോ? സത്യാവസ്ഥ എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ചിത്രത്തിന്‍റെ പിന്നിലുള്ള സത്യാവസ്ഥ എന്താണെന്ന്‍ മനസിലായി.

പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം ജെ.എന്‍.യു. ആക്രമണത്തിനെ തുടര്‍ന്നു ജെ.എന്‍.യു. വിദ്യാര്‍ഥി യുണിയന്‍ വിളിച്ച ഒരു പത്ര സമ്മേളനത്തിന്‍റെതാണ്. ഇതില്‍ ഐഷി ജെ.എന്‍.യുവില്‍ നടന്ന ആക്രമണതിനെ കുറിച്ച് പത്രക്കാരെ അറിയിച്ചു. ഈ പത്ര സമ്മേളനത്തിന്‍റെ വീഡിയോ താഴെ കാണാം. വീഡിയോയില്‍ ഐഷിയുടെ കയ്യില്‍ കെട്ടിയ പ്ലാസ്റ്റര്‍ നമുക്ക് വ്യക്തമായി കാണാം.

FacebookNDTV

ഈ പത്രസമ്മേളനത്തിന്‍റെ ചിത്രങ്ങളും പല പ്രമുഖ ന്യൂസ്‌ മീഡിയ വെബ്സൈട്ടുകളില്‍ ലഭ്യമാണ്. ഈ വെബ്സൈറ്റുകളില്‍ നല്‍കിയ ചിത്രങ്ങളുടെ പോസ്റ്റില്‍ നല്‍കിയ ചിത്രവുമായി താരതമ്യം ചെയ്‌താല്‍, ഐഷിയുടെ യഥാര്‍ത്ഥ ചിത്രത്തിനെ മിറര്‍ ഇമേജ് ചെയ്തിട്ടാണ് പോസ്റ്റില്‍ നല്‍കിയ ചിത്രം സൃഷ്ട്ടിച്ച് എടുത്തത് എന്ന് വ്യക്തമാകുന്നു.

ഇതേ പോലെയുള്ള വാദങ്ങള്‍ ട്വിട്ടറിലും ഏറെ വൈരല്‍ ആയിട്ടുണ്ടായിരുന്നു. ഷെഫാലി വൈദ്യ എന്ന ട്വിട്ടര്‍ അക്കൗണ്ടില്‍ നിന്ന് ചെയ്ത ഒരു ട്വീറ്റില്‍ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കഷ്യപ്പിനെ ടാഗ് ചെയ്തു ഷെഫാലി ചെയ്ത ട്വീറ്റിന്‍റെ ആര്‍ക്കൈവ് ലിങ്ക് താഴെ നല്‍കുന്നു.

Archived Tweet

ഇതിന്‍റെ മറുപടിയില്‍ ഈ ഫോട്ടോകള്‍ മിറര്‍ ഇമേജുകളാണെന്ന് അനുരാഗ് കഷ്യപ്പ് പ്രതികരിച്ചു. അനുരാഗ് കഷ്യപ്പിന്‍റെ ട്വീറ്റ് താഴെ നല്‍കിട്ടുണ്ട്.

പിന്നീട് തന്‍റെ തെറ്റ് മനസിലാക്കി ഷെഫാലി വൈദ്യ അദേഹത്തിന്‍റെ ട്വീറ്റ് ഡിലീറ്റ് ചെയ്തു എന്നിട്ട് ഫോട്ടോഷോപ്പ് ചെയ്ത ചിത്രം ഉപയോഗിച്ചതിന് തന്‍റെ ട്വീട്ടിനെ റീട്വീറ്റ് ചെയ്തവരോട്‌ മാപ്പ് അഭ്യര്‍ത്ഥിച്ച് താഴെ നല്‍കിയ ട്വീറ്റ് ചെയ്തു.

നിഗമനം

പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ഐഷി ഘോഷിന്‍റെ ഒരു ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്. ഇതോടെ പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് തെറ്റാണ് എന്ന് ഉറപ്പിക്കാം.

Avatar

Title:ഐഷി ഘോഷിന്‍റെ ഇടതു കൈയിലെ പ്ലാസ്റ്റ൪ വലതു കയ്യില്‍ എങ്ങനെ വന്നു…? സത്യാവസ്ഥ അറിയാം…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •