മോദിയെ കണ്ട് ഒളിക്കാന്‍ ശ്രമിക്കുന്ന പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചിത്രം സത്യമോ…?

അന്താരാഷ്ട്രീയം ദേശിയം

വിവരണം

FacebookArchived Link

“ഒളിച്ചിരുന്നാൽ കണ്ട്പിടിക്കില്ല എന്ന് കരുതിയോ കളള പന്നീ.” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 27, 2019 മുതല്‍ ഷൈജു വൈക്കം എന്ന ഫെസ്ബുക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ വിദേശ രാജ്യത്തിലെ പല പ്രമുഖര്‍ കൈഅടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിവാദ്യങ്ങള്‍ നല്‍കുന്നതായി കാണാന്‍ സാധിക്കുന്നു. എന്നാല്‍ ചുവന്ന സമചതുരത്തില്‍ അടയാളപെടുതിയിരിക്കുന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മാത്രം താഴെ കുനിയുന്നതായി കാണാന്‍ സാധിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു അന്താരാഷ്ട്ര വേദിയില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്ന പല പ്രമുഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൈഅടിച്ച് അഭിവാദ്യങ്ങള്‍ നല്‍കുമ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ താഴെ കുനിഞ്ഞുവോ? ചിത്രത്തില്‍ കാണുന്ന സംഭവം യാഥാര്‍ത്ഥ്യമാണോ? ചിത്രം ഏത് സംഭവത്തിന്‍റെതാണ്? എന്നി ചോദ്യങ്ങള്‍ക്ക് ഉത്തരം നമുക്ക് അന്വേഷിച്ച് കണ്ടെത്താം.

വസ്തുത അന്വേഷണം 

ചിത്രത്തിന്‍റെയും സംഭവത്തിന്‍റെയും പറ്റി കൂടുതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതിലുടെ ലഭിച്ച പരിനാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കുന്നു.

മുകളില്‍ നല്‍കിയ സ്ക്രീന്ഷോട്ടില്‍ കാണുന്ന പോലെ ചിത്രം കഴിഞ്ഞ കൊല്ലം ജനുവരിയില്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍റെ ദാവോസ് നഗരത്തില്‍ നടന്ന വേള്‍ഡ് എകനോമിക് ഫോറം 2018ലേതാണ് എന്ന് മനസിലാക്കുന്നു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച വാര്‍ത്ത‍കളുടെ ലിങ്കുകള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രം കിട്ടി. 2018 ജനുവരി മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വേള്‍ഡ് എകനോമിക് ഫോറത്തില്‍ പങ്ക് എടുക്കാനായി ദാവോസില്‍ പോയിരുന്നു. അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ വലിയ കമ്പനികളുടെ സിഇഒകളുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയുടെ ചിത്രമാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ചിത്രം ഇന്ത്യയുടെ വിദേശ കാര്യ മന്ത്രാലത്തിന്റെ വക്താവായ രവീഷ് കുമാര്‍ അദേഹത്തിന്‍റെ ട്വിട്ടര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റ് താഴെ നല്‍കുന്നു.

ഇതേ ചിത്രം സര്‍ക്കാര്‍ പ്രസ്ഥാനമായ പ്രസ്‌ ഇന്‍ഫര്‍മേഷന്‍ ബ്യുറോ (PIB)യും പ്രസിദ്ധികരിച്ചിരുന്നു. കുടാതെ മറ്റ് വാര്‍ത്ത‍ വെബ്സൈറ്റുകളിലും ഈ യഥാര്‍ത്ഥ ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്.

News NationArchived Link
PIBArchived Link
Zee NewsArchived Link

രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്താല്‍ തന്നെ പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാന്നെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും. രണ്ട് ഫോട്ടോകല്‍ തമ്മില്‍ താരതമ്യം താഴെ നല്‍കുന്നു.

ഇമ്രാന്‍ ഖാനിന്‍റെ മുഖം ഫോട്ടോഷോപ്പ് വഴി ചെര്തിയതാണ് എന്ന് വ്യക്തമാണ്. യഥാര്‍ത്ഥ ചിത്രത്തില്‍ കുനിയുന്ന വ്യക്തി ഇമ്രാന്‍ ഖാന്‍ അല്ല.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണ്. ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഇമ്രാന്‍ ഖാനിന്‍റെ മുഖം മറ്റൊരാളുടെ മുഖത്തിനു പകരം മാറ്റി വെച്ചിട്ടാണ് വ്യാജ ചിത്രം നിര്‍മിച്ചത്. അതിനാല്‍ തെറ്റായ വിവരണതോടൊപ്പം ഈ ചിത്രം ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:മോദിയെ കണ്ട് ഒളിക്കാന്‍ ശ്രമിക്കുന്ന പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചിത്രം സത്യമോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •