ഇന്ത്യയില്‍ ആദ്യമായി ഇറക്കിയ ഇലക്ട്രിക് ബസിന്‍റെ ചിത്രമാണോ ഇത്?

രാഷ്ട്രീയം

“ഭാരതത്തിൽ ആദ്യമായി വിജയകരമായി ഇലക്ട്രിക്ക് ബസ് ഓടിതുടങ്ങിയ സംസ്ഥാനം അത് ഗുജ്‌റാത്താണ്.ഇതൊക്കെ കോപ്പി അടിച്ചു കേരളാ സർക്കാരും പേരിന് ഇലക്ട്രിക്ക് ബസ് ഇറക്കി അത് ഓടിയ ദിവസം തന്നെ കട്ടപുറത്തായി.ഗുജറാത്ത് മോഡൽ വികസനം കേരളത്തിലും കൊണ്ടുവരാൻ നല്ലവരായ ജനങ്ങൾ ബിജെപിക്ക് തന്നെ വോട്ട് ചെയ്യൂ….” എന്ന തലക്കെട്ട് നല്‍കി സുദർശനം  എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ മാര്‍ച്ച് (2019) നാല് മുതല്‍ പ്രചരിക്കുന്ന പോസ്റ്റാണിത്. 

പോസ്റ്റില്‍ ഒരു ബസിന്‍റെ ചിത്രവും നല്‍കിയിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 70ല്‍ അധികം ലൈക്കുകളും 93ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഗുജറാത്തില്‍ ഇറങ്ങിയ ഇലക്ട്രിക് ബസിന്‍റെ ചിത്രം തന്നെയാണോ? എന്താണ് സത്യാവസ്ഥ എന്ന് പരിശോധിക്കാം.

Archived Link

വസ്‌തുത വിശകലനം

പോസ്റ്റില്‍ കാണുന്ന ബസിന്‍റെ ചിത്രം റിവേഴ്‌സ് സര്‍ച്ച് ചെയ്തപ്പോള്‍ കേരള സ്റ്റേറ്റ് ആര്‍ടിസി അടൂര്‍ (കെഎസ്ആര്‍ടിസി)  എന്ന ഫെയ്‌സ്ബുക്ക് പേജില്‍ യഥാര്‍ത്ഥ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു. സുദര്‍ശനം പേജില്‍ കെഎസ്ആര്‍ടിസി എന്ന് എഴുതിയിരിക്കുന്നത് എഡിറ്റ് ചെയ്‌ത് ജിഎസ്ആര്‍ടിസി എന്ന് ആക്കിയിരിക്കുന്നതാണെന്ന് യഥാര്‍ത്ഥ ചിത്രം പരിശോധിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞു. മാത്രമല്ല കേരളത്തില്‍ 2018 നവംബറില്‍ ആദ്യമായി പുറത്തിറക്കിയ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസിന്‍റെ ചിത്രവുമാണിത്. ഗ്രേ നിറത്തിലെ ഇലക്ട്രിക് ബസുകളാണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ പുറത്തിറക്കിയത്.

റിവേഴ്‌സ് ഇമേജ് സര്‍ച്ചില്‍ ലഭിച്ച വിവരങ്ങള്‍ ചുവടെ-

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് പുറത്തിറക്കിയത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ടും ചിത്രവും-

Archived Link

നിഗമനം

അടിസ്ഥാനരഹിതമായ ക്യാപ്ഷനും ഫോട്ടോഷോപ്പ് ചെയ്ത ചിത്രവുമാണ് ഫെയ്‌സ്ബുക്ക് പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റിലെ അവകാശവാദങ്ങള്‍ പൂര്‍ണമായി വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:ഇന്ത്യയില്‍ ആദ്യമായി ഇറക്കിയ ഇലക്ട്രിക് ബസിന്‍റെ ചിത്രമാണോ ഇത്?

Fact Check By: Harishanakar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •