കടക് നാഥ് കോഴിയുടെ മുട്ടയും കോഴിയെപ്പോലെ തന്നെ കറുത്തതാണോ…?

ആരോഗ്യം സാമൂഹികം

വിവരണം

FacebookArchived Link

“ഇത് മദ്ധ്യപ്രദേശ് ഭാഗങ്ങളിൽ കണ്ടു വരുന്ന ഒരിനം കോഴിയാണ് പേര് “കടക് നാഥ് ” ഇതിന്റെ ഇറച്ചിയും, മുട്ടയും കറുത്ത നിറത്തിൽ കാണപ്പെടുന്നു…. പലതരംമരുന്ന് ആവശ്യത്തിന് വേണ്ടിയാണ് ഇതിനെ കുടുതലും ഉപയോഗിക്കുന്നത്. !” എന്ന അടിക്കുറിപ്പോടെ 2019  ജനുവരി 22, മുതല്‍ കറുത്ത കോഴിയുടെയും കറുത്ത മുട്ടയുടെയും ചിത്രങ്ങള്‍ Ottamoolikal എന്ന ഫേസ്ബുക്ക് പേജ് പ്രചരിപ്പിക്കുകയാണ്. പോസ്റ്റ്‌ പ്രകാരം മധ്യപ്രദേശില്‍ നിന്ന് വരുന്ന കടക് നാഥ് കോഴിയുടെ ഇറച്ചിയും മുട്ടയും കറുത്തതാണ് കൂടാതെ ആരോഗ്യത്തിന് ഈ കോഴിയുടെ ഇറച്ചിയും മുട്ടയും വളരെ അധിക ഗുണകരമാണ് എന്നും പോസ്റ്റില്‍ പറയുന്നു. പല തരം മരുന്ന് ആവശ്യത്തിന് വേണ്ടിയാണ് ഈ കോഴിയുടെ ഇറച്ചി ഉപയോഗിക്കുന്നത് എന്നും പോസ്റ്റ്‌ അവകാശപ്പെടുന്നു. എന്നാല്‍ കറുത്ത നിറത്തിലുള്ള ഈ കോഴിയുടെ ഇറച്ചി കറുത്തതാണ് എന്ന് കേട്ടിട്ടുണ്ട് പക്ഷെ മുട്ടയോ? ഈ കോഴിയുടെ മുട്ടയും കറുത്തതാണോ? പോസ്റ്റില്‍ പറയുന്ന പോലെ ഈ കോഴിയുടെ മുട്ടയ്ക്കും ഇറച്ചിക്കും ഇത്രത്തോളം ആരോഗ്യ ഗുണങ്ങളുണ്ടോ? നമുക്ക് അന്വേഷിച്ച് നോക്കാം.

വസ്തുത വിശകലനം

കടക് നാഥ് എന്ന കോഴിയുടെ വർഗ്ഗത്തെ കുറിച്ച് അറിയാനായി ഞങ്ങള്‍ ഓണ്‍ലൈന്‍ അന്വേഷണം നടത്തി. അവിടെനിന്നും കടക് നാഥിനെ കുറിച്ചുള്ള ലേഖനങ്ങൾ ഞങ്ങള്‍ക്ക് ലഭിച്ചു. ഈ ലേഖനങ്ങൾ വായിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായത് ഇങ്ങനെയാണ്.

കടക് നാഥ് കോഴി മധ്യപ്രദേശിലെ ജാബുവ, ധാര്‍ എന്നി ജില്ലകളില്‍ ലഭിക്കുന്ന കോഴിയുടെ വർഗ്ഗമാണ്. ഈ കോഴിയില്‍ സാധാരണ കോഴികളെക്കാൾ അധികം മെലാനിന്‍ എന്ന പ്രോട്ടീന്‍ ഉണ്ടാവും. അധികം മെലാനിന്‍റെ സാന്നിധ്യമാണ് കോഴിക്ക് കറുത്ത നിറം ലഭിക്കുവാൻ കാരണം. കടക് നാഥ് കോഴിയില്‍ കൊഴുപ്പ് ഘടകങ്ങൾ വളരെ അധികം കുറവായാണ് കാണപ്പെടുന്നത്. സാധാരണ കോഴി ഇറച്ചിയില്‍ 13% മുതല്‍ 25% വരെയാണ് കൊഴുപ്പ് ഉണ്ടാവുക എന്നാല്‍ കടക് നാഥില്‍ വെറും 0.73% മുതല്‍ 1.03% വരെ മാത്രമേ ഫാറ്റ് ഘടകങ്ങൾ ഉണ്ടാവുകയുള്ളു. കുറഞ്ഞ കൊഴുപ്പ് ഘടകങ്ങളും കൂടുതല്‍ പ്രോട്ടീനും ആണ് കടക് നാഥിനെ ആരോഗ്യത്തിന് ഇത്ര ഗുണകരമാക്കുന്നത്. കൂടുതല്‍ പ്രോട്ടീന്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വളരെ അധികം ഗുണകരമാണ്.

പോസ്റ്റില്‍ പറയുന്നത് ഏകദേശം ശരിയാണെങ്കിലും ഒരു കാര്യം മാത്രം തെറ്റാണ്. കടക് നാഥിന്‍റെ മുട്ടയുടെ നിറം കടക് നാഥിന്‍റെ ഇറച്ചിയോ  ശരീരമോ പോലെ കറുത്തതല്ല. കടക് നാഥിന്‍റെ മുട്ടയുടെ നിറം ക്രീമിന്‍റെ നിറത്തിന്‍റെ പോലെ വെള്ളയാണ്. ദി ലല്ലന്റ്റൊപ് ചെയ്ത ഒരു റിപ്പോര്‍ട്ടിന്‍റെ വീഡിയോ താഴെ നല്‍കിട്ടുണ്ട്. ഛത്തിസ്‌ഗദ്  സര്‍കാര്‍ കടക് നാഥ് കോഴിയെ വളര്‍ത്തുന്ന കേന്ദ്രത്തില്‍ നിന്നാണ് ദി ലല്ലന്റ്റൊപ് റിപ്പോര്‍ട്ട്‌ ചെയുന്നത്. കടക് നാഥ് കോഴി മുട്ടയില്‍ നിന്ന് വിരിഞ്ഞ് പുറത്തുവരുന്ന കാലം മുതല്‍ വലുതാവുന്നതു വരെയുള്ള എല്ലാ പ്രക്രിയയെയും കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദമായി അറിയിക്കുന്നുണ്ട്. വീഡിയോയുടെ ആദ്യത്തെ ഘടകത്തില്‍ സെറ്റിംഗ് മെഷീനിൽ കടക് നാഥ് കോഴിയുടെ മുട്ട വെച്ചതായി കാണുന്നുണ്ട്.. ഈ മുട്ടകളുടെ നേരം വെള്ളയാണ്.

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന മുട്ടയുടെ ചിത്രം പരിശോധിച്ചപ്പോള്‍ ഇത് കോഴിയുടെതല്ല എന്ന് മനസിലായി. ഈ മുട്ടയ്ക്ക് ഏറ്റവും അധികം സാദൃശ്യം ഉള്ളത് ഈമു എന്ന പക്ഷിയുടെ മുട്ടയോടാണ്.

എമുവിന്‍റെ മുട്ട കരിമ്പച്ച നിറത്തില്‍ ഉണ്ടാകും ചിലപ്പോൾ കറുത്ത നിറത്തിലും പ്രത്യക്ഷപെടും.

അപ്പോള്‍ പോസ്റ്റില്‍ കാണിക്കുന്ന ചിത്രം എമുവിന്‍റെ മുട്ടയുടെത് ആകാം എന്ന് അനുമാനിക്കാം. പക്ഷെ ചിത്രം കടക് നാഥ് കോഴിയുടെ മുട്ടയുടെതല്ല എന്ന് ഉറപ്പാണ്.

നിഗമനം

പോസ്റ്റില്‍ പറയുന്ന മിക്കവാറും കാര്യങ്ങൾ ശരിയാണ് പക്ഷെ കടക് നാഥ് കോഴിയുടെ മുട്ട കറുത്ത നിറത്തില്‍ ഉണ്ടാവില്ല. മെലാനിന്‍ അധികം ആയതിനാലാണ് കടക് നാഥിന് കറുത്ത നിറം ലഭിക്കുന്നത്. കടക് നാഥിന്‍റെ ഇറച്ചിയുടെ നിറം കറുത്തതാണ്.

ചിത്രങ്ങള്‍ കടപ്പാട്: ഗൂഗിള്‍

Avatar

Title:കടക് നാഥ് കോഴിയുടെ മുട്ടയും കോഴിയെപ്പോലെ തന്നെ കറുത്തതാണോ…?

Fact Check By: Harish Nair 

Result: Mixture

  •  
  •  
  •  
  •  
  •  
  •  
  •  
  •