
വിവരണം
നമസ്തേ ?
കമ്മി ജിഹാദികൾക്ക് ഹൃദയസ്തംഭനം ഉണ്ടാക്കുന്ന വാർത്തയാണ് പടിഞ്ഞാറ് നിന്നും നാം കേട്ടുകൊണ്ടിരിക്കുന്നത്. എല്ലാവരും പരിഹസിച്ചുകൊണ്ടിരിക്കുന്ന സേവാഭാരതി എന്ന സംഘ സന്നദ്ധ സംഘടനക്ക് ഫ്രഞ്ച് സർക്കാർ ഒരു മില്യൻ യൂറോ സംഭാവന നൽകാൻ പോകുന്നു!
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺജി ശ്രീജിത്ത് പന്തളംജിയുടെ ഫേസ്ബുക്ക് ലൈവിലൂടെ ആണ് സേവാഭാരതിയുടെ പ്രവർത്തനങ്ങളെ പറ്റി അറിയുന്നത്. ഉടൻ തന്നെ അദ്ദേഹം ബിജെപി പ്രസിഡന്റ് ശ്രീധരൻ പിള്ളജിയെ ഐ.എം.ഓ യിൽ വിളിക്കുകയുണ്ടായി. കൂടുതൽ വിവരങ്ങൾ അറിഞ്ഞ പ്രസിഡന്റ് അപ്പോൾ തന്നെ ഒരു മില്യൻ യൂറോ നൽകാം എന്ന് വാഗ്ദാനം നൽകുകയുമാണ് ഉണ്ടായത്!
കമ്മി കൊങ്ങി ജിഹാദി കൂട്ടങ്ങൾ കിടന്ന് എത്ര കുരച്ചാലും സംഘത്തിനോ സേവാഭാരതിക്കൊ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഞങ്ങൾക്ക് പിന്നിൽ ലോകം ആരാധിക്കുന്ന മാക്രോൻജിയെ പോലുള്ളവർ ഉണ്ട്. ജയ് സംഘ ശക്തി ?
?️Maximum Share?️
എന്നീ തലക്കെട്ട് നല്‍കി 2018 ഓഗസ്റ്റ് 13 മുതല്‍ ഫെയ്‌സ്ബുക്കില്‍ ഫ്രഞ്ച് പ്രസിഡന്‍റ് എന്ന പേരില്‍ ഒരു ചിത്രം സഹിതം ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഇപ്പോഴും വൈറലായി പ്രചരിക്കുന്ന ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് സഞ്ജീവിനി എന്ന പേജാണ്. പോസ്റ്റിന് ഇതുവരെ 6,900 ഷെയറുകളും 6,200 ലൈക്കുകളും ലഭിച്ചിട്ടുണ്ട്-

Archived Link |
എന്നാല്‍ ചിത്രത്തിലുള്ളത് ഫ്രഞ്ച് പ്രസിഡന്‍റ് തന്നെയാണോ? ആരാണ് പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രത്തിലെ വ്യക്തി? സേവാഭാരതിക്ക് ഇത്തരത്തിലൊരു തുക ലഭിച്ചിട്ടുണ്ടോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഫ്രഞ്ച് പ്രസിഡന്‍റ് എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ ഇമ്മാനുവല്‍ മാക്രോണിന്‍റെ ചിത്രം സഹിതം റിസള്‍ട്ടില്‍ ലഭ്യമാകും. അതിലുള്ള ചിത്രവും പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രവും രണ്ടും രണ്ട് വ്യക്തികളുടേതാണെന്നതാണ് വാസ്‌തവം.
ഇമ്മാനുവല്‍ മാക്രോണിന്‍റെ ചിത്രം ഇതാണ്-

എങ്കില്‍ പിന്നെ ചിത്രത്തിലുള്ള വ്യക്തിയാരാണെന്നാകും സംശയിക്കുന്നത്. പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തപ്പോള്‍ ഇതൊരു അമേരിക്കന്‍ പോണ്‍സ്റ്റാര്‍ ആണെന്നും അദ്ദേഹത്തിന്‍റെ പേര് ജോണി സിന്‍സ് എന്നാണെന്നും കണ്ടെത്താന്‍ കഴിഞ്ഞു.

മാത്രമല്ല 10 ലക്ഷം യൂറോ എന്ന ഒരു ഭീമമായ തുക ഒരു വിദേശ രാജ്യത്ത് നിന്നും കേരളത്തിലെ ഒരു സംഘടനയ്ക്കെന്നല്ല സംസ്ഥാന സര്‍ക്കാരിന് പോലും സഹായമായി ലഭിച്ചിട്ടില്ല. അത്തരത്തൊലരു വാര്‍ത്തയോ സംഘടനയുടെ വാര്‍ത്തകുറിപ്പോ ലഭ്യവുമല്ല.
നിഗമനം
ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രവും വിശദാംശങ്ങളുമെല്ലാം തന്നെ വ്യാജമാണെന്ന് തെളിഞ്ഞരിക്കുകയാണ്. ജനങ്ങളെ തെറ്റദ്ധരിപ്പിക്കും വിധമുള്ള പോസ്റ്റായതുകൊണ്ട് തന്നെ ഒരു വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും വ്യാപകമായി ഇത് പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പൂര്‍ണമായും അടിസ്ഥാന വിരുദ്ധമായ വിവരങ്ങളാണ് പോസ്റ്റില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായതുകൊണ്ട് തന്നെ ഇത് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ചിത്രത്തില്‍ കാണുന്ന വ്യക്തി ഫ്രെഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണാണോ?
Fact Check By: Dewin CarlosResult: False
