ചെങ്കടലിന്‍റെ അടിയില്‍ നിന്നും ഫറവോയുടെ സൈന്യത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നോ…?

സാമൂഹികം

വിവരണം

ചെങ്കടലിന്റെ അടിയിൽ നിന്നും ഫറവോയുടെ സൈന്യത്തിന്റെ കൂടുതൽ അവശിഷ്ടങ്ങൾ” എന്ന തലക്കെട്ടോടെ പ്രവാസിശബ്ദം എന്ന വെബ്സൈറ്റ് 2017 മെയ്‌ 24 ന് ഒരു വാ൪ത്ത പ്രസിദ്ധികരിച്ചിരുന്നു. ലേഖനത്തിന്‍റെ ആദ്യത്തെ പാരഗ്രാഫ് ഇങ്ങനെയാണ്: “ ബൈബിളിൽ ദൈവത്തിന്റെ ജനമായ ഇസ്രായേൽ വംശത്തെ രക്ഷപെടുത്തിയ മഹാ രക്ഷക ദൗത്യം സംഭവം ശരിയെന്ന് വീണ്ടും തെളിയിക്കുന്ന രേഖകൾ . ചെങ്കടലിന്റെ അടിയിൽ നിന്നും സൈനീകർ ഉപയോഗിച്ചതായി കരുതുന്ന തേരുകളുടെ ചക്രങ്ങളും ഇരുമ്പ് കവചങ്ങൾ, തൊപ്പി എന്നിവയൊക്കെ ലഭിച്ചു.കടലിൽ മുങ്ങിപോയ ഒരു സേനയുടെ പൂർണ്ണമായ രീതിയിലുള്ള അവശിഷ്ടങ്ങൾ പുറത്തുവരുമ്പോൾ ഇനി പൂർണ്ണമായും ലോകം ബൈബിളിലെ ആ സംഭവം വിശ്വസിക്കണം…അത് മിത്തല്ല..കഥയല്ല..ചരിത്രമാണ്‌. ബൈബിളിൽ പറയുന്നത് ഒരു കാലഘട്ടത്തിലെ ലോക ചരിത്രം തന്നെയാണ്‌.”

ഈ വാര്‍ത്ത‍ ഫെസ്ബൂക്ക് ഉള്‍പ്പെടെ പല സാമുഹിക മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുകയുണ്ടായി. എന്നാല്‍ പ്രവാസിശബ്ദം ഈ കണ്ടെത്തലിന്റെ സ്രോതസ്സ് ലേഖനത്തില്‍ എവിടെയും നല്കിയിട്ടില്ല. തെളിവിനായി ചില ചിത്രങ്ങള്‍ ലേഖനത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ അല്ലാതെ വേറെ ഒരു ഗവേഷണത്തിന്‍റെയോ, വാര്‍ത്തയുടെയോ സന്ദര്‍ഭം നല്കിയിട്ടില്ല. വാ൪ത്തയിൽ പറയുന്നത് യാഥാർത്ഥ്യമാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ഈ ലേഖനത്തില്‍ ചിത്രങ്ങള്‍ അല്ലാതെ മറ്റ് ഒരു തെളിവുകളും നല്‍കാത്തതിനാല്‍ ഞങ്ങള്‍ ആദ്യം ഈ വാ൪ത്തയില്‍ നല്‍കിയ ചിത്രങ്ങളെ ഒന്ന് പരിശോധിച്ച് നോക്കി. ഞങ്ങള്‍ ലേഖനത്തില്‍ നല്‍കിയ ചിത്രങ്ങള്‍ reverse image search നടത്തി പരിശോധിച്ചു. അതിലുടെ ലഭിച്ച പരിണാമങ്ങൾ ഇങ്ങനെയാണ്.

Arab NewsArchived Link

ആദ്യത്തെ ചിത്രം Yandex ഉപയോഗിച്ച് reverse image search നടത്തിയപ്പോള്‍ Arab News 2012ല്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. ചെങ്കടലില്‍ വര്‍ധിക്കുന്ന മലിനീകരണത്തിനെ കുറിച്ചുള്ള ഈ വാ൪ത്തയില്‍ ഉപയോഗിച്ചത് പ്രസ്തുത ലേഖനത്തില്‍ നല്‍കിയ ചിത്രമാണ്. ചിത്രത്തില്‍ കാണുന്ന ടയറുകളും ആധുനിക ടയറുകളാണ് ഇത് ഫറവോന്‍റെ രഥത്തിന്‍റെ ചക്രങ്ങള്‍ ആകാന്‍ വഴിയില്ല.

ShutterstockArchived Link

മുകളില്‍ കാണുന്ന ചിത്രം ചെങ്കടലില്‍ മുങ്ങി കിടക്കുന്ന ഒരു steam locomotive ന്റെതാണ്. ഈ ചിത്രം shutterstock എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപ്പോള്‍ ഈ ചിത്രവും ഫറവോന്‍റെ സൈന്യം ഉപയോഗിച്ച വസ്തുക്കളുടെതല്ല എന്ന് ഉറപ്പാക്കാം.

NauticajonkepaArchived Link

മുകളില്‍ നല്‍കിയ ചിത്രം 2014ല്‍ പ്രസിദ്ധികരിച്ച ഒരു ബ്ലോഗില്‍ നിന്ന് കണ്ടെത്തിയതാണ്. ഈ ചിത്രത്തിന്‍റെ അടിക്കുറിപ്പില്‍ ഈ ചിത്രം ഒന്നാം നൂറ്റാണ്ടില്‍ മുങ്ങിയ ഒരു റോമന്‍ കപ്പലിന്‍റെതാണെന്നു അറിയിക്കുന്നു. വാ൪ത്തയില്‍ ഉപയോഗിച്ച ചിത്രങ്ങള്‍ ചെങ്കടലിന്‍റെ അടിയില്‍ നിന്ന് ലഭിച്ച ഫറവോന്‍റെ സൈന്യത്തിന്‍റെ അവശിഷ്ടങ്ങള്‍ അല്ല എന്ന് വ്യക്തമാണ്.

ഞങ്ങള്‍ ഗൂഗിളില്‍ ചെങ്കടലില്‍ നിന്നു ഫറവോന്‍റെ അവശിഷ്ടങ്ങള്‍ ലഭിച്ചതിന്‍റെ വാ൪ത്തകൾ അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു വാ൪ത്ത ഞങ്ങള്‍ക്ക് ലഭിച്ചില്ല. പക്ഷെ ഇതേ വാ൪ത്തയെ സംബന്ധിച്ച പല വസ്തുത പരിശോധന വെബ്സൈറ്റുകള്‍ പ്രസിദ്ധികരിച്ച റിപ്പോർട്ടുകള്‍ ലഭിച്ചു. പരിഹാസത്തിനായി വാ൪ത്തകൾ പ്രസിദ്ധികരിക്കുന ഒരു വെബ്സൈറ്റ് ആണ് World News Daily Report. ഈ വെബ്സൈറ്റ് ആണ് ഇങ്ങനെയൊരു വാര്‍ത്ത‍ പ്രസിദ്ധികരിച്ചത്. ഈ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിക്കുന്നത് വെറും പരിഹാസത്തിനാണ് കൂടാതെ ഇത് വ്യാജമാണെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നുണ്ട്. എന്നാലും പലരും ഈ വ്യാജ പ്രചരണത്തിനെ യാഥാർത്ഥ്യമാണെന്നു കരുതി സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

World News Daily ReportArchived Link

പ്രവാസി ശബ്ദം ചെയ്ത വാ൪ത്തെയുടെയും പ്രേരണ ഈ വാ൪ത്ത തന്നെയായിരിക്കും എന്ന് നമുക്ക് കരുതാം കാരണം ഇതല്ലാതെ മറ്റെവിടെയും ചെങ്കടലില്‍ നിന്ന് അവശിഷ്ടങ്ങള്‍ ലഭിച്ചതിനെ കുറിച്ച് ഒരു വാര്‍ത്ത‍യും ഞങ്ങള്‍ക്ക് ലഭിച്ചില്ല. പ്രമുഖ വസ്തുത പരിശോധന വെബ്സൈറ്റുകള്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിച്ച് വായിക്കാം.

SnopesArchived Link
Truth or FictionArchived Link
HoaxslayerArchived Link

നിഗമനം

വാ൪ത്തെയിലൂടെ പ്രചരിപ്പിക്കുന്നതു പോലെ ചെങ്കടലില്‍ ഫറവോന്‍റെ സൈന്യത്തിന്‍റെ അവശിഷ്ടങ്ങള്‍ ലഭിച്ചതിന്‍റെ യാതൊരു തെളിവ് ലഭിച്ചിട്ടില്ല. ഇതുപോലെ യാതൊരു വാ൪ത്തയു൦ എവിടെയും കണ്ടെത്തിയിട്ടില്ല.

Avatar

Title:ചെങ്കടലിന്‍റെ അടിയില്‍ നിന്നും ഫറവോയുടെ സൈന്യത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നോ…?

Fact Check By: Harish Nair 

Result: False