പഞ്ചാബിലെ ഫഗ്വാരയില്‍ ‘പ്രീ ലോഡ്’ ചെയ്ത ഈവിഎം മെഷീനുകള്‍ പിടികൂടിയതിന്‍റെ വീഡിയോ സത്യമോ…?

രാഷ്ട്രീയം

വിവരണം

Archived Link

“പഞ്ചാബിലെ ഫഗ്വാരയിൽ പ്രീ ലോഡ് ചെയ്ത EVM പിടികൂടി” എന്ന വാചകതോടൊപ്പം ഒരു വീഡിയോ Moorkkan എന്ന ഫെസ്ബൂക്ക് പെജിലൂടെ 2019 മെയ്‌ 20 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു കാറിന്‍റെ അകത്ത് ഈവിഎം മെഷീനുകള്‍ വെച്ചതായി കാണുന്നുണ്ട്. ഈ ഈവിഎം മെഷീനുകള്‍ ‘പ്രീ ലോഡ്’ ചെയ്തതാന്നെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. വീഡിയോയില്‍ പഞ്ചാബിയില്‍ ഒരു വ്യക്തി ബിജെപി ഈ  ഈവിഎം മെഷീനുകള്‍ കടത്തി കൊണ്ട് പോകുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഈ വീഡിയോയുടെ വസ്തുത എന്താണ്? കാറില്‍ കാണുന്ന ഈവിഎം മെഷീനുകള്‍ ‘പ്രീ ലോഡ്’ ചെയ്തതാണോ? അതോ ഇത് വെറും വ്യാജവാർത്തയാണോ? നമുക്ക് അന്വേഷണത്തിൽ നിന്നും ഈ വീഡിയോയുടെ വസ്തുത അറിയാന്‍ ശ്രമിക്കാം.

വസ്തുത വിശകലനം

ഈവിഎം മെഷീനുകള്ളുടെ തട്ടിപ്പിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന നിരവധി വീഡിയോ വോട്ട് എണ്ണലിന്‍റെ മുമ്പേ മുതല്‍ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. ഇതില്‍ ചില വീഡിയോകൾ ഞങ്ങള്‍ ഇതിനെ മുമ്പേ വ്യാജപ്രചരണത്തിനായി ഉപയോഗിക്കുകയാണ് എന്ന് കണ്ടെത്തിയിട്ടുണ്ടായിരുന്നു. അതേ ഗണത്തില്‍ പെട്ട ഒരു വീഡിയോ ആണ് ഇത്. തെരെഞ്ഞെടുപ്പ് പൂർത്തി ആയതിനെ തുടർന്ന് സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോകൾ തെരെഞ്ഞെടുപ്പിൽ ഉപയോഗിക്കാത്ത റിസേര്‍വ് മെഷീനുകളാണ് എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി അവരുടെ വെബ്സൈറ്റില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. വാര്‍ത്ത‍ാ കുറിപ്പിന്‍റെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.

ECI Press Release

ഈ വീഡിയോകൾ റിസേര്‍വ് ഈവിഎം മെഷീനുകളാണ്. പോളിംഗിന് ഉപയോഗിച്ച മെഷീനുകള്‍ അല്ല ഇതെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. സ്ട്രോങ്ങ്‌ റൂമില്‍ എപ്പോഴും സി.സി.ടി.വി. ക്യാമറകളുടെ കാവലിലാണ് മെഷീനുകള്‍ വെക്കുന്നത്. അതുപോലെ എല്ലാ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളും 24 മണിക്കൂര്‍ കാവലിനായി സ്ട്രോങ്ങ്‌ റൂമില്‍ ഉണ്ടാകും. എന്നി കാര്യങ്ങൾ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ഫഗ്വാരയില്‍ നടന്ന ഈ സംഭവത്തിനെ കുറിച്ച് പഞ്ചാബിന്‍റെ മുഖ്യ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ഡോ. സി. കരുണ രാജു വിശദീകരിച്ചിട്ടുണ്ടായിരുന്നു. മെയ്‌ 22ന് തൃബ്യുന്‍ പ്രസിദ്ധികരിച്ച വാര്‍ത്തയില്‍ കരുണ രാജു വിശദീകരിക്കുന്നു: ഫഗ്വാരയില്‍ സെക്ടര്‍ ഓഫീസര്‍ ബാല്വിണ്ടേ൪ സിംഗ് അദേഹത്തിന്‍റെ വണ്ടിയില്‍ രണ്ട് റിസർവ്വ് പാടുകള്‍ കൊണ്ട് പോകുമ്പോള്‍ ആള്‍ക്കാര്‍ അദ്ദേഹത്തിന്‍റെ വണ്ടിയില്‍ മെഷീനുകള്‍ കണ്ട് ശക്തമായി പ്രതികരിച്ചു. ഈ വണ്ടിയില്‍ GPS ട്രെക്കര്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു .ഔദ്യോഗിക വീഡിയോഗ്രാഫറായ മനിഷ് ശർമയും കൂടെ ഉണ്ടായിരുന്നു, എന്ന് അദേഹം വ്യക്തമിക്കിയിട്ടുണ്ട്.

The TribuneArchived Link

നിഗമനം

ഈ വീഡിയോ സെക്ടര്‍ ഓഫീസര്‍ അദ്ദേഹത്തിന്‍റെ കാറില്‍ റിസേര്‍വ് ഈവിഎം മെഷീനുകള്‍ കൊണ്ട് പോകുന്നതിന്‍റെതാണ്. തെരേഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുതെന്ന് എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അപേക്ഷിക്കുന്നു.

Avatar

Title:പഞ്ചാബിലെ ഫഗ്വാരയില്‍ ‘പ്രീ ലോഡ്’ ചെയ്ത ഈവിഎം മെഷീനുകള്‍ പിടികൂടിയതിന്‍റെ വീഡിയോ സത്യമോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •