ബിനീഷ് കോടിയേരിയുടെ പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് സത്യമോ?

രാഷ്ട്രീയം | Politics

വിവരണം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയെ കുറിച്ചുള്ള ചര്‍ച്ചകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ ധാരാളം പ്രചരിക്കുന്നുണ്ട്. കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയാണ് പരാതി പോലീസ് പരാതി രജിസ്ടര്‍ ചെയ്തിരിക്കുന്നത്. ഇതിനിടയിലാണ് രണ്ടാമത്തെ മകനും സിനിമ നടനുമായ ബിനീഷ് കോടിയേരിയുടെ പേരില്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് (19/06/2019) പ്രചരിപ്പിക്കപ്പെടുന്നത്. കൊണ്ടോട്ടി സഖാക്കൾ എന്ന പേരിലുള്ള പേജിലാണ് ബിനീഷ് കോടിയേരി തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചതെന്ന് തോന്നിക്കും വിധമുള്ള പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ബിനോയ് കോടിയേരിക്കെതിരെ പരാതി കൊടുത്തിരിക്കുന്ന യുവതിക്ക് ബിനോയ് കോടിയേരിയുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള ബിനോഷ് കോടിയേരിയുടെ പ്രതികരണമായിട്ടാണ് കൊണ്ടോട്ടി സഖാക്കള്‍ പേജിന്‍റെ പ്രചരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Archived Link

വസ്‌തുത വിശകലനം

ബിനീഷ് കോടിയേരി തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഇത്തരമൊരു പോസ്റ്റ് ഇതുവരെ ഇട്ടിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. ബിനീഷ് കോടിയേരിയും പോസ്റ്റ് വ്യാജമാണെന്ന്  ഞങ്ങലുടെ പ്രതിനിധിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഇത്തരമൊരും ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് ബിനീഷ് കോടിയേരി പോസ്റ്റ് ചെയ്തെന്ന് മുഖ്യധാരമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിഗമനം

ബിനീഷ് കോടിയേരി തന്നെ പ്രചരണം തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ സ്ക്രീന്‍ഷോട്ട് കൃത്രിമമായി ചമച്ചതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വ്യക്തിയുടെ അനുവാദമില്ലാതെ അയാളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ ഇത്തരത്തില്‍ എഡിറ്റ് ചെയ്‌ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് നിയമപരമായി ശിക്ഷാര്‍ഹമാണ്.

Avatar

Title:ബിനീഷ് കോടിയേരിയുടെ പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് സത്യമോ?

Fact Check By: Harishankar Prasad 

Result: False