1555ല്‍ മോദിയെ കുറിച്ച് നോസ്ത്രദാമസ് ഇങ്ങനെ പ്രവചിച്ചിരുന്നോ…?

ദേശിയം

വിവരണം

FacebookArchived Link

“സത്യമാകും എന്ന് ഇപ്പോൾ ബോധ്യം ആകുന്നു, സത്യമാകും. ഉറപ്പ്.

ജയ്‌ഹിന്ദ്‌. ????” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 23, 2019 മുതല്‍ ബിജെപി മന്‍ട്രോതുരുത്തു എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തിന് ഇത് വരെ ലഭിച്ചിരിക്കുന്നത് ഏകദേശം 1000 ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ ഫ്രാന്‍സിന്‍റെ പ്രസിദ്ധ പ്രവാചകനായ നോസ്ത്രാദാമസ് 1555ല്‍ ചെയ്ത  ഒരു പ്രവചനത്തിനെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: 

1555ലെ നോസ്ത്രഡാമസിന്‍റെ ആ പ്രവചനം സത്യമോ? 

2014 മുതല്‍ 2030 വരെ ദൈവതുല്യനായ ഒരു മനുഷ്യന്‍ ഇന്ത്യയെ നയിക്കും…ഇന്ത്യയെ ലോകത്തിലെ ഒന്നാമത്തെ രാജ്യമാക്കി അദേഹം മാറ്റും. ഈ പ്രവചനം 1555 ലാണ് നടത്തിയിട്ടുള്ളത്.

ഇന്ത്യയെ ഒരു ദൈവതുല്യനായ മനുഷ്യന്‍ നയിക്കും എന്നിട്ട്‌ ഇന്ത്യയെ ലോകത്തിലെ ഒന്നാമത്തെ രാജ്യമാക്കി അദേഹം മാറ്റും…എന്നൊരു പ്രവചനം നോസ്ത്രാഡാമാസ് നടത്തിയിരുന്നു എന്നാണ് അവകാശവാദം. ഈ പ്രവചനത്തിനെ നരേന്ദ്ര മോദിയുമായി യോജിപ്പിക്കാനും പോസ്റ്റില്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രവചനം നോസ്ത്രാഡാമസ് ഇന്ത്യയെ കുറിച്ച് 1555ല്‍ നടത്തിയിരുന്നോ? സത്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഓണ്‍ലൈന്‍ ഞങ്ങള്‍ നോസ്ത്രാഡാമസ് ഇന്ത്യയെ കുറിച്ച് നടത്തിയ പ്രവചനങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആള്ട്ട് ന്യൂസ്‌ 2017ല്‍ നടത്തിയ ഒരു വസ്തുത അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ ലഭിച്ചു. ഇതില്‍ വളരെ കൃത്യമായി പ്രതിക് സിന്‍ഹ അദേഹത്തിന്‍റെ ലേഖനത്തില്‍ ഈ തെറ്റായ പ്രവചനത്തിന്‍റെ സൃഷ്ടി എങ്ങനെയുണ്ടായി എന്നിട്ട് എങ്ങനെയാണ് ഈ തെറ്റായ പ്രവച്ചനഗല്‍ മാധ്യമങ്ങളില്‍ വന്നത് എന്നതിന്‍റെ കൃത്യമായ വിവരങ്ങള്‍ അദേഹം റിപ്പോര്‍ട്ടില്‍ നല്‍കിട്ടുണ്ട്. 

AltnewsArchived Link

ഈ തെറ്റിധാരണ സൃഷ്ടിച്ചത് 2017 മാര്‍ച്ചില്‍ പ്രസിദ്ധികരിച്ച ഒരു ലേഖനത്തില്‍ നിന്നാണ്. ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ ബ്ലോഗ്‌ സെക്ഷനില്‍ ഫ്രാന്‍സ്വാ ഗോട്ടിയെര്‍ എന്നൊരു മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയ ഒരു ലേഖനത്തില്‍ ആണ് ആദ്യം ഇങ്ങനെയൊരു പ്രവചനത്തിനെ കുറിച്ച് ഉല്ലേഖനം വരുന്നത്. ഈ ലേഖനത്തിന്‍റെ വസ്തുത മുന്നില്‍ വനത്തിന്‍റെ ശേഷം ഈ ലേഖനം പരിഹാസത്തിനായി എഴുതിയ ലേഖനമാന്നെണ് ടൈംസ്‌ ഓഫ് ഇന്ത്യ അവരുടെ വെബ്‌സൈറ്റില്‍ തിരുത്തി എഴുതിട്ടുണ്ട്. 

TOIArchived Link

ആള്ട്ട് ന്യൂസിന്‍റെ ലേഖനത്തില്‍ ടൈംസ്‌ ഓഫ് ഇന്ത്യ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ആ പഴയ ലേഖനത്തിന്‍റെ ആര്‍ക്കൈവ് ലിങ്ക് ലഭ്യമാണ്. ലേഖനത്തിന്‍റെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

ഈ ലേഖനത്തില്‍ തന്നെ പ്രസ്തുത പോസ്റ്റില്‍ നല്‍കിയ പ്രവചനത്തിനോടൊപ്പം ഇന്ത്യയെ കുറിച്ച് നോസ്ത്രാഡാമസ് നടത്തിയ പ്രവച്ചങ്ങളുടെ പേരില്‍ പല പ്രവചനങ്ങള്‍ നല്‍കിട്ടുണ്ട്. പോസ്റ്റില്‍ നല്‍കിയ പ്രവചനത്തിന്‍റെ സമാനമായ പ്രവചനങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

2014ല്‍ സോണിയ ഗാന്ധിയെ തോല്‍പ്പിച്ച് മോദി അധികാരത്തില്‍ വരും, മോദിയും ബിജെപിയും 21നൂറ്റാണ്ടിലെ ഭുരിഭാഗത്തില്‍ ഇന്ത്യയെ ഭരിക്കും എന്നിട്ട് അവരെ ആര്‍ക്കും എതിര്‍ക്കാന്‍ പറ്റില്ല എന്നൊക്കെയാണ് ലേഖനത്തില്‍ നോസ്ത്രാഡാമസ് നരേന്ദ്ര മോദിയെയും ഇന്ത്യയെയും കുറിച്ച് 16ആം നൂറ്റാണ്ടില്‍ പ്രവചനം ചെയ്തത് എന്ന് പറയുന്നു. എന്നാല്‍ ആള്ട്ട് ന്യൂസിന്‍റെ ഈ പ്രവച്ചനങ്ങളുടെ വസ്തുത അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു പ്രവചനം എവിടെയും നോസ്ത്രഡാമസ് നടത്തിയിട്ടില്ല എന്ന് വ്യക്തമായി. നോസ്ത്രാഡാമസ് നടത്തിയ പ്രവചനങ്ങളെ വളച്ചോടിച്ചും ദുര്വ്യഖ്യനിച്ചും തെറ്റായ പ്രചരനമാണ് ലേഖനത്തില്‍ നടത്തുന്നത് എന്ന് ആള്ട്ട് ന്യൂസ്‌ അവരുടെ അന്വേഷണത്തില്‍ കണ്ടെത്തി.

ഇത് പോലെ സമാനമായ ഒരു ലേഖനം ആര്‍എസ്എസിനെ കുറിച്ച് ഒര്‍ഗനൈജര്‍ എന്ന മാഗസീന്‍ പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു. 400 കൊല്ലം മുംപേ നോസ്ത്രാഡാമസ് ആര്‍എസ്എസിനെ കുറിച്ച് പ്രവചനം ചെയ്തിട്ടുണ്ടായിരുന്നു എന്ന് ഫ്രാന്‍സ്വാ ഗോട്ടിയെര്‍ എന്ന ഫ്രഞ്ച് പത്രകാരന് ഒരു പെട്ടിയില്‍ ലഭിച്ച രേഖകളില്‍ അറിഞ്ഞു. ഇതേ കഥ 2001ലും, 2003ലും വിണ്ടും പല എടുത്ത് പ്രസിദ്ധികരിക്കുകയുണ്ടായി. നോസ്ത്രാദാമസിന്‍റെ പ്രവചനങ്ങള്‍ എങ്ങനെയാണ് വളച്ചൊടിച്ചിരിക്കുന്നത് എന്ന് കാണിക്കാനായി ആള്ട്ട് ന്യൂസ്‌ യഥാര്‍ത്ഥ പ്രവചനവും ലേഖനത്തില്‍ നല്‍കിയ വ്യാജ പ്രവചനവും തമ്മില്‍ താരതമ്യം ചെയ്തു കാണിക്കുന്നു.

മുകളില്‍ നല്‍കിയ പ്രവചനത്തില്‍ യഥാര്‍ത്ഥ പ്രവചനത്തില്‍ നല്‍കിയ Hesperies എന്ന വാക്ക് മാറ്റി അതിനു പകരം Hindoos എന്ന വാക്ക് ഉപയോഗിച്ച് എങ്ങനെ തെറ്റായ പ്രവചനം സൃഷ്ടിച്ചിട്ടുണ്ട് എന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നു. പക്ഷെ പലരും ഈ ലേഖനത്തില്‍ നല്‍കിയ പ്രവചനങ്ങള്‍ സത്യമാണ് എന്ന് കരുതി പ്രചരിപ്പിച്ചു. അങ്ങനെയൊരു പോസ്റ്റ്‌ ആണ് പ്രസ്തുത പോസ്റ്റ്‌.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്‌. ഇങ്ങനെ യാതൊരു പ്രവചനം നോസ്ത്രാഡാമസ് നരേന്ദ്ര മോദിയെ കുറിച്ച് ചെയ്തിട്ടില്ല.

Avatar

Title:1555ല്‍ മോദിയെ കുറിച്ച് നോസ്ത്രദാമസ് ഇങ്ങനെ പ്രവചിച്ചിരുന്നോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •