‘ഒരിക്കലും കമ്മ്യൂണിസ്റ്റ്‌ ആകരുത്’എന്ന്‍ അച്ഛന്‍ തന്നെ ഉപദേശിച്ചെന്ന്‍ വീനിത് ശ്രിനിവാസന്‍ പറഞ്ഞുവോ…?

രാഷ്ട്രീയം | Politics വിനോദം

വിവരണം

FacebookArchived Link

“ഇന്നുള്ള അച്ഛന്മാർ അഭിമന്യൂവിനെ ഓർത്തു കൊണ്ട് മക്കളോട് പറഞ്ഞു കൊടുക്കേണ്ടത് ഇത് തന്നെയാ.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 15, 2019 മുതല്‍ പ്രസിദ്ധ ഗായകനും നടനുമായ വീനിത് ശ്രീനിവാസന്‍റെയും പിതാവായ ശ്രീനിവാസന്‍റെയും ചിത്രങ്ങള്‍ക്കൊപ്പം ഒരു വാചകമുള്ള പോസ്റ്റര്‍ Bharatheeyan – ഭാരതീയൻ എന്ന ഫേസ്ബൂക്ക് പേജിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന് ഇന്ന് വരെ ലഭിച്ചിരിക്കുന്നത് 2200കാലും അധികം ഷെയരുകളാണ്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: എന്‍റെ അച്ഛന്‍ എനിക്കുതന്ന ആദ്യ ഉപദേശം നീ ഒരു കമ്മ്യൂണിസ്റ്റ്‌ ആയി ജിവിക്കണം എന്നാണ്….പീന്നിട് കാലം മാറിയപ്പോള്‍ ഇന്ന് അച്ഛന്‍ പറയുന്നു നീ ഒരിക്കലും കമ്മ്യൂണിസ്റ്റ്‌ ആകരുത്…അത് അച്ഛന്‍ പറ്റിയ ഏറ്റവും വലിയ തെറ്റാന്നെന്നു വിനീത് ശ്രിനിവാസന്‍. ഒരിക്കലും കമ്മ്യൂണിസ്റ്റ്‌ ആകരുത് എന്ന് നടന്‍ ശ്രിനിവാസന്‍ തന്‍റെ മകനോട് പറഞ്ഞുവോ? ഈ കാര്യം വീനിത് ശ്രിനിവാസന്‍ എവിടെയെങ്കിലും വെളിപ്പെടുത്തിയിട്ടുണ്ടോ? പോസ്റ്റിന്‍റെ സത്യാവസ്ഥ എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

പോസ്റ്റില്‍ ഉന്നയിച്ച അവകാശവാദ പ്രകാരം എവിടെയെങ്കിലും എപ്പോഴെങ്കിലും വീനിത് ശ്രിനിവാസന്‍ ഇങ്ങനെയൊരു പ്രസംഗം നടത്തിയിട്ടുണ്ടോ എന്ന് ഞങ്ങള്‍ ഓണ്‍ലൈന്‍ അന്വേഷിച്ചു. എന്നാല്‍ ഇത്തരത്തില്‍ യാതൊരു പ്രസംഗവും വീനിത് ശ്രിനിവാസന്‍ നടത്തിയതായി ഞങ്ങള്‍ക്ക് എവിടെയും കണ്ടെത്താന്‍ സാധിച്ചില്ല. കുടാതെ സാമുഹ മാധ്യമങ്ങളിലും ഔദ്യോഗികകമായി യാതൊരു പോസ്റ്റുകള്‍ ഈ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. നങ്ങളുടെ പ്രതിനിധി കാര്യങ്ങള്‍ വ്യക്തമാകാന്‍ നേരിട്ട് ശ്രിനിവാസനുമായി ബന്ധപെട്ടപ്പോള്‍ അദേഹം ഈ പോസ്റ്റിന്‍റെ മുകളില്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു-

ഇതിനു മുംപേയും ഇത് പോലെയുള്ള പല തെറ്റായ പ്രചാരണങ്ങള്‍ നടന്‍ ശ്രിനിവാസന്‍റെ പേരില്‍ നടത്തിയിരുന്നു.  ഇതില്‍ ചിലത് ഞങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ടുകള്‍ ഞങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിരുന്നു.  ഈ പോസ്റ്റും ഇത്തരം പോസ്റ്റുകളുടെ പരമ്പരയില്‍ ഒന്നാണ്. ഇത് പോലെയുള്ള ചില പോസ്റ്റുകള്‍ ഞങ്ങള്‍ ഇതിനെ മുംപേ തെറ്റായി തെളിയിച്ച റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക:

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്‌. ഇത്തരത്തില്‍ യാതൊരു പ്രസ്താവന വീനിത് ശ്രിനിവാസന്‍ നടത്തിയിട്ടില്ല എന്ന് ശ്രിനിവാസന്‍ നേരിട്ട് ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിട്ടുണ്ട്.

Avatar

Title:‘ഒരിക്കലും കമ്മ്യൂണിസ്റ്റ്‌ ആകരുത്’എന്ന്‍ അച്ഛന്‍ തന്നെ ഉപദേശിച്ചെന്ന്‍ വീനിത് ശ്രിനിവാസന്‍ പറഞ്ഞുവോ…?

Fact Check By: Mukundan K 

Result: False