രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമാണോ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത്?

രാഷ്ട്രീയം

വിവരണം

രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമീപിച്ചത് എന്ന പേരില്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അതെ ചെന്നിത്തല പറയും പിണറായി അനുസരിക്കും ഇതാണ് ഇപ്പോള്‍ കേരളത്തിലെ സീന്‍ എന്നും പോസ്റ്റില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഷംസു നീരോള്‍പാലം എന്ന വ്യക്തി കെ.സുധാകരന്‍ എംപി എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  34 ഷെയറുകളും 82 റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ഥത്തില്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമാണോ കേരളം നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

എന്നാല്‍ എ.കെ.ബാലന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ എന്നും രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമാണോ കേരളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതെന്നും അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മുഖ്യമന്ത്രിയുടെ ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ പി.എം.മനോജ് വിഷയത്തെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്-

മന്ത്രി എ.കെ.ബാലന്‍ ഇത്തരത്തില്‍ ഒരു പ്രസ്‌താവന നടത്തിയിട്ടില്ല. പൊതുവികാരത്തെ മാനിച്ചാണ് കേരളം നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവിന് ഉള്‍പ്പടെ ഇതെ അഭിപ്രായം തന്നെയായിരുന്നു. പക്ഷെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് നിയത്തിനെ അവര്‍ എതിര്‍ക്കുന്നില്ലെന്ന വിമര്‍ശനവും മന്ത്രി എ.കെ.ബാലന്‍ ഉന്നിയിച്ചിരുന്നു. മന്ത്രിസഭ സ്വീകരിച്ച തീരുമാനത്തെ തുടര്‍ന്നാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. അല്ലാതെ പ്രതിപക്ഷത്തിന്‍റെ അഭിപ്രായം തേടിയല്ലെന്നും പി.എം.മനോജ് വ്യക്തമാക്കി.

മന്ത്രി എ.കെ.ബാലന്‍റെ പ്രൈവറ്റ് സെക്രട്ടറി ഫസല്‍ ശ്രീമൂലനഗരവുമായും ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

മന്ത്രി അത്തരത്തിലൊരു പ്രസ്താവനയും നടത്തിയിട്ടില്ല. മന്ത്രി എന്താണ് പറഞ്ഞതെന്നുള്ളത് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാജ പ്രചരണം മാത്രമാണ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നതെന്നും ഫസല്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് മന്ത്രിയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്-

Asianet News ReportArchived Link

നിഗമനം

മന്ത്രിയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനിച്ച് തെറ്റായ പ്രചരിപ്പിക്കുകയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതിലൂടെ ചെയ്തിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പ്രചരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍മായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമാണോ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത്?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •