ഈ കുട്ടിയെ നാഗ്‌പൂരില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതാണോ?

സാമൂഹികം

വിവരണം

നാഗ്പൂരിലെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഈ കുട്ടിയെക്കുറിച്ച് സംസാരിക്കുന്നത്. ഇ കുട്ടി ചെറിയ തമിഴ് സംസാരിച്ചു.. ഇ കുട്ടി മാതാപിതാക്കളുടെ കൈകളിൽ സുരക്ഷിതമായി എത്തുന്നതുവരെ ദയവായി നിങ്ങൾ ഇ വീഡിയോ ഷെയർ ചെയ്യുക 

This child speaks only tamil found in Nagpur Raliway station, now with station police. Pls share with all your groups until she reaches safely in her beloved parents good hands. Please try your best എന്ന തലക്കെട്ട് നല്‍കി ഒരു കൊച്ചുകുട്ടിയെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എടുത്തോണ്ട് നിന്ന് അതിന്‍റെ മാതാപിതാക്കളെ കുറിച്ച് അറിയുന്നവര്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് പറയുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ വൈറലായിരുന്നു. 2018 ഡിസംബര്‍ 18ന് സ്നേഹ ആര്‍.പോള്‍ എന്ന വ്യക്തിയാണ് ഈ പോസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 66,430ല്‍ അധികം ഷെയറുകളും 1,800ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ കുട്ടിയെ നാഗ്‌പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത് തന്നെയാണോ? കുട്ടി തമിഴ് സംസാരിച്ചു എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ പറയുന്നുണ്ടോ? വീഡിയോയില്‍ കാണുന്നത് ഇന്ത്യയിലെ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണോ? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

കുട്ടിയുടെ മതാപിതാക്കളെ കണ്ടെത്തിയാല്‍ വിളിക്കണ്ട നമ്പര്‍ നല്‍കുന്നത് 03002356906 എന്ന നമ്പറാണ്. ഗൂഗിളില്‍ ഈ നമ്പര്‍ സെര്‍ച്ച് ചെയ്‌തപ്പോള്‍ ഇത് ഇന്ത്യയിലെ നമ്പര്‍ അല്ലെന്നും പാക്കിസ്ഥാനിലേതാണെന്നും കണ്ടെത്താന്‍ കഴിഞ്ഞു. മാത്രമല്ല യഥാര്‍ത്ഥത്തില്‍ വീഡിയോയിലുള്ളത് പാക്കിസ്ഥാനിലെ കറാച്ചിയിലെ ഖവാജ അജ്‌മിര്‍ നഗ്‌രി പോലീസ് സ്റ്റേഷനിലെ സര്‍ഫറാസ് നവാസ് എന്ന പോലീസ് ഉദ്യോഗസ്ഥനാണെന്നും ഇതെ വീഡിയോയുടെ തലക്കെട്ടായി യൂ ട്യൂബില്‍ നിന്നും കണ്ടെത്താനും കഴിഞ്ഞു. 2018 ഡിസംബര്‍ ആദ്യ വാരമാണ് കുട്ടിയുടെ മാതാപിതാക്കളെ കുറിച്ച് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഈ വീഡിയോ യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മാത്രമല്ല കുട്ടി തമിഴില്‍ സംസാരിച്ചു എന്ന ആ വീഡിയോയില്‍ എവിടെയും പറയുന്നില്ല. പോലീസ് ഉദ്യോഗസ്ഥന്‍ ഹിന്ദിയും ഉര്‍ദുവും ചേര്‍ന്ന ഭാഷയാണ് സംസാരിക്കുന്നതെന്നും വ്യക്തമാണ്.  മൊബി മീഡിയ, കറാച്ചി ടുഡേ എന്നീ രണ്ട് യൂ ട്യൂബ് ചാനലുകളില്‍ യഥാര്‍ത്ഥ സന്ദര്‍ഭവും സ്ഥലവും വ്യക്തമാക്കിയുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

യൂട്യബ് വീഡിയോ-

കറാച്ചി ടുഡേ-

മൊബി മീഡിയ-

നിഗമനം

പാക്കിസ്ഥാനില്‍ നടന്ന സംഭവമാണ് നാഗ്‌പൂരിലേതെന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. ഇത് വ്യക്തമാക്കുന്ന വീഡിയോകള്‍ സ്ഥലവും പോലീസ് ഉദ്യോഗസ്ഥന്‍റെ പേര് ഉള്‍പ്പടെ യൂ ട്യൂബ് വീഡിയോയില്‍ നിന്നും ലഭ്യമായും കഴി‍ഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഈ കുട്ടിയെ നാഗ്‌പൂരില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതാണോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •