മലപ്പുറത്ത് 300ത്തോളം SDPI, CPM ഭികരന്മാര്‍ ഹിന്ദു വീടുകള്‍ ആക്രമിച്ചുവോ…?

രാഷ്ട്രീയം | Politics

വിവരണം

FacebookArchived Link

Janam TV Club എന്ന ഗ്രൂപ്പില്‍ സജീഷ് പി.വി. എന്ന പ്രൊഫൈലിലൂടെ 2019  മെയ്‌ 16 മുതല്‍ ഒരു പോസ്റ്റ്‌ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: മലപ്പുറം 300 ത്തോളം SDPI, CPM ഭീകരന്മാര്‍ ക്ഷേത്രോത്സവത്തിനെതിരെ നിരവധി ഹിന്ദുവീടുകള്‍ ആക്രമിച്ചു. ഹിന്ദുക്കള്‍ പാലായന ഭീഷണിയില്‍. യഥാര്‍ത്ഥത്തില്‍ SDPI, CPM പ്രവര്‍ത്തകര്‍ ഹിന്ദുക്കള്‍ക്ക് എതിരെ ആക്രമണം നടത്തിയോ? മലപ്പുറം ജില്ലയില്‍ ന്യുനപക്ഷമായ ഹിന്ദുക്കള്‍ പാലായന ഭീഷണിയിലാണോ കഴിയുന്നത്? എന്നി ചോദ്യങ്ങള്‍ക്ക് ഉത്തരം നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായി ഒരു തെളിവും നല്കിട്ടില്ല. അത് കാരണം ഈ ആരോപണങ്ങള്‍ക്ക് വിശ്വസനീയത കുറവാണ്. ഞങ്ങള്‍ ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അന്വേഷിച്ചു പക്ഷെ ഞങ്ങള്‍ക്ക് പ്രമുഖ മാധ്യമങ്ങളില്‍ നിന്നും ഇങ്ങനെയൊരു വാര്‍ത്ത‍ ലഭിച്ചില്ല. ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോഴും ഓണ്‍ലൈനില്‍ ഇങ്ങനെയൊരു വാര്‍ത്ത‍ ഞങ്ങള്‍ക്ക് ലഭിച്ചില്ല.

ഞങ്ങള്‍ മലപ്പുറം സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെയൊരു സംഭവം ഞങ്ങളുടെ ശ്രദ്ധയില്‍ വന്നിട്ടില്ലെന്ന് സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ ഞങ്ങളെ അറിയിച്ചു. ഞങ്ങളുടെ  അന്വേഷണത്തില്‍ ഈ വാര്‍ത്ത‍ വിശ്വസിക്കാനായി ഒരു തെളിവും ലഭിച്ചിട്ടില്ല. അതിനാല്‍ ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണം വിശ്വസിക്കാന്‍ ആകില്ല.

ഞങ്ങള്‍ മലപ്പുറം ഡി. വൈ. എസ്.പിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. അദേഹത്തിന്‍റെ മൊഴി ലഭിച്ചാല്‍ ഉടനെ ഈ റിപ്പോര്‍ട്ടില്‍ അത് ഞങ്ങള്‍ ചേര്‍ക്കുന്നതാണ്.

നിഗമനം

ഈ പോസ്റ്റ്‌ വ്യാജമാണ്. ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായി ഒരു തെളിവും നല്കിയിട്ടില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇങ്ങനെയൊരു വാര്‍ത്ത‍ എവിടെയും ലഭ്യമല്ല. സാമുഹിക മാധ്യമങ്ങളിലും ഈ പോസ്റ്റ്‌ ഒഴിവാക്കിയാല്‍ വേറെ എവിടെയും ഈ വാര്‍ത്ത‍ കണ്ടെത്തിയിട്ടില്ല.

Avatar

Title:മലപ്പുറത്ത് 300ത്തോളം SDPI, CPM ഭികരന്മാര്‍ ഹിന്ദു വീടുകള്‍ ആക്രമിച്ചുവോ…?

Fact Check By: Harish Nair 

Result: False