ആർഎസ്എസ് സംഘപരിവാർ ജയ് ശ്രീറാം വിളിപ്പിച്ചു സാധുവായ മനുഷ്യനെ തലക്ക് അടിച്ചു പരിക്കേൽപ്പിച്ചോ…?

രാഷ്ട്രീയം

വിവരണം

FacebookArchived Link

“ആർഎസ്എസ് സംഘപരിവാർ ജയ് ശ്രീറാം വിളിപ്പിച്ചു സാധുവായ മനുഷ്യന് തലക്ക് അടിച്ചു പരിക്കേൽപ്പിച്ചു എന്തൊരു കഷ്ടമാണ് മോദിയുടെ ഇന്ത്യ” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 1, മുതല്‍ SDPI കേരളം എന്ന ഫെസ്ബൂക്ക് പേജിലൂടെ ബുര്‍ഹാന്‍ മൊഹമ്മദ്‌ എന്ന ഫെസ്ബൂക്ക് പ്രൊഫൈല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ തലയ്ക്ക് കൈവെച്ച് രക്തത്തില്‍ മുങ്ങിയ ഒരു വ്യക്തിയെ കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ ആരോപിക്കുന്ന  പ്രകാരം ആര്‍എസ്എസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ നിര്‍ബന്ധിച്ച് ജയ്‌ ശ്രീ രാം എന്ന് വിളിപ്പിച്ചത്തിന് ശേഷം ക്രൂരമായി മര്‍ദിച്ചു ഈ അവസ്ഥയിലാക്കി. എന്നാല്‍ പോസ്റ്റില്‍ സംഭവത്തിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്കിട്ടില്ല. സംഭവം നടന്ന സ്ഥലം, ആക്രമണത്തിന് ഇരയായ വ്യക്തിയുടെ പേര് എന്നി വിവരങ്ങള്‍ പോസ്റ്റില്‍ നല്കിയിട്ടില്ല. ഈയിടെയായി ജയ്‌ ശ്രീ രാം എന്ന് വിളിപ്പിച്ച് തബ്രെസ് അന്‍സാരിയെ ഒരു കൂട്ടം ജനങ്ങള്‍ കൂട്ടഹത്യ ചെയ്ത സംഭവം ഇപ്പോഴും ഓര്‍മയില്‍ ഉണ്ടായിരിക്കുന്ന  സമയത്ത് സമാനമായ ഒരു സംഭവം ഉണ്ടായതായി അവകാശപ്പെടുന്ന ഈ പോസ്റ്റ്‌ ഇത്രത്തോളം യഥാര്‍ത്ഥ്യമാണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം   

വീഡിയോയില്‍ സംഭവത്തിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാത്തതിനാല്‍ പോസ്റ്റില്‍ പങ്ക് വെച്ച ചിത്രത്തിനെ കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങള്‍ തിരുമാനിച്ചു. ചിത്രത്തിനെ ഞങ്ങള്‍ ഗൂഗിളില്‍ റിവേര്‍സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ സ്ക്രീന്ഷോട്ടില്‍ കാണുന്ന ഒരു ബംഗാളി വാ൪ത്തയുടെ   ലിങ്ക് ലഭിച്ചു.

ഞങ്ങള്‍ ഈ ലിങ്ക് ഉപയോഗിച്ച് ബംഗാളി വെബ്സൈറ്റ് പ്രസിദ്ധികരിച്ച വാര്‍ത്ത‍ പരിശോധിച്ചു. ഗൂഗിള്‍ട്രാന്‍സലേറ്റര്‍  ഉപയോഗിച്ചിട്ട് വാര്‍ത്ത‍യുടെ തലക്കെട്ടിന്‍റെ പരിഭാഷ ചെയ്തു നോക്കി.

ബംഗ്ലാദേശിലെ ധാക്കയിലുള്ള ധംരൈ എന്ന സ്ഥലത്തില്‍ നടന്ന സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു എന്നാണ് വാ൪ത്തയുടെ ഉള്ളടക്കം എന്നു മനസ്സിലായി. ഞങ്ങള്‍ വാ൪ത്ത പരിഭാഷ ചെയ്തു  വായിച്ചപ്പോള്‍ സംഭവത്തിനെ കുറിച്ച് വാ൪ത്തയില്‍ നല്‍കിയ വിശദാംശങ്ങള്‍ ലഭിച്ചു. വാ൪ത്ത പ്രകാരം സംഭവം ധാക്കയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ധംരൈ എന്ന താലുക്കില്‍ ഖാട്ട്ര എന്ന ഗ്രാമത്തിലാണ് സംഭവിച്ചത്. 2019 മെയ്‌ 15, ന് അര്‍ദ്ധരാത്രിയില്‍ വിവാദമായ സ്ഥലത്തില്‍ അധികാരം സ്ഥാപിക്കാനായി മോയിയുദ്ദീന്‍ എന്ന വ്യക്തിയും ഒരു സംഘവും വിവാദം നടന്ന  സ്ഥലത്ത് എത്തി. അപ്പോള്‍ വിവാദത്തില്‍ എതിര്‍കക്ഷിയായ അബ്ദുല്‍ ഘനിയും ഇവരുമായി സംഘര്‍ഷം ഉണ്ടായി. ഈ സമയത്ത് അയല്‍പക്കക്കാരും സംഘര്‍ഷത്തില്‍ ഇടപെട്ടു. സംഘര്‍ഷത്തില്‍ 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതില്‍ അബ്ദുല്‍ ഘനിക്ക് തലയില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നട്ട് അദേഹത്തിന്‍റെ ആരോഗ്യ നില ഗുരുതരമായിരുന്നു എന്നും വാര്‍ത്ത അറിയിക്കുന്നു. ചിത്രത്തില്‍ കാണുന്നത് തലക്ക് ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ഘനിയുടേതാവാം എന്ന് അനുമാനിക്കാം.

എന്നാല്‍ സംഭവം നടന്നത് ഇന്ത്യയില്‍ അല്ല ബംഗ്ലാദേശിലാണ് സ്ഥലത്തിന്‍റെ പേരില്‍ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ  തുടര്‍ന്നാണ് ചിത്രത്തില്‍ കാണുന്ന വ്യക്തിക്ക് പരിക്കേറ്റത് എന്ന് വ്യക്തമാണ്.

Daily FulkiArchived Link
Dhamrai WikipediaArchived Link

നിഗമനം

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. ചിത്രം ബംഗ്ലാദേശില്‍ രണ്ട് കുടുംബങ്ങള്‍  തമ്മില്‍ സ്ഥലത്തിന്‍റെ പേരില്‍ നടന്ന സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു വ്യക്തിയുടെതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതിനാല്‍ ഈ പോസ്റ്റ്‌ പ്രിയ വായനക്കാര്‍ വസ്തുത അറിയാതെ ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Avatar

Title:ആർഎസ്എസ് സംഘപരിവാർ ജയ് ശ്രീറാം വിളിപ്പിച്ചു സാധുവായ മനുഷ്യനെ തലക്ക് അടിച്ചു പരിക്കേൽപ്പിച്ചോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •